സ്വർണവിലയിൽ നേരിയ കുറവ്; നാൽപതിനായിരത്തിന് മുകളിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായി. ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബർ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ് 40,000ത്തിൽ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബർ 21, 22 ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.

Verified by MonsterInsights