വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യ.
വിലക്കയറ്റം തടയാന്‍ ആറുവര്‍ഷത്തിനിടെ ഇതാദ്യമായി കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ സീസണിലെ കയറ്റുമതി ഒരു കോടി ടണ്ണില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക കമ്പനികളുടെ ഓഹരി വിലയില്‍ അഞ്ചുശതമാനം ഇടിവുണ്ടായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന്, ലോകമെമ്പാടും ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണംഏര്‍പ്പെടുത്തിയിരുന്നു.