സ്വർണവില 37,480 രൂപയിലെത്തി : അസംസ്കൃത എണ്ണവില 100 ഡോളർ കടന്നു

യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. ഏഴുവർഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളർ പിന്നിടുന്നത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വർണവിലയെയും സ്വാധീനിച്ചു.

രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയർന്ന് ഔൺസിന് 1,932 ഡോളർ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വർണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണവില. കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വർധന.

കോവിഡിന്റെ ആഘാതത്തിൽനിന്ന് ആഗോളതലത്തിൽ സമ്പദ്ഘടനകൾ തിരിച്ചുവരവ് നടത്തിയതോടെ ഡിമാന്റ് കൂടിയതാണ് നേരത്തെ ഘട്ടംഘട്ടമായി വിലവർധനയ്ക്ക് കാരണമായത്. റഷ്യ-യുക്രൈൻ സംഘർഷംകൂടിയായപ്പോൾ ദിനംപ്രതിയെന്നോണം വിലവർധിച്ചു. സൈനിക നീക്കത്തോടെ ആഗോളതലത്തിൽ റഷ്യക്കുമേൽ ഉപരോധമുണ്ടാകാനും രാജ്യത്തെ എണ്ണവ്യവസായത്തെ ബാധിക്കാനും ഇടയാക്കിയേക്കാം. ഇത് വിപണിയിൽ ലഭ്യതക്കുറവുണ്ടാക്കും. സംഘർഷം തുടർന്നാൽ വില പുതിയ ഉയരങ്ങൾ കീഴടക്കിയേക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights