ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകളില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ബിസിനസ്സില്‍ നിന്ന് ലാഭം കിട്ടാന്‍ സാധ്യതയുള്ള ദിവസം. കണക്കുകളില്‍ സുതാര്യത കാത്തുസൂക്ഷിക്കണം. പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. കഠിനാധ്വാനത്തിലൂടെ മാത്രമെ നിങ്ങളുടെ വ്യക്തിത്വത്തെ പുറം ലോകത്തെ അറിയിക്കാന്‍ സാധിക്കുകയുള്ളു. കഠിനാധ്വാനത്തിലൂടെയും ഗൗരവ മനോഭാവത്തിലൂടെയും പ്രശ്നങ്ങളെ അതിജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിഹാരം: ഗണപതിയ്ക്ക് ദുര്‍വ നടത്തുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള ദിവസം. ശരിയായ ആസൂത്രണത്തോടെ ജോലി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന കഥകള്‍ വിശ്വസിക്കരുത്. നിങ്ങളുടെ കഴിവിനെ മാത്രം വിശ്വസിച്ച് മുന്നോട്ടുപോകുക. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് തേങ്ങ നിവേദിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് വിപുലപ്പെടുത്താനുള്ള പദ്ധതികളില്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. മാര്‍ക്കറ്റിംഗ് , പബ്ലിക് റിലേഷന്‍ എന്നിവയുടെ വ്യാപ്തി വര്‍ധിപ്പിക്കണം. ഓഫീസ് ജോലികള്‍ വീട്ടിലിരുന്നും ചെയ്യേണ്ടി വരും. പരിഹാരം: ദുര്‍ഗ്ഗാ ദേവിയ്ക്ക് ചുവപ്പ് വസ്ത്രം സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വളരെ ഗൗരവമായി പ്രവര്‍ത്തിക്കണം. ഈ സമയത്ത് ബിസിനസ്സ് വിപുലീകരണ പ്രവര്‍ത്തന പദ്ധതികള്‍ ുന പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്. ചെറുതും വലുതുമായ ഏത് തീരുമാനവും എടുക്കുമ്പോഴും ആരുടെയെങ്കിലും ഉപദേശവും സ്വീകരിക്കേണ്ടത് ആവശ്യമാണ്. പരിഹാരം: ചെറിയ പെണ്‍കുട്ടികള്‍ക്ക് പായസം നല്‍കുക
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സഞ്ചാരവുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂല കാലം. മികച്ച ഫലം ഇതിലൂടെ ലഭിക്കും. സ്വത്ത് സംബന്ധിച്ച ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപരമായ കാലം. ശ്രദ്ധക്കുറവ് ബിസിനസ്സില്‍ തിരിച്ചടികള്‍ക്ക് കാരണമായേക്കാം. ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും അതീവ ശ്രദ്ധ വെയ്ക്കേണ്ട കാലമാണിത്. പരിഹാരം: ആല്മരത്തിന് ചുവട്ടില്‍ നെയ്യ്വിളക്ക് തെളിയിക്കുക.
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കടം കൊടുത്ത പണമോ അല്ലെങ്കില്‍ കിട്ടാനുള്ള പണമോ തിരികെ ലഭിക്കാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ഓഫീസുകളില്‍ ഫയല്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തെറ്റുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. പരിഹാരം: ലക്ഷ്മി ദേവിയ്ക്ക് താമരപ്പൂവ് സമര്‍പ്പിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് വിപുലീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫലവത്താകും. സര്‍ക്കാരുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ വായിക്കാതെ ഒപ്പിട്ടു നല്‍കരുത്. ഔദ്യോഗിക യാത്രകള്‍ക്കുള്ള അനുമതി ലഭിക്കും. പരിഹാരം: വെളിച്ചെണ്ണയില്‍ ഉണ്ടാക്കിയ ഇമാര്‍ട്ടി കറുത്ത നായയ്ക്ക് കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റിയ ദിവസം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ഉചിതമായ ദിവസം. ഓഫീസിലെ മറ്റുള്ളവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ കാണുന്നു. പരിഹാരം: അംഗവൈകല്യം ബാധിച്ച വ്യക്തികളെ ശുശ്രൂഷിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പങ്കാളികളോട് നല്ലരീതിയില്‍ പെരുമാറി മുന്നോട്ട് പോകുക. ബിസിനസ്സ് പങ്കാളികളുമായുള്ള ബന്ധം പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. വലിയ കരാറുകള്‍ ബിസിനസ്സില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബന്ധങ്ങളെ ശക്തമാക്കി വെയ്ക്കുക. റിസ്ക് ഉള്ള കാര്യങ്ങള്‍ ഈ ദിവസം ചെയ്യാതിരിക്കുക. പരിഹാരം: അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അഡ്വാന്‍സ് ടെക്നോളജിയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. പുതിയ യന്ത്രസാമഗ്രികളോ പുതിയ സാങ്കേതിക വിദ്യയോ ഉപയോഗിക്കുന്നതില്‍ വിജയമുണ്ടാകും. ഈ സമയത്ത് പുതിയ നേട്ടം കൈവരിക്കാനാകും പരിഹാരം: മീനൂട്ട് നടത്തുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ ഏത് പ്രോജക്റ്റിലും പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള ദിവസം. എന്നിരുന്നാലും അവ വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത്, ബിസിനസ്സില്‍ ഉല്‍പ്പാദനവും വിപണനവുമായി ബന്ധപ്പെട്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പരിഹാരം: സൂര്യദേവനെ ആരാധിക്കുക