താങ്ങാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നെന്നും ജനപ്രീതി നേടിയിട്ടുള്ള ടെലികോം കമ്പനിയാണ് Jio. ഇപ്പോൾ പുത്തൻ ഓഫറുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാൻ ആണ് ഉചിതമാണ്. വെറും 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
ഒരു മണിക്കൂർ നേരത്തേക്ക് അതിവേഗ ഇന്റർനെറ്റ് എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 10 GB ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത കുറയും. എങ്കിലും ഒരു മണിക്കൂർ നേരത്തേക്ക് വേണ്ടുവോളം ഇൻറർനെറ്റ് ലഭിക്കുന്നതാണ്. നിലവിൽ ഏതെങ്കിലും റീച്ചാർജ് പ്ലാൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് 11 രൂപയുടെ പ്ലാൻ ആക്ടീവാക്കാൻ സാധിക്കുക.
സമാന ഓഫർ എയർടെൽ മുന്നോട്ടുവച്ചിരുന്നു. 11 രൂപയ്ക്ക് 10GB ഡാറ്റ ഒരു മണിക്കൂർ നേരത്തേക്ക് ആസ്വദിക്കാം. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കും വലിയ അളവിൽ അതിവേഗ ഇന്റർനെറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഓഫറാണിത്. എയർടെൽ അവതരിപ്പിച്ച ഓഫർ വിജയം കണ്ടതോടെയാണ് ജിയോ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചത്.