ഉറക്കക്കുറവും അസിഡിറ്റിയും; ഇവ ശ്രദ്ധിക്കാതെ പോകരുത്.

ശരിയായ ഉറക്കമില്ലാത്തത് നമ്മളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉറക്കത്തേയും ബാധിക്കുന്നു.അസിഡിറ്റി ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം, ഭക്ഷണക്രമം എന്നിവ വളരെ പ്രധാനമായ ഘടകങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 93% ഇന്ത്യക്കാര്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നതായി ഒരു സര്‍വേ സൂചിപ്പിക്കുന്നു. പലര്‍ക്കും, ആസിഡ് റിഫ്‌ലക്‌സ് മൂലമാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്. 




ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD), അല്ലെങ്കില്‍ ക്രോണിക് ആസിഡ് റിഫ്‌ലക്‌സ്, ഏകദേശം 8% മുതല്‍ 30% വരെ ഇന്ത്യക്കാരെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിന് കാരണമാകുന്നു.അസിഡിറ്റി ഉറക്കക്കുറവിനും ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കും. കുറഞ്ഞ ഉറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും.ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവയാണ് ഇത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍.







ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ശീലിക്കുക. ഇത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. നല്ല ഉറക്കത്തിനും ഇത് പ്രയോജനപ്പെടും. ശരിയായ ദഹനം നടക്കാനും ആസിഡ് റിഫ്‌ലക്സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക.




Verified by MonsterInsights