ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീയാണോ? നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ ഇതാ.

ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി (protection) ഒരു നിയമമുണ്ടെന്ന് (law) നിങ്ങള്‍ക്ക് അറിയാമോ? 1989-ല്‍ ഇന്ത്യന്‍ റെയില്‍വേ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഒരു നിയമം രൂപീകരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്: ഇന്ത്യന്‍ റെയില്‍വേ ആക്ട് 1989 ലെ സെക്ഷന്‍ 139 അനുസരിച്ച്, ഒരു സ്ത്രീയും കുഞ്ഞും പുരുഷന്മാര്‍ കൂടെയില്ലാതെ യാത്ര ചെയ്യുകയാണെങ്കില്‍, ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ അവരെ രാത്രി ട്രെയിനില്‍ നിന്ന് ഇറക്കി വിടാൻ കഴിയില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഉള്ളപ്പോള്‍ മാത്രമേ സ്ത്രീയോട് ട്രെയിനിൽ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെടുകയുള്ളൂ. 1989 ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 311 അനുസരിച്ച്, സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റുകളില്‍ (ladies compartment) സൈനിക ഉദ്യോഗസ്ഥര്‍ പ്രവേശിച്ചാല്‍, അത് മാന്യമായി തടയണം. പൊതു കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അവരോട് നിര്‍ദേശിക്കണം. 1989 ഇന്ത്യന്‍ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 അനുസരിച്ച്, സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ 12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. സ്ത്രീകളുടെ കോച്ചുകളില്‍ കയറുന്ന പുരുഷ യാത്രക്കാര്‍ക്കെതിരെ നിയമപ്രകാരം നടപടികളെടുക്കുകയും ചെയ്യാം. ഇതിനു പുറമെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും സുരക്ഷ നല്‍കുന്നതിനായി സിസിടിവിയും മോണിറ്ററിംഗ് റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.

Verified by MonsterInsights