ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ എപ്പോഴും അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്് വാട്സ്ആപ്പ്. ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഫയലുകൾ കൈമാറാൻ ‘നിയർ ബൈ ഷെയർ’ ഫീച്ചർ കണ്ടെത്തിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന ഫയലുകൾ എൻക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പിൽ നിന്ന് സംരക്ഷണവും ഉറപ്പുനൽകും. വാട്സ്ആപ്പിന്റെ നിയർ ബൈ ഷെയർ ഉപയോഗിച്ച് തടസ്സവുമില്ലാതെ പരിധിയില്ലാതെ ഫയലുകൾ പങ്കിടാനാകും.നിയർബൈ ഷെയർ ഫീച്ചർ ഫയലുകൾ പങ്കിടുമ്പോൾ അടുത്തത്തുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഫയലുകൾ പങ്കിടാമെന്നും റിപ്പോർട്ട് പറയുന്നു.
ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫയൽ പങ്കിടൽ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഈ പുതിയ ഫീച്ചറിന് കഴിയും.