ബെംഗളുരു: ഇന്ത്യന്‍ നിര്‍മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.). വെള്ളി യാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഓട്ടോണമസ് ഫ്‌ളൈയിങ് വിങ് ടെക്‌നോളജി ഡെമോസ്‌ട്രേറ്റര്‍ ആദ്യമായി പറത്തിയത്. വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാന്‍ഡിങും സുഗമമായിരുന്നിവെന്ന് ഡി.ആര്‍.ഡി.ഒ. പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ ആളില്ലാ വിമാനങ്ങളുടെ വികസനത്തി നായുള്ള നിര്‍ണായക സാങ്കേതികവിദ്യകളുടെ ശേഷി തെളിയിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളില്‍ സ്വാശ്രയത്വം നേടാനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഡിആര്‍ഡിഒ പറഞ്ഞു.