അപേക്ഷ സമർപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (ഐ.എൻ.ഒ.)മാരും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്.പി.) കെ.വൈ.സി. രജിസ്ട്രേഷൻ എത്രയും വേഗം എടുക്കണം. രജിസ്ട്രേഷൻ എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് എൻ.എസ്.പി. വഴി സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാനാവില്ല.
ആധാർ കാർഡിലെ തെറ്റുകൾ തിരുത്തിയതിന്റെ ഭാഗമായി ആധാർ കാർഡിൽ വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്ക് റിന്യൂവൽ അപേക്ഷ സമർപ്പിക്കാം. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്കീം ഫ്രഷ്, റിന്യൂവൽ അപേക്ഷകർക്ക് തൊട്ടു മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയനവർഷം ഇളവുനൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9446096580, 04712306580. www.dcescholarship.kerala.gov.in