യു കെയില്‍ ഇനി ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ജോലി ചെയ്യാം!

യുകെയില്‍ വിസ നിയമങ്ങള്‍ മാറാൻ പോകുന്നു. 2024 ജനുവരി 31 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഇനി ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്കും ബ്രിട്ടനില്‍ ജോലി ചെയ്യാൻ കഴിയും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ടൂറിസ്റ്റ് വിസയില്‍ വരുന്ന ആളുകള്‍ക്ക് ബിസിനസ് ഇടപാടുകളും മീറ്റിംഗുകളും നടത്താൻ കഴിയും.

ഇത് സംബന്ധിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, സന്ദര്‍ശകര്‍ക്ക് യുകെയില്‍ താമസിക്കുമ്ബോള്‍ വിദേശ തൊഴിലുടമയുടെ ജോലി തുടരാൻ അനുവദിക്കും. എന്നിരുന്നാലും, സന്ദര്‍ശനത്തിന്റെ പ്രാഥമിക ഉദ്ദേശം വിനോദസഞ്ചാരം, കുടുംബം സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ജോലി സംബന്ധമായ മറ്റൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്നിവ ആയിരിക്കണം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

സന്ദര്‍ശക വിസ നേട്ടങ്ങള്‍

* സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിദൂര ജോലികള്‍ (റിമോട്ട് വര്‍ക്ക്) ചെയ്യുവാനും ബിസിനസ് ക്ലൈയൻസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കഴിയും. യുകെയിലും വിദേശത്തും ശാഖകളുള്ള ഒരു കമ്ബനിയില്‍ ജോലി ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
* ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരെ ബ്രിട്ടനില്‍ ഗവേഷണം നടത്താൻ അനുവദിക്കും, എന്നാല്‍ 12 മാസത്തെ സന്ദര്‍ശന വിസയ്ക്ക് അപേക്ഷിക്കുകയോ വിസ കാലാവധി നീട്ടുകയോ ചെയ്യുന്ന അക്കാദമിക് വിദഗ്ധര്‍ക്ക് ഈ നിയമം ബാധകമല്ല.
* അഭിഭാഷകൻ ആണെങ്കില്‍, ഉപദേശം നല്‍കുക, വിദഗ്ദ്ധ സാക്ഷിയായി പ്രവര്‍ത്തിക്കുക, നിയമനടപടികളില്‍ പങ്കെടുക്കുക, പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.
* സന്ദര്‍ശക വിസയില്‍ യു കെയില്‍ എത്തുന്ന പ്രാസംഗികര്‍ക്ക് അവര്‍ നടത്തുന്ന പരിപാടികള്‍ക്ക് പണം ഈടാക്കാനാകും.

friends catering

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights