കേരളത്തില്‍ പുതുതായി അംഗീകരിച്ച സൈനിക് സ്‌കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയിലായി ആറാം ക്ലാസിന് 80 വീതം ഒഴിവുകളുണ്ട്. കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുണ്ട്.
പ്രായപരിധി
ആറാം ക്ലാസ്: 2025 മാര്‍ച്ച് 31ന് 10നും 12നും ഇടയില്‍. (01.04.2013നും 31.03.2015നും ഇടയില്‍ ജനിച്ചവരായിരിക്കണം)
ഒന്‍പതാം ക്ലാസ്: 2025 മാര്‍ച്ച് 31ന് 13നും 15നും ഇടയില്‍. (01.04.2010നും 31.03.2012നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം നടക്കുക. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയാണ് നടക്കുക.
അപേക്ഷ
വിദ്യാര്‍ഥികള്‍ക്ക് ജനുവരി 13 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാനാവും. ജനുവരി 19ന് പ്രവേശന പരീക്ഷ നടക്കും.
വിശദവിവരങ്ങള്‍ക്ക്: www.sainikschooltvm.nic.in,