സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം, എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.

സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളംമതിയായി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. അതിനൊപ്പം തന്നെ കടുത്ത സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. സൺസ്ക്രീനിന്റെ ഉപയോഗത്തേക്കുറിച്ച് പലരും അറിയാൻ ആഗ്രഹിക്കുന്നതും ഈ സമയത്താണ്. സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനേക്കുറിച്ച് പരിശോധിക്കാം.സാധാരണയായി നല്ല ഒരു സൺസ്ക്രീൻ പാക്കറ്റിനു മുകളിൽ ആദ്യം കാണുക ബ്രോഡ് സ്പെക്ട്രം എന്നാകും.

എന്താണ് ബ്രോഡ് സ്പെക്ട്രം?

UVA & UVB (Ultraviolet A &Ultraviolet B) സൂര്യരശ്മികളിൽ നിന്നും പൂർണസംരക്ഷണം നൽകാനായി കെമിക്കൽ, ഫിസിക്കൽ ഘടകം അടങ്ങിയിട്ടുള്ള സൺസ്ക്രീൻ ആണിത്. ഒരു കെമിക്കൽ സൺസ്ക്രീൻ സൂര്യരശ്മിയെ ആഗിരണം ചെയ്ത് അതിനെ ചൂടായി പുറത്തുവിടുന്നു. അങ്ങനെ കോശങ്ങൾക്ക് കേടുവരാതെ സംരക്ഷിക്കുന്നു. സിന്നമേറ്റ്സ്, സാലിസൈലേറ്റ്സ്, ബെൻസോഫിനോൻ കുടുംബത്തിൽ വരുന്നവയാണ് സാധാരണ കെമിക്കൽ സൺസ്ക്രീൻ. ഒരു ഫിസിക്കൽ ഘടകമാകട്ടെ സൂര്യരശ്മിയെ പ്രതിഫലിപ്പിച്ച് ചർമകോശങ്ങളെ സംരക്ഷിക്കുന്നു. സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവയാണ് ഫിസിക്കൽ സൺസ്ക്രീനുകളിൽ കാണുന്നത്.

ഒരു സൺസ്ക്രീനിൽ കാണുന്ന എസ്.പി.എഫ് എന്താണ്?

എസ്.പി.എഫ് അഥവാ സൺ പ്രൊട്ടെക്ഷൻ ഫാക്റ്റർ, യു.വി.ബി. റേഡിയേഷനുകളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇത് 15 മുതൽ 100 വരെയാണ് ഉണ്ടാവുക. ഇന്ത്യൻ ചർമത്തിന് എസ്.പി.എഫ് 30 അടങ്ങിയ സൺസ്ക്രീൻ ആണ് ഉത്തമം. കാരണം, SPF 15 – 93% സംരക്ഷണം നൽകുമ്പോൾ SPF 30 – 97% വും SPF 50 – 98% വും സംരക്ഷണം നൽകുന്നു. Protection factor കൂടുന്നതിനനുസരിച്ച് protection / സംരക്ഷണ തോതിൽ ഉള്ള അന്തരം കുറവാണ്.

PA++ എന്താണ്?

മറ്റൊന്ന് PA++ എന്നതാണ്. Protection grade of UVA അഥവാ UVA റേഡിയേഷനിൽ നിന്നുള്ള സംരക്ഷണത്തിന്റെ തോത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PA കഴിഞ്ഞ് 2+ വന്നാൽ മിതമായ സംരക്ഷണവും (Moderate Protection) 3+ വന്നാൽ ഉയർന്ന സംരക്ഷണവും (High protection) 4+ വന്നാൽ മികച്ച സംരക്ഷണവും (Very high protection) ലഭിക്കും എന്നാണ് അർഥം.

Water resistant അല്ലെങ്കിൽ waterproof എന്നോ Sweat resistant എന്നോ സൺസ്ക്രീനിന്റെ പുറത്ത് എഴുതിയിട്ടുണ്ടെങ്കിൽ അതിനർഥം നനഞ്ഞാലും 40 മിനിറ്റ് കൂടി സൂര്യരശ്മിയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ്. 80 മിനിറ്റ് എങ്കിലും സംരക്ഷണം നിലനിൽക്കുമെങ്കിൽ വാട്ടർപ്രൂഫ് ആണ്. ആ സമയത്തിനു ശേഷം വീണ്ടും സൺസ്ക്രീൻ പുരട്ടേണ്ടതാണ്.

ഇപ്പോൾ വിപണിയിലുള്ള പല സൺസ്ക്രീനിലും ബ്ലൂ ലൈറ്റ് ഫിൽറ്റർ എന്നും കാണാം. നമ്മുടെ സ്ക്രീനിൽ (Mobile / Computer) നിന്നും വരുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് അല്ലെങ്കിൽ Blue light- നെ പ്രതിരോധിക്കുന്ന ഘടകം അടങ്ങിയിട്ടുള്ള സൺസ്ക്രീൻ ആണിവ. ഫിസിക്കൽ ഘടകങ്ങളാണ് ബ്ലൂ ലൈറ്റിൽ നിന്നും സംരക്ഷണം നൽകുന്നത്.

koottan villa

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

1. പ്രായം.

6 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് സൺസ്ക്രീൻ നിർദ്ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏൽക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളിൽ ഉള്ളവർക്ക് Physical സൺസ്ക്രീൻ ഉപയോഗിക്കാം. മുതിർന്ന കുട്ടികൾ തൊട്ട് chemical സൺസ്ക്രീൻ ഉപയോഗിക്കാം.

2. ചർമത്തിന്റെ തരം (Skin ടൈപ്പ്)

a) മുഖക്കുരു ഉള്ളവർ (Oily skin) – ജെൽ രീതിയിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക.

b) വരണ്ട ചർമം ഉള്ളവർ (Dry skin) – ക്രീം, ലോഷൻ രീതിയിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക.

c) പെട്ടെന്ന് അസ്വസ്ഥമാകുന്ന ചർമമുള്ളവർ (Sensitive skin) – ഫിസിക്കൽ സൺസ്ക്രീൻ ഉപയോഗിക്കുക.

3. സൺസ്ക്രീൻ പുരട്ടുന്നതെങ്ങനെ?

വെയിലത്ത് പോകുന്നതിന് അരമണിക്കൂർ മുമ്പ് സൺസ്ക്രീൻ പുരട്ടുക. ഫിസിക്കൽ ഘടകം മാത്രമുള്ള സൺസ്ക്രീൻ പുറത്ത് പോകുന്നതിന് തൊട്ട് മുമ്പ് ഇടാം.3ml അല്ലെങ്കിൽ മുക്കാൽ ടീസ്പൂൺ സൺസ്ക്രീൻ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്.വെയിൽ തട്ടുന്ന എല്ലാ ഭാഗത്തും സൺസ്ക്രീൻ ഇടുക, അതായത് കഴുത്ത്, കൈ, പാദത്തിന്റെ ഉപരി വശം.Physical സൺസ്ക്രീൻ ഒരു ലേപം (Coating) പോലെ ധരിക്കുക. Chemical സൺസ്ക്രീൻ നന്നായി തേച്ചുപിടിപ്പിക്കുക.2 – 3 മണിക്കൂർ കഴിയുമ്പോൾ വീണ്ടും ഇടുക. ഇതുകൂടാതെ വിയർത്താലോ നനഞ്ഞാലോ വീണ്ടും ഇടുക.പുറത്ത് പോകാത്തവരും സൺസ്ക്രീൻ ധരിക്കുക. ഇത് ജനലിൽ കൂടി വരുന്ന പ്രകാശം, ട്യൂബ് ലൈറ്റിന്റെ പ്രകാശം, ബ്ലൂ ലൈറ്റ് എന്നിവയിൽ നിന്നും ചർമകോശങ്ങളെ സംരക്ഷിക്കുന്നു.ഇത്തരത്തിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നത് കൂടാതെ പുറത്തിറങ്ങുമ്പോൾ സൂര്യരശ്മികളിൽ നിന്നും സംരക്ഷണം ലഭിക്കാൻ കുട ഉപയോഗിക്കുന്നതും, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ശീലമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights