തൊട്ടാൽ പൊള്ളും: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വർദ്ധനവ് രേഖപ്പെ‌ടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു.

ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമാണ് നിലവിൽ സ്വർണത്തിന്. ജനുവരി 9-ന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക്. അന്ന് ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമായിരുന്നു.

ജനുവരി 2-ന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ് ജനുവരി 2-ന് രേഖപ്പെടുത്തിയിരുന്നത്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടത് സ്വർണത്തിന് അനുകൂലമാണ്. 1881 ഡോളറിൽ നിൽക്കുന്ന സ്വർണ വിലയ്‌ക്ക് അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ഇന്ന് പ്രധാനമാണ്

Verified by MonsterInsights