സ്വർണത്തിന് ഇന്നും വിലക്കയറ്റം; കുതിപ്പായത് അമേരിക്കൻ കാറ്റ്, പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ.

ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത ആശങ്ക നല്‍കി സ്വര്‍ണവില ഇന്ന് കത്തിക്കയറി. പുതിയ റെക്കോഡ് കുറിക്കാന്‍ഏതാനും രൂപ മാത്രം അകലെയാണ് ഇന്നത്തെ വില.

കേരളത്തില്‍ ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് വില 6,785 രൂപയായി. 560 രൂപ ഉയര്‍ന്ന് 54,280 രൂപയാണ് 

പവന്‍വില. ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയുഉയര്‍ന്ന വില.

18 കാരറ്റും വെള്ളിയും സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,650 രൂപയിലെത്തി. വെള്ളിവിലയും കൂടുകയാണ്. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 92 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

 

 

Verified by MonsterInsights