വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ്‌ വണ്‍ ടിവി ചാനല്‍; ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപവത്കരിക്കും.

പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടതോടെ നമ്മുടെ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാർഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്കൂളുകളിലെ ഈ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി ആരംഭിക്കുന്നത്. പ്രാദശിക ഭാഷകളിലായിരിക്കും ചാനലുകൾ.

പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വൺക്ലാസ് വൺ ടിവി ചാനൽ പ്രോഗ്രാം 12 മുതൽ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതൽ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളിൽ അനുബന്ധ വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ-വിഷ്വൽ പഠനരീതി കൊണ്ടുവരും. രണ്ട് ലക്ഷം അംഗൻവാടികളെ നവീകരിക്കാൻ സമക്ഷം അംഗൻവാടി പദ്ധതി നടപ്പാക്കും.പ്രകൃതി സൗഹാർദപരമായ, സീറോ-ബജറ്റ് ഓർഗാനിക് ഫാമിങ്, ആധുനികകാല കൃഷി എന്നിവയിലേക്കെത്തിച്ചേരുന്നതിനായി കാർഷിക സർവകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights