ടെലികോം ഓപ്പറേറ്റർമാർ ആപ്പുകളും വെബ് പോർട്ടലുകളും അഴിച്ച് പണിയണമെന്ന് ട്രായ്.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് ടെലികോം ഓപ്പറേറ്റർമാർ എന്നിവരോട് അവരുടെ മൊബൈൽ ആപ്പുകളും വെബ് പോർട്ടലുകളും സ്പാം കോൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും (registration of spam call complaints) മുൻഗണനാ ക്രമീകരണങ്ങൾക്കും (settings of preference) കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശം നൽകി. പൊതുവെ സ്‌പാം എന്ന് വിളിക്കപ്പെടുന്ന അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ്റെ (യുസിസി) പ്രശ്‌നം ലഘൂകരിക്കാനുള്ള ട്രായ്യുടെ ശ്രമത്തിന്റെ ഭാഗമായായി ആണ് ഈ നിർദ്ദേശം.

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഒരു ഔദ്യോഗിക പത്ര കുറിപ്പിൽ നിർദ്ദേശത്തിൽ ഇങ്ങനെ: “യുസിസി പരാതി രജിസ്ട്രേഷനും മുൻഗണനാ മാനേജ്മെൻ്റിനുമുള്ള ഓപ്ഷനുകൾ ആക്സസ് പ്രൊവൈഡർമാരുടെ മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ട്രായ് ആക്സസ് പ്രൊവൈഡർമാരെ നിർബന്ധിച്ചിരിക്കുന്നു.

കൂടാതെ, ഉപയോക്താക്കൾ അവരുടെ കോൾ ലോഗുകളും മറ്റ് പ്രസക്തമായ ഡാറ്റയും ആക്‌സസ് ചെയ്യാൻ അനുമതി നൽകിയാൽ, പരാതികളുടെ രജിസ്‌ട്രേഷനുള്ള അവശ്യ വിശദാംശങ്ങൾ ഓട്ടോമാറ്റിക്ക് ആയി പോപ്പുലേറ്റ് ചെയ്യണം എന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അവരുടെ ഔദ്യോഗിക പത്ര കുറിപ്പിൽ കൂട്ടി ചേർത്തു. റിലീസ് അനുസരിച്ച്, യുസിസിയുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പെർഫോമൻസ് മോണിറ്ററിംഗ് റിപ്പോർട്ട് ഫോർമാറ്റുകളിൽ (പിഎംആർ) ഭേദഗതികളും ട്രായ് നടപ്പിലാക്കിയിട്ടുണ്ട്. “കൂടുതൽ ഗ്രാനുലാർ മോണിറ്ററിംഗ് നടത്തുന്നതിന്, എല്ലാ ആക്‌സസ് പ്രൊവൈഡർമാരും മുൻ ക്വാട്ടേർലി റിപ്പോർട്ടിംഗ് സൈക്കിളിൽ നിന്ന് വ്യത്യസ്തമായി പ്രതിമാസ അടിസ്ഥാനത്തിൽ പിഎംആർ സമർപ്പിക്കേണ്ടതുണ്ട്,” ട്രായ് അതിൻ്റെ പ്രകാശനത്തിൽ പറഞ്ഞു.ബാങ്ക് തട്ടിപ്പ് കോളുകൾക്ക് ഉള്ള ട്രായിയുടെ ‘160’ നമ്പർ പരിഹാരം കാണാൻ സഹായിക്കും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ ഇടപാട്, സേവന വോയ്‌സ് കോളുകൾക്കും പ്രിഫിക്‌സായി 160 ഉണ്ടായിരിക്കുമെന്ന് ട്രായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരിക്കൽ നടപ്പിലാക്കിയാൽ, പുതിയ നമ്പർ സീരീസ് കോളിംഗ് എൻ്റിറ്റിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുകയും വഞ്ചകരിൽ നിന്ന് നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കുന്നത് തടയുകയും ചെയ്യും.

 

 

ആദ്യ ഘട്ടത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) എന്നിവ നിയന്ത്രിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 160 മൊബൈൽ ഫോൺ സീരീസ് അനുവദിച്ചു. ഈ 160 നമ്പർ സേവനം ഒടുവിൽ ബാങ്കുകളിലേക്കും സർക്കാർ, പ്രൈവറ്റ്, ഗ്ലോബൽ ബാങ്കുകൾ, അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (ANMI) അംഗങ്ങൾ, കൂടാതെ എല്ലാ ടെലികോം സേവന ദാതാക്കളും ഉൾപ്പെടെ ഉള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ടെലികോം റെഗുലേറ്ററായ ട്രായ്‌യുടെ മറ്റൊരു നിർദ്ദേശം അടുത്തിടെ നടപ്പിലാക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഫോൺ നമ്പർ വളരെ മൂല്യവത്തായ ഒരു പൊതു വിഭവത്തെ പ്രതിനിധീകരിക്കുന്നു എന്ന് ട്രായ് കരുതുന്നത് കൊണ്ട് തന്നെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് നിരക്കുകൾ ചുമത്തുന്നതിനുള്ള ശുപാർശ സർക്കാരിന് ട്രായ്‌ നൽകി കഴിഞ്ഞു. അത് പിന്നീട് ഉപയോക്താക്കളിൽ നിന്ന് വീണ്ടെടുക്കാനും സാധ്യത ഉണ്ട്.

 

Verified by MonsterInsights