കോസ്റ്റൽ വാർഡൻമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ ഏഴ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഒഴിവുള്ള 36 കോസ്റ്റൽ വാർഡൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിൽ സ്ത്രീകൾക്ക് മുൻഗണന നൽകും. അഴീകോട്, മുനക്കകടവ്, അഴീക്കൽ, തലശ്ശേരി, തൃക്കരിപൂർ, ബേക്കൽ, കുമ്പള എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളിലാണ് ഒഴിവുകൾ.  പ്രായം 2021 ജനുവരി ഒന്നിന് 18നും 50നും മദ്ധ്യേ. പ്രായം കുറഞ്ഞവർക്ക് മുൻഗണന ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. കടലിൽ നീന്താനുള്ള കഴിവ് നിർബന്ധമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാം

ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാൻ ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത: ആർമിവിങ് നാഷണൽ ഡിഫൻസ് അക്കാദമി: പ്ലസ്ടു/തത്തുല്യം. എയർഫോഴ്സ്, നേവൽവിങ് നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യം.ഇപ്പോൾ പ്ലസ്ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, അഭിമുഖസമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല. പ്രായം: 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം. പരിശീലനം കഴിയുംവരെ വിവാഹിതരാകാൻ പാടില്ല

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യഘട്ടത്തിൽ മാത്തമാറ്റിക്സിന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഓരോ പരീക്ഷയും രണ്ടരമണിക്കൂർവീതം. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങൾ. ഹിന്ദി/ഇംഗ്ലീഷ് മാധ്യമങ്ങളിലായിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ട്. ഏപ്രിൽ 10നാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.വിവരങ്ങൾക്ക്: www.upsc.gov.in.അവസാനതീയതി: ജനുവരി 11.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലോകത്താകമാനം തുമ്പികളുടെ എണ്ണം കുറയുന്നു

ഐയുസിഎന്നിന്റെ (international union for conservation of nature) വംശനാശ പട്ടികയിൽ ഇനി തുമ്പികളും. ഇതോടുകൂടി വംശനാശത്തിന്റെ വക്കിലുള്ള ചുവന്ന പട്ടികയിലുൾപ്പെട്ട ജീവികളുടെ എണ്ണം 40,000 കടന്നു. 1.42 ലക്ഷം (1,42,577) ജീവികളാണ് നിലവിൽ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ളത്. ഇതിൽ 40,084 ജീവികൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. ചതുപ്പ് പ്രദേശങ്ങളും പാടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തുമ്പികളുടെ എണ്ണത്തിലെ കുറവ് കാണിക്കുന്നത്. ലോകത്തിലെ 6016 ഓളം വർഗ്ഗങ്ങളിൽപ്പെട്ട തുമ്പികളിൽ 16 ശതമാനവും വംശനാശത്തിന്റെ വക്കിലാണ്. ഇവ പ്രത്യുത്പാദനം നടത്തുന്ന ചതുപ്പ് പ്രദേശങ്ങളുടെയും പാടങ്ങളുമെല്ലാം ശോഷിച്ചതാണ് ഇവയുടെ എണ്ണത്തിലും കുറവുണ്ടാക്കിയത്.

പശ്ചിമേഷ്യയിലെ നാലിലൊന്ന് വർഗ്ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. മധ്യ ദക്ഷിണ അമേരിക്കയിൽ തുമ്പികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനുള്ള പ്രധാന കാരണം വനനശീകരണമാണ്. കീടനാശിനികളുടെ ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മിക്ക ജീവികളുടെയും അതിജീവനത്തിന് ഭീഷണിയാണ്. പ്രത്യേകിച്ച് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും തുമ്പികൾക്ക്. ആദ്യമായിട്ടാണ് ലോകത്താകമാനമുള്ള തുമ്പികളുടെ എണ്ണത്തിലുണ്ടായ കുറവിനെ കുറിച്ചുള്ള വിവരംപുറത്തു വരുന്നത്.

