Present needful information sharing
വിപണിയിലെ ആത്മവിശ്വാസം തകർത്ത് റഷ്യ യുക്രൈൻ സംഘർഷഭീതി തുടരുന്നു. നാലമാത്തെ ദിവസവും തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ചൊവാഴ്ച സൂചികകൾ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു. നിഫ്റ്റി 17,100ന് താഴെയെത്തി. സെൻസെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തിൽ 16,925ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും രണ്ടുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.