റെയിൽ‌വേ റിക്രൂട്ട്മെന്റ് 2021 – 3378 ടെക്നീഷ്യൻ തസ്തികകൾ

| ഓൺലൈനിൽ അപേക്ഷിക്കുക

സതേൺ റെയിൽ‌വേ അടുത്തിടെ അപ്രന്റീസ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Category: Railway Jobs

No. of Posts: 3378

Location: Tamilnadu

Apply Mode: Online

Details of Vacancies:

  • Carriage Works, Perambur – 936
  • Central Workshop, Golden Rock – 756
  • Signal & Telecom Workshop, Podanur – 1686

Qualification Details:

Post Name Qualification
For All Posts Candidates must have passed 10th, 12th, ITI or the equivalent from a recognized Board or University.

Age Limit:

Post Name Age Limit
For All Posts Minimum Age: 15 years
Maximum Age: 24 years
 

Salary:

  • Rs. 6,000 – Rs. 7,000 /-

Selection Method:

  • Merit List
  • Interview

Application Fee:

  • Gen/OBC Candidates: Rs. 100/-
  • SC/ST Candidates: Nil

How To Apply for Southern Railway Recruitment:

  • Click the link to the website of Southern Railway at www.rrcmas.in
  • Fill the online application form Carefully
  • Pay the application fee, if needed
  • Then submit the application form
  • Take a print out of the application form for future reference.

Application Submission Dates:

Starting Date of Sending Applications: 01.06.2021 Last Date of Receiving Applications: 30.06.021

ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടാണ് ഫ്രാന്‍സ് അവസാന പതിനാറിലെത്തിയത്. ജര്‍മനി രണ്ടാം സ്ഥാനക്കാരയപ്പോള്‍ പോര്‍ച്ചുഗല്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി. ഹംഗറിക്കെതിരെ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഹംഗറി സമനില വഴങ്ങിയത്. 

ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്.  ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് പോര്‍ച്ചുഗീസ് മധ്യനിര താരം ഡാനിലോ പെരേരയെ കൈകൊണ്ട് തലയ്ക്ക് ഇടിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0.

ഫ്രാന്‍സിന്റെ മറുപടി ഗോള്‍ മറ്റൊരു പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. കെയ്‌ലിയന്‍ എംബാപ്പയെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ബെന്‍സേമ പന്ത് ഗോള്‍വര കടത്തുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് മുന്നിലത്തി. പോള്‍ പോഗ്ബയുടെ ത്രൂബോള്‍ ബെന്‍സേമ പോര്‍ച്ചുഗീസ് വലയില്‍ അടിച്ചുകയറ്റുകയായിരുന്നു.

60-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോളെത്തി. ഇത്തവണയും പെനാല്‍റ്റിയാണ് പോര്‍ച്ചുഗലിനെ തുണച്ചത്. ഫ്രഞ്ച് പ്രതിരോധതാരം ജുലെസ് കൗണ്ടെയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. റൊണാള്‍ഡോ ഒരിക്കല്‍കൂടി വല കുലുക്കി. ഇതോടെ മത്സരം 2-2ല്‍ അവസാനിച്ചു. 

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത അറിയുവാൻ കേരള പൊലീസിന്‍റെ ‘വാക്സിന്‍ ഫൈന്‍റ്’ വെബ് സൈറ്റ്

വാക്‌സിൻ സ്ലോട്ട്കളുടെ ലഭ്യത അറിയുവാൻ സൌകര്യം ഒരുക്കി കേരള പൊലീസ് സൈബർഡോമിന്‍റെ വെബ് സൈറ്റ്. വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്നാണ് സൈറ്റിന്‍റെ പേര്. ഈ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്നു.

വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ  ലഭ്യത അറിയുവാൻ സാധിക്കും. ഒട്ടുമിയ്ക്ക  വെബ്സൈറ്റുകളും, ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റ് വഴി അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും റിഫ്രഷ് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു.അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി തന്നെ അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് അലെർട് ആയി 

അറിയിക്കുകയും ചെയ്യും. ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40+ ഫിൽട്ടറും, ഡോസ്1 , ഡോസ്2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. മാഷആപ്പ് സ്റ്റാര്രും ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. website link:  https://www.vaccinefind.in/ 

വിദ്യാർത്ഥികൾക്കായി വിദ്യാ തരംഗിണി പദ്ധതി;മൊബൈൽ ഫോണിന് പലിശര​ഹിത വായ്പ

സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ്  വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം. 

