തടി കുറക്കണോ? കറിവേപ്പില വീട്ടിൽ ഉണ്ടോ?; എന്നാൽ ഈസിയായി കുറക്കാം, ഇങ്ങനെ കഴിക്കൂ.

ഇന്ത്യൻ വിഭവങ്ങളിൽ, പ്രത്യേകിച്ച് കറികളിൽ താരമാണ് കറിവേപ്പില. രുചിയും മണവും കൂട്ടാൻ മിക്ക കറികളിലും നമ്മൾ കറിവേപ്പില ചേർക്കാറുണ്ട്. എന്നാൽ എത്രപേർക്കറിയാം കറിവേപ്പില തടി കുറക്കാനും സഹായിക്കുമെന്ന്. അത്ഭുതപ്പെടേണ്ട, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മഹാനിംബിൻ പോലുള്ള സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. തടി കുറക്കാനായി കറിവേപ്പില ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. വിശദമായി അറിയാം.ദഹനത്തിന് ഉത്തമം ശരീരഭാരം കുറക്കണമെങ്കിൽ നിങ്ങളുടെ ദഹനവ്യവസ്ഥയും ആരോഗ്യകരമായിരിക്കണം. ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിലുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനത്തിന് വേഗത്തിൽ സഹായിക്കും. മാത്രമല്ല വയറുവേദന, ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങളും ഇല്ലാതാക്കും.

വിശപ്പ് നിയന്ത്രിക്കും തടി കുരക്കാനുള്ള യാത്രയിൽ പലർക്കും വെല്ലുവിളിയാകുന്നത് അമിത വിശപ്പാണ്. ഇടയ്ക്കിടെ കഴിക്കണമെന്ന തോന്നൽ ,ചില ഭക്ഷണങ്ങളോട് പ്രത്യേക ആസക്തി ഒക്കെ ഈ സമയങ്ങളിൽ അനുഭവപ്പെട്ടേക്കും. എന്നാൽ അങ്ങനെ തോന്നുമ്പോൾ ഇനി കറിവേപ്പി വെള്ളം കുടിച്ചോളൂ. ഇവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുമത്രേ. കറിവേപ്പില എലികളിലെ വിശപ്പ് കുറയ്ക്കാൻ സഹായിച്ചതായി ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. വിശപ്പ് കുറഞ്ഞാൽ തന്നെ പകുതി ഭാരം കുറഞ്ഞെന്ന് പറയാം.മെറ്റബോളിസം ഉത്തേജിപ്പിക്കുന്നു മെറ്റബോളിസം വർധിപ്പിക്കാനും കറിവേപ്പില വെള്ളം സഹായിക്കും. ഉയർന്ന ഉപാപചയ നിരക്ക് എന്നതിനർത്ഥം നമ്മുടെ ശരീരത്തിന് കലോറി വേഗത്തിൽ കത്തിക്കാൻ കഴിയും എന്നാണ്..കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാണ് മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുന്നത്.

കലോറി കുറവാണ്

കറിവേപ്പില വെള്ളത്തിന് കലോറി കുറവാണ്. അതിനാൽ പഴച്ചാറുകളും മറ്റ് ജ്യൂസുകളുമൊക്കെ കുടിക്കുന്നതിന് പകരം കറിവേപ്പില വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹവും അമിതവണ്ണവും നിയന്ത്രിക്കുന്നവർക്ക് ഇത് വളരെ പ്രധാനമാണ്. ഈ ഇലകളുടെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ കൂടുതൽ സഹായിക്കുന്നു.എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാൻ കറിവേപ്പിലയെ മാത്രം ആശ്രയിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഉൾപ്പെടുന്ന ഒരു സമഗ്ര സമീപനമാണ് തടി കുറക്കാൻ അത്യാവശ്യമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Verified by MonsterInsights