വിമാനത്തിലെ സീറ്റുകൾക്ക് എന്തുകൊണ്ട് നീല നിറം?

മിക്ക വിമാനങ്ങളിലെയും സീറ്റുകള്‍ നില നിറത്തിലുള്ള സീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ നില നിറം നല്‍കുന്നതെന്ന്? വിമാന യാത്ര എന്നത് നിരവധി ആളുകള്‍ക്ക് സമ്മര്‍ദ്ദകരമായ ഒരു അനുഭവമാണ്. വിമാനത്തിനുള്ളിലെ ഇടുങ്ങിയ ഇരിപ്പിടങ്ങളും, നിരവധി നിയമങ്ങളും പലപ്പോഴും പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം എയറോഫോബിയ വരെ ഉണ്ടാവാനിടയുണ്ട്. ഉയരത്തില്‍ പറക്കുന്ന യന്ത്രങ്ങളില്‍ കയറാനുള്ള ഭയമാണിത്.

എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെയെല്ലാം ശാന്തമാക്കാന്‍ നീല നിറത്തിന് സാധിക്കും.

ഇങ്ങനെ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലും നിരവധി ശാസ്ത്രീയവും അശാസ്ത്രീയവുമായ കാരണങ്ങളുമുണ്ട്. നീല നിറം തെരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ശാന്തത നില നിര്‍ത്താന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നു എന്നതാണ്. ഇത് ഒരു വ്യക്തി കോപിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ക്ഷമബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്നതിന് പൊതുവേ നീല നിറമാണ് ഉപയോഗിക്കുന്നത്.

 

കൂടാതെ നീല ഹൃദയമിടിപ്പിനും ശ്വസനത്തിനും വേഗത കുറയുന്നതായും കാണിക്കും.അതിനാല്‍ ധ്യാനത്തിനും, വിശ്രമത്തിനു ഇത് കൂടുതല്‍ സഹായിരിക്കും. മനുഷ്യ മനസിന് ഏറ്റവും വിശ്വസനീയത നല്‍കുന്ന ഒരു നിറമാണിത്. ഒരു വിമാനം പ്രകൃതിയുടെ ഗുരുത്വാകര്‍ഷണ ശക്തിയെ മറികടന്ന് നൂറുകണക്കിന് ആളുകളുമായി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍, യാത്രക്കാരുടെ മനസ്സില്‍ വിശ്വാസ്തനീയത ഉളവാക്കാന്‍ ഇത് സഹായിക്കും. 1970 -കളിലും 80 -കളിലും എയര്‍ലൈനുകള്‍ക്ക് ക്യാബിനുകളില്‍ ചുവന്ന സീറ്റുകള്‍ സ്ഥാപിക്കാനുള്ള, പ്രവണതയുണ്ടായിരുന്നുവെങ്കിലും അവ പിന്നീട് നീക്കം ചെയ്യപ്പെട്ടിരുന്നു. മറ്റൊരു അശാസ്ത്രീയമായ കാരണം, വെള്ള നിറവുമായി താരതമ്യം ചെയ്യുമ്പോള്‍ നില അത്ര പെട്ടെന്ന് മുഷിയില്ല. അതുകൊണ്ട് തന്നെ പതിവായി വൃത്തിയാക്കുന്നതിനും, മാറ്റിസ്ഥാപിക്കുന്നതിനുമായി സമയം ചെലവാക്കേണ്ടതുമില്ല.

Verified by MonsterInsights