വൃത്തിയുള്ള നവകേരളം- വലിച്ചെറിയൽ മുക്ത കാമ്പയിൻ, ദിദ്വിന ശില്പശാല ഇന്ന്(14-02-2023) ആരംഭിക്കും

നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിൻ്െ ഭാഗമായുള്ള ദിദ്വിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ആനിമേഷൻ സെന്ററിൽ ഇന്ന് (14-02-2023ചൊവ്വാഴ്ച )രാവിലെ 10 മണിക്ക് ആരംഭിക്കും. കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശില്പശാലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ്,ഹരിതകേരളം മിഷൻ,ശുചിത്വ മിഷൻ എന്നിവർ നേതൃത്വം നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ എച്ച്.ദിനേശൻ ഐ.എ.എസ് ശില്പശാല ഉദ്ഘാടനം ചെയ്യും. ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ അദ്ധ്യക്ഷത വഹിക്കും. 2025 ഓടെ സമ്പൂർണ മാലിന്യരഹിത കേരളം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ബഹുജന പങ്കാളിത്തത്തോടെ തുടക്കമിട്ട വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ സംസ്ഥാന വ്യാപകമാക്കുന്നതിനും കൂടുതൽ ശക്തിപ്പെടുത്താനുമാണ് ശില്പശാല. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർമാർജോയിന്റ് ഡയറക്ടർമാർ (തദ്ദേശ സ്വയംഭരണ വകുപ്പ്)ശുചിത്വ മിഷൻ,കുടുംബശ്രീ ജില്ലാ കോർഡിനേറ്റമാർതൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസർമാർഎക്‌സിക്യൂട്ടീവ് എഞ്ചിനീയർ (തദ്ദേശ സ്വയംഭരണ വകുപ്പ്)ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർമാർഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും.