കനറാ ബാങ്ക് വനിതകള്‍ക്ക് മാത്രമായി അവതരിപ്പിച്ച പുതിയ സേവിംഗ്സ് അക്കൗണ്ടാണ് കനറാ എയ്ഞ്ചല്‍. ഏറെ പുതുമകളോടെയാണ് ഈ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ലാവെന്‍ഡര്‍, റോസ്, ഓര്‍ക്കിഡ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ത്രൈമാസ ബാലന്‍സഅടിസ്ഥാനപ്പെടുത്തിയാണ് ഈ വകഭേദം. ലാവെന്‍ഡറില്‍ മിനിമം 5,000 രൂപയാണ് ബാലന്‍സ് വേണ്ടത്. അതേ സമയം റോസില്‍ ഇത് 30,000വും ഓര്‍ക്കിഡില്‍ ഒരു ലക്ഷവുമാണ്. ഇതിനനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍
വ്യത്യാസമുണ്ടാകും
ഫ്രീ കാന്‍സര്‍ കവറേജ് ഉറപ്പു നല്‍കുന്നുവെന്നതാണ് ഈ അക്കൗണ്ടിന്റെ ഒരു പ്രധാന പ്രത്യേകത. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കാന്‍സര്‍ രോഗം പിടിപെട്ടാല്‍ ചികിത്സക്ക് കാര്‍ഡിന്റെ വകഭേദമനുസരിച്ച് 3 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. 70 വയസ് വരെയാണ് ഈ അക്കൗണ്ട്
തുടങ്ങാന്‍ പറ്റുന്ന പ്രായപരിധി. കാന്‍സര്‍ കവര്‍ ലഭിക്കുന്നതും ആ പ്രായം വരെ ആണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാതെ കാന്‍സര്‍ കവര്‍ പോളിസി ലഭ്യമാക്കുന്നത്.
കൂടാതെ അക്കൗണ്ട് ഉടമയ്ക്ക് 8 ലക്ഷം രൂപ മുതല്‍ 26 ലക്ഷം രൂപ വരെ അപകട മരണ ഇന്‍ഷുറന്‍സും വാഗ്ദാനം
ചെയ്യുന്നു. ഭര്‍ത്താവിന് അപകടമരണം സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും.
എയര്‍ ആക്സിഡന്റില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ 4 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുണ്ട്. വാര്‍ഷിക ഫീസ് ഇല്ലാതെ ഫ്രീ പ്ലാറ്റിനം എ.ടി.എം കാര്‍ഡ്, പരിധിയില്ലാതെ ഫ്രീ ലോക്കര്‍ ഓപ്പറേഷന്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന വനിതകള്‍ക്ക് ലഭിക്കുന്നതാണ്.