കോട്ടയം ജില്ലയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില് തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ച(ജൂലൈ 19) രോഗ ലക്ഷണങ്ങള് പ്രകടമായതിനെത്തുടര്ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില് പാര്പ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് ജില്ലയില് രോഗപ്രതിരോധ മുന്കരുതല് നടപടികള് ഊര്ജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് കൊതുകകളുടെ ഉറവിട നിര്മാര്ജ്ജനം അനിവാര്യമാണ്. സിക്ക വൈറസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളാണ് ഈ പോസ്റ്റിലുള്ളത്.
e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights