വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍.), ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത പങ്കുവെക്കാതെ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വി.പി.എന്‍ വിവരസാങ്കേതികവിദ്യാമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും (എന്‍.ഐ.സി.), ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമാണ് (സി.ഇ.ആര്‍.ടി.-ഇന്‍) ആഭ്യന്തര മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സൈബര്‍ സുരക്ഷയുടെ ഭാഗമായി ഈ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനിരിക്കുകയാണ് വി.പി.എന്‍. സേവനം നല്‍കുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചുവര്‍ഷം സൂക്ഷിക്കണമെന്ന് പുതിയ നിയന്ത്രണത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Verified by MonsterInsights