തപാല്‍ വകുപ്പിലെ ഗ്രൂപ്പ് സി തസ്‌തികകളില്‍ കായികതാരങ്ങള്‍ക്ക് 1899 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും മാഹിയും ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ 94 ഒഴിവുണ്ട്.
ഒാണ്‍ലൈനായി ഇൗ മാസം 9 വരെ അപേക്ഷിക്കാം.
തസ്‌തിക, കേരള സര്‍ക്കിളിലെ ഒഴിവ്, യോഗ്യത, പ്രായം, ശമ്ബളം എന്നിവ ചുവടെ.
പോസ്‌റ്റല്‍ അസിസ്‌റ്റന്റ്:31
ബിരുദം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം;
18-27 വയസ്;
ശമ്പളം -25,500-81,000 രൂപ.
സോര്‍ട്ടിങ് അസിസ്‌റ്റന്റ്:3
ബിരുദം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം
18-27 വയസ്,
ശമ്പളം -25,500-81,000 രൂപ.
പോസ്‌റ്റ്മാന്‍:28
പ്ലസ്‌ടു ജയം, പത്താം ക്ലാസ്/ഉയര്‍ന്ന തലത്തില്‍ മലയാളം ഒരു വിഷയമായി പഠിച്ച് പാസാകണം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം, 2 വീലര്‍/ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ൈഡ്രവിങ് ലൈസന്‍സ്
18-27 വയസ്;
ശമ്പളം -21,700-69,100 രൂപ.
മെയില്‍ ഗാര്‍ഡ്:
(കേരളത്തില്‍ ഒഴിവില്ല)
പ്ലസ്‌ടു ജയം, പത്താം ക്ലാസ്/ഉയര്‍ന്ന തലത്തില്‍ മലയാളം ഒരു വിഷയമായി പഠിച്ച് പാസാകണം, കമ്ബ്യൂട്ടര്‍ പരിജ്‌ഞാനം, 2 വീലര്‍/ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ൈഡ്രവിങ് ലൈസന്‍സ്
18-27 വയസ്
ശമ്പളം -21,700-69,100 രൂപ.
മള്‍ട്ടി ടാസ്‌കിങ് സ്‌റ്റാഫ്:32
പത്താം ക്ലാസ് ജയം,
18-25 വയസ്
ശമ്പളം -18,000-56,900 രൂപ.
അര്‍ഹര്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്.
സ്‌പോര്‍ട്‌സ് യോഗ്യതകള്‍:
ദേശീയ/രാജാന്തര മത്സരങ്ങളില്‍ സംസ്‌ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവര്‍ അല്ലെങ്കില്‍ ഇന്റര്‍ സര്‍വകലാശാല സ്‌പോര്‍ട്‌സ് ബോര്‍ഡ് നടത്തുന്ന ഇന്റര്‍ സര്‍വകലാശാല ടൂര്‍ണമെന്റുകളില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചവര്‍ അല്ലെങ്കില്‍ ഒാള്‍ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ നടത്തുന്ന നാഷണല്‍ സ്‌പോര്‍ട്‌സ്/ഗെയിംസില്‍ സംസ്‌ഥാന സ്‌കൂള്‍ ടീമുകളെ പ്രതിനിധീകരിച്ചവര്‍ അല്ലെങ്കില്‍ നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ൈഡ്രവിനു കീഴിലെ കായികക്ഷമതയില്‍ നാഷണല്‍ അവാര്‍ഡ് നേടിയവര്‍. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
ഫീസ്: 100 രൂപ
ഒാണ്‍ലൈനായി അടയ്‌ക്കാം.
സ്‌ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍, ഇ.ഡബ്ല്യു.എസ്. എന്നിവര്‍ക്കു ഫീസില്ല.
യോഗ്യതകള്‍ അടിസ്‌ഥാനമാക്കി തയാറാക്കുന്ന മെറിറ്റ് ലിസ്‌റ്റ് മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ https://odpsportsrecruitment.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒാണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.inidapost.gov.in