സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു.
ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമാണ് നിലവിൽ സ്വർണത്തിന്. ജനുവരി 9-ന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക്. അന്ന് ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമായിരുന്നു.
ജനുവരി 2-ന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ് ജനുവരി 2-ന് രേഖപ്പെടുത്തിയിരുന്നത്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടത് സ്വർണത്തിന് അനുകൂലമാണ്. 1881 ഡോളറിൽ നിൽക്കുന്ന സ്വർണ വിലയ്ക്ക് അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ഇന്ന് പ്രധാനമാണ്