തുമ്പികളെ സംരക്ഷിക്കുന്നതിന് സർക്കാരുകളും മറ്റ് സംവിധാനങ്ങളും തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് മുൻഗണന കൊടുക്കേണ്ടതുണ്ട്. കൊതുക് ലാർവകളുടെ അന്തകരാണ് തുമ്പികൾ. കൊതുകുകൾ പരത്തുന്ന മഹാമാരികൾ തടയുന്നതിൽ തുമ്പികൾ ചെറുതല്ലാത്ത സേവനമാണ് മനുഷ്യർക്കായി ചെയ്യുന്നത്. അതിനാൽ തന്നെ ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിലും തണ്ണീർത്തടങ്ങളും ചതുപ്പുകളും നിലനിർത്തേണ്ടത് അവശ്യമാണെന്നും പഠനം ഓർമ്മിപ്പിക്കുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതുവത്സരാഘോഷം: ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍  ജനുവരി 2 വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  ഈ ദിവസങ്ങ ളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ ആള്‍കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാതിനാലാണ് നിലവിലുളള നിയന്ത്രണങ്ങള്‍ക്ക് പുറമെ പുതുവത്സരാഘോഷങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ ഭരണകൂടം അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

ഇതിന്റെ ഭാഗമായി വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാനിടയുള്ള മാളുകളിലും, പൊതുയിട ങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെയും നിയമിച്ചിട്ടുണ്ട്. ഭൂ പതിവ് തഹസില്‍ ദാര്‍മാരായ എം.ജെ  അഗസ്റ്റിന്‍  (മാനന്തവാടി),  എം.എസ്. ശിവദാസന്‍ (വൈത്തിരി), ആന്റോ ജേക്കബ്, (സുല്‍ത്താന്‍ ബത്തേരി) എന്നിവരെയാണ് താലൂക്ക്തല സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായി നിയമിച്ചത്. ജില്ലയിലെ ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാവു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുമ്പോൾ നിക്ഷേപകരുടെ അനുമതി നിർബന്ധം

2020 ഏപ്രിലിൽ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവർത്തനം മരവിപ്പിച്ച നടപടിയെതുടർന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്. ഫ്രാങ്ക്ളിൻ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയപ്പോൾ നിക്ഷേപകർ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി ഇക്കാര്യം ശരിവെച്ച് ഉത്തരവിടുകയുംചെയ്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എൻ.ടി.പി.സിയിൽ അസിസ്റ്റന്റ് ലോ ഓഫീസർ അവസരങ്ങൾ

എൻ.ടി.പി.സിയിൽ അസിസ്റ്റന്റ് ലോ ഓഫീസർ അവസരങ്ങൾ . 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് 2021) പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ജനുവരി എഴ് വരെ അപേക്ഷിക്കാം. 2021 ന് പുറമേയുള്ള ക്ലാറ്റ് സ്കോർ പരിഗണിക്കുന്നതല്ല.

യോഗ്യത : 60 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ക്ലാറ്റ് 2021 ൽ പങ്കെടുത്തിരിക്കണം. 300 രൂപയാണ് അപേക്ഷ ഫീസ്. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം https://careers.ntpc.co.in/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യുഎഇയില്‍ അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് കുറ്റം

പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോയെടുത്താൽ യുഎഇയിൽ ഇനി മുതൽ കുറ്റകൃത്യം. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെ അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ആറു മാസം തടവു ശിക്ഷയോ 1.5 ലക്ഷം ദിർഹം മുതൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ കൊടുക്കേണ്ടിയും വരും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം

കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം. വാക്സിൻ നൽകാൻ ആരോഗ്യപ്രവർത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു. ജനുവരി മൂന്നിനാണ് 15-നും 18-നും ഇടയിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ്‌ തുടങ്ങുന്നത്. കോവാക്സിനാണ് കുട്ടികൾക്ക്‌ നൽകുക. നിലവിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് കുട്ടികൾക്കായി മാറ്റുകയോ പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിക്കുകയോ ആവാം. വാക്സിനുകൾ തമ്മിൽ മാറിപ്പോകാതിരിക്കാനാണിത്.

ഒരേ കേന്ദ്രത്തിന്റെ രണ്ടുഭാഗത്താണ് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വാക്സിനേഷനെങ്കിൽ കുത്തിവെപ്പിന് വ്യത്യസ്തസംഘത്തെ നിയോഗിക്കണം. വാക്സിന്റെ ലഭ്യത ഉറപ്പാക്കിയശേഷംമാത്രമേ കുട്ടികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാവൂ. വാക്സിനെടുത്ത് അരമണിക്കൂർ നിരീക്ഷണത്തിലിരുത്തിയശേഷമേ വീട്ടിലേക്കുപോകാൻ അനുവദിക്കാവൂ. ജനുവരി ഒന്നുമുതൽ കോവിൻ പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വീട്ടിലെ മുതിർന്നവരുടെ കോവിൻ പോർട്ടൽ അക്കൗണ്ട് ഉപയോഗിക്കുകയോ പുതിയത് തുടങ്ങുകയോ ചെയ്യാം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് മതിയാകും. 10-ാം ക്ലാസ് സർട്ടിഫിക്കറ്റും പരിഗണിക്കും. മൂന്നുമുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് രജിസ്റ്റർചെയ്യാം. 28 ദിവസമാണ് വാക്സിനുകൾ തമ്മിലുള്ള ഇടവേള.

15-18 വയസ്സുകാരായ 15,34,000 കുട്ടികളാണ് കേരളത്തിൽ വാക്സിനേഷന് വിധേയരാകുക. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ-1,40,14,000. ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്- 5000. രാജ്യത്താകെ 7.4 കോടി കുട്ടികൾക്ക് വാക്സിൻ ലഭിക്കും. 60 കഴിഞ്ഞ 11,70,600 അസുഖബാധിതർക്ക് കേരളത്തിൽ അധികഡോസ് വാക്സിൻ ലഭിക്കും. ഉത്തർപ്രദേശിലാണ് കൂടുതൽ പേർ- 37,54,400. ഏറ്റവും കുറവ് മധ്യപ്രദേശിൽ-1200. ആകെ 2.75 കോടിപ്പേർക്ക് വാക്സിൻ ലഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വൈദ്യുത ബസുകൾ നിരത്തിൽ.

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു മെട്രോപ്പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി.) വൈദ്യുത ബസുകൾ നിരത്തിൽ. വിധാന സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വൈദ്യുതബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ 40 ബസുകളാണ് ബി.എം.ടി.സി. പുറത്തിറക്കിയിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇത്തരം ബസുകൾ ബി.എം.ടി.സി.ക്ക് സാമ്പത്തികമായി വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.ആദ്യഘട്ടത്തിൽ മെട്രോ ഫീഡറുകളായാണ് ഈ ബസുകൾ സർവീസ് നടത്തുക. ഇതോടൊപ്പം മലിനീകരണം കുറഞ്ഞ ഭാരത് ആറ് വിഭാഗത്തിൽപെടുന്ന 150 ഡീസൽ ബസുകളും ബി.എം.ടി.സി. തിങ്കളാഴ്ച നിരത്തിലിറക്കി. നാഷണൽ തെർമൽ പവർ കോർപ്പറേഷനും (എൻ.ടി.പി.സി.) ജെ.ബി.എം. ഗ്രൂപ്പും ചേർന്നാണ് വൈദ്യുതബസുകൾ നിർമിച്ച് ബി.എം.ടി.സി.ക്ക് കൈമാറിയത്. 

ആകെ 90 ബസുകളാണ് കമ്പനി കൈമാറുക. ജനുവരി അവസാന ആഴ്ചയോടെ ബാക്കിയുള്ള 50 ബസുകൾകൂടി ബെംഗളൂരൂവിലെത്തിക്കുമെന്ന് എൻ.ടി.പി.സി. അറിയിച്ചു. ഒമ്പതുമീറ്റർ നീളമുള്ള, 33 സീറ്റുകളുള്ള ബസുകളാണ് കമ്പനി ബി.എം.ടി.സി.ക്കുവേണ്ടി നിർമിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ സി.സി.ക്യാമറകൾ, സ്റ്റോപ്പുകളുടെ പേരെഴുതിക്കാണിക്കുന്ന എൽ.ഇ.ഡി. റൂട്ട് ഡിസ്പ്ലേകൾ, പാനിക് ബട്ടൺ, റൂട്ട് ട്രാക്കിങ് സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇത്തരം ബസുകളിലുണ്ട്. ഒരുദിവസം ഒരോ ബസും 180 കിലോമീറ്റർ വീതം ഓടിക്കാൻ കഴിയും. വാടക അടിസ്ഥാനത്തിലാണ് ബസുകൾ  സർവീസ് നടത്തുക.

 

ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും 50 കോടിരൂപയാണ് വൈദ്യുത ബസുകളുടെ നടത്തിപ്പിനായി നീക്കിവെച്ചിരിക്കുന്നത്. ഭാരത് സ്റ്റേജ് ആറ് വിഭാഗത്തിൽപെടുന്ന 150 ഡീസൽ ബസുകളും തിങ്കളാഴ്ച നിരത്തിലിറങ്ങി. ആകെ 565 ഡീസൽ ബസുകളാണ് ബി.എം.ടി.സി. പുതുതായി വാങ്ങുന്നത്. ബാക്കിയുള്ള ബസുകൾ മൂന്നുമാസത്തിനുള്ളിൽ നിരത്തിലിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights