ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്‌ആപ്പ്

 ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്‌ആപ്പ് രംഗത്തെത്തിയിരിക്കുന്നു.

ഇന്‍സ്റ്റാഗ്രാമിലും വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസ് പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. എന്നാല്‍ ഈ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്ട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഫിച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നതില്‍ വ്യക്തതവന്നിട്ടില്ല.

എന്നാല്‍ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായിയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്ടസ്‌ആപ്പിന്റെ ഈ പുതിയ ഫീച്ചറില്‍ ഉപയോക്താക്കളെ അവരുടെ വാട്ടആപ്പ് സ്റ്റാറ്റസ് ആപ്പില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാനായി അനുവദിക്കും.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്‌റ്റോറി അപ്ലോഡ് ചെയ്യുമ്ബോള്‍ ഫെയ്‌സബുക്കിലും പോസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ ഈ അപ്‌ഡേറ്റ് നിലവില്‍ വരുന്നതിന് പിന്നാലെ വാട്ട്‌സആപ്പ് സ്റ്റാറ്റസും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ഒറ്റ ടാപ്പില്‍ അപ്‌ഡേറ്റ് ചെയ്യാനായി കഴിയുന്നുണ്ട്.

friends catering

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights