വെയിലുകൊണ്ട് തളർന്നു വരുമ്പോൾ നാരങ്ങാവെള്ളം കുടിക്കാൻ തോന്നുന്നുണ്ടോ?തയ്യാറാക്കാം.

ചെറുനാരങ്ങയുടെ നീര് മുഖ്യ ചേരുവയായ ഒരു പാനീയം ആണ് നാരങ്ങാവെള്ളം. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് പല രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്. നാരങ്ങ നീരിനെ വെള്ളമോ സോഡയോ ഉപയോഗിച്ച് നേർപ്പിച്ച് രുചിക്ക് ഉപ്പോ മധുരമോ ചേർക്കുന്നതാണ് ഇന്ത്യൻ രീതി. ഇത് പല രീതിയിൽ തയ്യാറാക്കാവുന്നതാണ്.

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് വെള്ളം ചേർത്ത് രുചിക്ക് ആവശ്യമായ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയാണ് സാധാരണയായി നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും.

നാരങ്ങാ കൊണ്ട് തയ്യാറാക്കുന്ന പാനീയങ്ങൾ പരിചയപ്പെടാം

ഉപ്പിട്ട നാരങ്ങ വെള്ളം എങ്ങനെ ഉണ്ടാക്കാം

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് ഉപ്പും വെള്ളവും മാത്രം ചേർത്ത് ഇളക്കിയാണ് ഉപ്പിട്ട നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും. വെള്ളത്തിന്‌ പകരം സോഡയും ഉപയോഗിക്കാം. ഈ പാനീയം ഉപ്പ് സോഡാ, നാരങ്ങാ സോഡ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

നാരങ്ങ സർബത്ത്‌

കേരളത്തിൽ സാധാരണയായി കടകളിൽ ലഭിക്കുന്ന സർബത്ത്‌ നിർമ്മിക്കുന്നത് ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളമോ സോഡയോ ചേർത്താണ്. മധുരത്തിനായി പഞ്ചസാരയോ നന്നാരി നീരോ ചേർക്കുന്നു. കൂടുതൽ തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ കൂടി ചേർക്കുന്നു.”

കുലുക്കി സർബത്ത്

 

കുലുക്കി – തെരുവുകളിൽ ലഭിക്കുന്ന കുടിക്കാൻ ഉപയോഗിക്കുന്ന പാനീയമാണ് കുലുക്കി സർബത്ത്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഇത് ലഭിക്കുന്നു. നാരങ്ങയാണ് പ്രധാന ചേരുവ. കുലുക്കിത്തയ്യാറാക്കുന്നതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്.

നാരങ്ങാ സോഡ

ദാഹശമനത്തിന് ഉത്തമമായ പാനീയമാണിത്. ചെലവ് കുറഞ്ഞതും അതേ സമയം ആരോഗ്യത്തിന് നല്ലതുമാണ്. ഗ്യാസ് ട്രബിൾ, ദഹനക്കേട് തുടങ്ങിയ ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് നാരങ്ങാ സോഡ കുടിയ്ക്കുന്നത് ആശ്വാസമേകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights