വൈദ്യുതി ബില്ലില്‍ നിരന്തരം വരുന്ന വര്‍ധനവിനെ സോളാര്‍ പാനല്‍ വഴിനേരിടാമെന്ന മോഹത്തിലാണ് പല ഉപഭോക്താക്കളും .

വൈദ്യുതി ബില്ലില്‍ നിരന്തരം വരുന്ന വര്‍ധനവിനെ സോളാര്‍ പാനല്‍ വഴിനേരിടാമെന്ന മോഹത്തിലാണ് പല ഉപഭോക്താക്കളും സോളാറിനെ ആശ്രയിക്കുന്നത്. എന്നാല്‍ നാല് ലക്ഷം രൂപ മുടക്കി ഒരു ഉപഭോക്താവ് സോളാര്‍ പാനല്‍ വയ്ക്കുകയും നിരക്ക് 300 രൂപയായി കുറയുകയും ചെയ്തിരുന്നു. ഈ ഉപഭോക്താവിന് ഈ മാസം 3,000 രൂപയുടെ ബില്ല് നല്‍കി കെ.എസ്.ഇ.ബി ഞെട്ടിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ സൂര്യ ഘര്‍ പദ്ധതിയില്‍ വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നത് വ്യാപകമായതോടെ വൈദ്യുതി ബില്ലില്‍ പല കാരണങ്ങള്‍ നിരത്തി വര്‍ധനവ് വരുത്തിയിരുന്ന കെ.എസ്.ഇ.ബിക്ക് വരവില്‍ കുറവുണ്ടായതാണ് സോളാറിലും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Verified by MonsterInsights