കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.
പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ, ഇ-മെയിൽ (kserc@erckerala.org) മുഖേനയോ ആഗസ്റ്റ് ഒമ്പതിന് മുമ്പ് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്
പെറ്റീഷനിലുള്ള പൊതു തെളിവെടുപ്പ് ഈ മാസം 11ന് വീഡിയോ കോൺഫറൻസിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും ഒമ്പതിന് മുമ്പ് ഫോൺ നമ്പർ സഹിതം kserc@erckerala.org എന്ന ഇമെയിൽ വഴി സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ മെയിൽ വഴി പൊതു തെളിവെടുപ്പിന് മുമ്പ് അറിയിക്കും.