മന്ത്രി റോഷി അഗസ്റ്റിൻ കുട്ടനാട് സന്ദർശിക്കും

കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവവകുപ്പ് മന്ത്രി ജൂൺ 25ന്
 കുട്ടനാട് സന്ദർശിക്കും. 11 മണിയോടെ നെടുമുടി ബോട്ടു ജെട്ടിയിൽ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി പ്രദേശങ്ങൾ സന്ദർശിക്കും. തുടർന്ന് ചമ്പക്കുളം പാരീഷ് ഹാളിൽ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തും. യോഗത്തിൽ തോമസ് കെ തോമസ് എംഎൽഎ, കുട്ടനാട് പാക്കേജ് ചീഫ് എൻജിനിയർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

banner

അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സ് ഉദ്ഘാടനം

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അനർട്ടും കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി റൂഫ്‌ടോപ് സോളാർ പിവി സിസ്റ്റം എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി 24ന് ഉച്ചയ്ക്ക് 1.30 ന് ഓൺലൈനായി നിർവഹിക്കും. തൃക്കാക്കര ഭാരത് മാത കോളേജിൽ ആരംഭിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കേസ് എം.ഡി.പ്രേംകുമാർ, സിഇഒ അനീഷ് എസ് പ്രസാദ്, ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി എന്നിവർ സംസാരിക്കും.

sap1

30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സാണ് ആരംഭിക്കന്നത.് സൗര പാനലുകളുടെ പ്രവർത്തനം, വൈദ്യുതോല്പാദനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവിദ്യ കോഴ്‌സിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളായ നിശ്ചിത യോഗ്യതയുള്ളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ശാസ്ത്ര വിഷയത്തിലെ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എൻജിനിയറിംഗ്, ബിവോക് റിന്വിവബിൾ എനർജി കോഴ്‌സുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ കോഴ്‌സിന്റെ ഭാഗമാകാം. കേസും അനെർട്ടും സംയുക്തമായി അംഗീകാരം നൽകി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൽകുന്നത്.

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.  ആരോഗ്യമുള്ള ഭാവിയിലേക്ക് ശാരീരികവും മാനസികവുമായി കരുത്താർജിക്കുന്നതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവ് ഉണ്ടാവൂ എന്നും ഏവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവർണർ പറഞ്ഞു. ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവർണർ അഭിനന്ദിച്ചു.

സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേരള താരങ്ങളെ ഭാവിയിൽ ഒളിമ്പിക്‌സിലേക്ക് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് കായിക വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ കേരളത്തിൽ നിന്നുള്ളവർ നേടണമെന്നാണ് ആഗ്രഹം. ദേശീയ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പട്യാലയിലേക്ക് തിരിച്ച 43 അംഗ കേരള ടീമിൽ ഏറെ പ്രതീക്ഷയുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരമാണിത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മിൽഖാസിംഗിനെ ചടങ്ങിൽ അനുസ്മരിച്ചു.
ദേശീയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോ.നരിന്ദർ ദ്രുവ് ബത്ര മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ്  ആശംസ അറിയിച്ചു. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ബി സുനിൽ കുമാർ, ട്രഷറർ എം ആർ രഞ്ജിത്ത്, ഡോ. ജി കിഷോർ, പത്മിനി തോമസ്, ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഓഫീസ് പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണം: മുഖ്യമന്ത്രി

ഓഫീസ് പ്രവർത്തനത്തിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെബിനാറിലൂടെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവർ ആ കർത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടത്തണം. ഫയലുകൾ പെൻഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.
സർക്കാർ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഫയൽനീക്കത്തിലെ നൂലാമാലകൾ അവസാനിച്ചിട്ടില്ല. മനപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഫയലുകൾ ഇപ്പോൾ തട്ടിക്കളിക്കുന്ന സ്ഥിതിയുണ്ട്. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുക, ഇഷ്ടക്കാർക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നത്.

pa4

ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാവില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നു പോകുന്നതിനും അത് അനർഹമായ ഇടങ്ങളിൽ ചെന്നു ചേരുന്നതിനും അവർ മൂകസാക്ഷികളാകും. ഇതു അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശു പോലും നഷ്ടമാകാതെ നിർദ്ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ഓഫീസുകളിലെ ഏജന്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാളിന്റെ ആവശ്യമില്ല. സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാർക്ക് ഉണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. ഓഫീസിൽ എത്തുന്നവരോടു മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസിൽ നിന്നു മാറ്റി, ജനങ്ങൾക്കു വേണ്ടി കർമ്മനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാവണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിൽ ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെയാകെ യജമാനൻമാർ എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ കൈവച്ചപ്പോൾ ശമ്പളപരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷം കൊണ്ട് നവകേരളത്തിന്റെ അടിത്തറ പാകാൻ കഴിഞ്ഞു. ഇനി ആ അടിസ്ഥാനത്തിൻമേൽ പണിയണം. നവകേരളം യാഥാർത്ഥ്യമാക്കണം. അടുത്ത അഞ്ചു വർഷത്തിൽ ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുമുള്ള ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനാവണം. ലോകത്തെ വിരൽത്തുമ്പിൽ കണ്ടറിയുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഇവരെക്കൂടിയാണ്് ഇന്നത്തെ സിവിൽ സർവീസ് അഭിസംബോധന ചെയ്യേണ്ടത്. ഇത് തിരിച്ചറിഞ്ഞാണ് ആധുനിക വിവര സാങ്കേതികവിദ്യാ സംവിധാനങ്ങൾ എല്ലാ ഓഫീസുകളിലും ഉറപ്പാക്കുന്നത്. കെ ഫോൺ പദ്ധതി പൂർത്തീകരിക്കുന്നതോടെ മുഴുവൻ ഓഫീസുകളിലും വേഗതയാർന്ന ഇന്റർനെറ്റ് സംവിധാനം യാഥാർത്ഥ്യമാവുകയാണ്. കാലത്തിന് അനുയോജ്യമായ വിധത്തിൽ എവിടെ നിന്നും ജീവനക്കാർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്ന സാഹചര്യം കൂടി സൃഷ്ടിക്കും.
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്ര ത്യേക സംവിധാനമുണ്ടാക്കും. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കെഎസ്ഇബി ഒന്നാമത്

സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ, സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ നടത്തിയ സർവേയിൽ കെഎസ്ഇബി ഒന്നാമതെത്തി. 100ൽ 85 മാർക്ക് നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സർവേയുടെ ഭാഗമായി കെഎസ്ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞാണ് പ്രകടനം വിലയിരുത്തിയത്. നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.
ആധുനിക സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് അനായാസം സേവനങ്ങൾ ലഭ്യമാക്കാൻ കെഎസ്ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ൽ വിളിച്ച് ആവശ്യം അറിയിച്ചാൽ സഹായം ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി, സെക്ഷൻ ഓഫീസ് സന്ദർശനത്തിന് മുൻകൂട്ടി നേരം നിശ്ചയിക്കാൻ ഇ സമയം, ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ്ങിന് അനുവദിക്കുന്ന സെൽഫ് മീറ്റർ റീഡിങ്, കണക്ഷൻ നടപടി ലഘൂകരിക്കൽ ഉൾപ്പെടെ നിരവധി മാതൃകാ നടപടിയാണ് സ്വീകരിച്ചത്.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി

കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി.
2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. 

main ad

03/2019 നോ അതിനു ശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ട എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 31 വരെ പുതുക്കാനാവും. എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
eemployment.kerala.gov.in  വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ/സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധനയ്ക്ക് ഹാജരാകാം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം നീട്ടി നൽകി.
www.eemployment.kerala.gov.in വെബ് സൈറ്റ് വഴി രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ ഓൺലൈനായും നിർവ്വഹിക്കാം.

Verified by MonsterInsights