യൂട്യൂബ് പുതിയ ‘പ്ലെയബിള്‍സ്’ ഫീച്ചര്‍ പുറത്തിറക്കി; എന്താണിത്? പരിചയപ്പെടാം

പഭോക്താക്കളെ നിലനിര്‍ത്താനും അവര്‍ സമയം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കാനുമെല്ലാം ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ പല വഴികള്‍ സ്വീകരിക്കാറുണ്ട്.

ഉപഭോക്താക്കളെ കൂടുതല്‍ സന്തുഷ്ടരാക്കുന്നതിനായി പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ഗെയിമുകള്‍ കളിക്കാൻ സൗകര്യം ഒരുക്കുന്ന പുതിയ സംവിധാനമാണിത്. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് പ്ലേയബിള്‍ ലഭ്യമാവുക.

യൂട്യബ് വെബ്സൈറ്റിലും, യൂട്യൂബ് മൊബൈല്‍ ആപ്പിലും പ്ലെയബിള്‍ വഴി വിവിധങ്ങളായ ഗെയിമുകള്‍ ആസ്വദിക്കാൻ യൂട്യൂബ് ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിനായി മറ്റ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഗെയിമിന് വേണ്ടി മറ്റ് ആപ്പുകളിലേക്ക് പോവാതെ ആളുകളെ യൂട്യൂബില്‍ തന്നെ പിടിച്ചിരുത്താൻ തന്നെയാണ് പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.

.

ആംഗ്രി ബേഡ്സ്, ഷോഡൗണ്‍ പോലുള്ള ഗെയിമുകളും ബ്രെയിൻ ഔട്ട്, ഡെയ്ലി ക്രോസ് വേര്‍ഡ്, സ്കൂട്ടര്‍ എക്സ്ട്രീം, കാനണ്‍ ബോള്‍സ് 3ഡി പോലുള്ളവ പ്ലെയബിളില്‍ ലഭ്യമാണ്.

ഇതിനകം നിരവധി ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഇത് ചിലപ്പോള്‍ കിട്ടില്ല. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ അവരുടെ പ്രൊഫൈല്‍ പേജ് സന്ദര്‍ശിക്കുക.

friends catering

Your Premium Benefist തിരഞ്ഞെടുക്കുക. യൂട്യൂബ് പരീക്ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ അതില്‍ കാണാം. പ്ലേയബിള്‍ അതില്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് തിരഞ്ഞെടുത്ത് ആക്ടിവേറ്റ് ചെയ്യാം. അല്ലെങ്കില്‍ ഇനിയും കാത്തിരിക്കണം.

മാര്‍ച്ച്‌ 28 വരെ പ്ലെയബിള്‍ പരീക്ഷണ ഘട്ടത്തിലായിരിക്കും. ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കും എപ്പോള്‍ ലഭ്യമാക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും 2024-ല്‍ ആയിരിക്കും ഇതിന്റെ സ്റ്റേബിള്‍ വേര്‍ഷൻ എത്തുക എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights