മുൻകൂട്ടി ബുക്ക് ചെയ്ത യാത്രാടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാകാതെ പോയ യാത്രക്കാരന് എയർ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം വിധിച്ചത്. ഉദയനാപുരം തെനാറ്റ് ആന്റണി എന്നാൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
2018 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2018 ഓഗസ്റ്റ് 25 ന് കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. ഓഗസ്റ്റ് 28 ന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്.
എന്നാൽ കൊച്ചിയില്‍നിന്നു യാത്രചെയ്യാനാവാതെ വന്നതോടെ ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു വിമാനത്തില്‍ ആന്റണി ടിക്കറ്റ് വാങ്ങി. ബ്രിട്ടനില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ബ്രിട്ടനു പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കുകയായിരുന്നു.