വരുന്നൂ… വാട്സ്ആപ്പില്‍ പുതിയ അപ്ഡേറ്റ് ; അറിയാം ഈ കാര്യങ്ങള്‍

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൂടുതലും ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. അതുകൊണ്ടുതന്നെ പുതിയ ഫീച്ചറുകള്‍ വേഗത്തിലെത്താറുണ്ട്.ഉപയോക്തൃ അനുഭവം മെച്ചെപ്പെടുത്താന്‍ ഇപ്പോള്‍ ഇതാ വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു. ചിത്രങ്ങള്‍ എളുപ്പത്തില്‍ പങ്കിടാന്‍ സാഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.

അറ്റാച്ച് ഫയല്‍ ഓപ്ഷന്‍ വഴിയാണ് ചിത്രങ്ങള്‍ നിലവില്‍ പങ്കിടുന്നത്. അയക്കേണ്ട ചിത്രങ്ങളില്‍ ടാപ്പ് ചെയത് സെന്‍ഡ് ചെയ്യുന്നതാണ് രീതി. ഇതിന് പകരം ഫോട്ടോ ഷെയറിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ അറ്റാച്ച് ഫയല്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തിപ്പിടിച്ച് ഫോട്ടോ സുഹൃത്തുക്കളുമായി പങ്കിടാം.
നിലവില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ പുറത്തിറങ്ങുക. പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവ കൂടാതെ പുതിയ അപ്ഡേറ്റില്‍ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

whatsapp, communication, smartphone-1357489.jpg
Verified by MonsterInsights