ഷാർജ എമിറേറ്റ്‌സ് ഫിലാറ്റലിക് അസോസിയേഷന്റെ 11-ാം തപാൽ മുദ്രകളുടെ പ്രദർശനം ഷാർജ മെഗാമാളിൽ സമാപിച്ചു. ഒക്ടോബർ 26-ന് ആരംഭിച്ച പ്രദർശനം 30-ന് ശനിയാഴ്ചയാണ് സമാപിച്ചത്. രാജ്യങ്ങളുടെ നാണയം, കറൻസി, തപാൽമുദ്ര തുടങ്ങിയവയുടെ 35 സ്റ്റാളുകളും സ്റ്റാമ്പുകൾ പ്രദർശിപ്പിച്ച 90 ഫ്രെയിമുകളും ഉണ്ടായിരുന്നു. 16 ഷീറ്റുകളിലാണ് ഓരോ ഫ്രെയിമിലും സ്റ്റാമ്പുകൾ പ്രദർശിപ്പിച്ചത്.
കണ്ണൂർ സ്വദേശി പി.സി. രാമചന്ദ്രൻ പ്രദർശനത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ആധിപത്യ കാലത്തെ മലയ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ തപാൽമുദ്രകളാണ് രാമചന്ദ്രൻ പ്രദർശിപ്പിച്ചത്. മലയാളികളടക്കം നൂറുകണക്കിന് സന്ദർശകർ പ്രദർശനം കാണാനെത്തി.