ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചത്തോടെ ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യത്തോടെയോ ഓണ സീസണില്‍, പാര്‍ക്ക് സന്ദര്‍ശന സജ്ജമാകുമെന്നാണ് വിവരം. അന്താരാഷ്ട്ര നിലവാരത്തില്‍ പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പാര്‍ക്കിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്ക് മാറ്റാന്‍ സാധിക്കും. 130 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള തൃശ്ശൂര്‍ നഗരത്തിലുള്ള മൃഗശാലയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നതിനുള്ള തടസ്സങ്ങള്‍ക്കും ഈ അംഗീകാരത്തോടെ പരിഹാരമാകും. തിരുവനന്തപുരത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയലുമായി വനം മന്ത്രി നടത്തിയ പ്രത്യേക ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി.
Month: May 2022
ആനവണ്ടിയിലിരുന്ന് പഠിക്കാൻ തുടങ്ങുകയാണ് വിദ്യാർത്ഥികൾ.
ആനവണ്ടിയിലിരുന്ന് പഠിക്കാൻ തുടങ്ങുകയാണ് മണക്കാട് ഗവ ടിടിഐയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന അഭിപ്രായങ്ങളിൽ നിന്നുമാണ് ആനവണ്ടിയിലെ ക്ലാസ്മുറി എന്ന ആശയമുണ്ടാകുന്നത്. മേയ് 30 ന് ആനവണ്ടി പഠന വണ്ടിയാകുമ്പോൾ വിദ്യാർത്ഥികൾക്ക് അത് തങ്ങളുടെ വിദ്യാഭ്യാസ കാലയളവിലെ വേറിട്ടൊരു അനുഭവമായി മാറും- കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ്, ജീവൻ ബാബു ഐഎഎസ്, അടക്കമുള്ളവർ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.ഉപയോഗശൂന്യമായി സ്ക്രാപ്പിങ്ങിനായി മാറ്റിവെച്ചിരിക്കുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസുകളാണ് ക്ലാസ് മുറികളാക്കുക. മണക്കാട് ടിടിഐക്ക് രണ്ട് ബസുകൾ നൽകുമെന്ന് ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂട്ടിയിടിയിൽ നിന്ന് തിമിംഗലങ്ങളെ രക്ഷിക്കാൻ വരുന്നു റോബോട്ടിക് ബോയ്.
അപൂര്‍വയിനത്തിൽപെട്ട നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലങ്ങളെ കപ്പലുകളുടെ ഇടിയിൽ നിന്ന് സംരക്ഷിക്കാൻ റോബോട്ടിക് ബോയ്‌കൾ സ്ഥാപിക്കാനൊരുങ്ങി ഗവേഷകര്‍. കപ്പലുകള്‍ക്കും വേഗത കുറയ്ക്കാകള്‍ക്കും ബോട്ടുനും മറ്റുമുള്ള അപകട മുന്നറിയിപ്പ് നല്‍കുന്ന ഉപകരണങ്ങളാണ് ബോയ്.
മങ്കിപോക്സും കുരങ്ങുപനിയും ഒന്നാണോ?.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇരുപതിൽപരം രാജ്യങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. എന്നാൽ ആഫ്രിക്കയിലുൾപ്പെടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മങ്കിപോക്സും ഇവിടെ കണ്ടുവരുന്ന കുരങ്ങുപനിയും ഒന്നാണോ എന്ന സംശയം പലർക്കുണ്ട് പേരിലെ സാമ്യമൊഴിച്ചാൽ ഇരു രോഗങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്. കുരങ്ങിൽ ആദ്യമായി കാണപ്പെട്ടു എന്നതുകൊണ്ടു മാത്രമാണ് ഇരുരോഗങ്ങളും കുരങ്ങിന്റെ പേരിൽ പിന്നീട് അറിയപ്പെടാൻ കാരണമായത്. കുരങ്ങുപനിയുടെയും മങ്കിപോക്സിന്റെയും വ്യാപനരീതിയും രോഗലക്ഷണങ്ങളുമെല്ലാം പാടേ വ്യത്യസ്തമാണ്.
അങ്കണവാടി പ്രവേശനോത്സവം.
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള അങ്കണവാടികളിലെ കുട്ടികളുടെ പ്രവേശനോത്സവത്തിന്റെയും തേന്‍കണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേയ് 30ന് രാവിലെ 9.30ന് ഓതറ പഴയകാവ് അങ്കണവാടിയില്‍ നിര്‍വഹിക്കും.കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിനായി തേന്‍ നല്‍കുന്നതിനായി സംസ്ഥാന ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് തേന്‍കണം. സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുള്ള അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്ന സാമൂഹ്യ വിഭവ കേന്ദ്രങ്ങളായാണ് സംസ്ഥാനത്തെ 33115 അങ്കണവാടികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.
സംസ്ഥാനത്ത് കാലവർഷം എത്തി.
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്രാ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സാധാരണ എത്തുന്നതിൽ മൂന്ന് ദിവസം മുൻപാണ് കാലവർഷം കേരളത്തിൽ എത്തിയത്. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യത കൂടുതലാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മെയ് 29 ആം തീയതി മുതല്‍ മെയ് 30 -ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പിൽ പറയുന്നു.
ഗസ്റ്റ് ലക്ചറർ ഒഴിവ്.
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, സംസ്‌കൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്ഡി, എംഫിൽ, കോളേജുകളിലെ അധ്യാപക പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സംസ്‌കൃത വിഭാഗത്തിൽ 2 ന് രാവിലെ 10.30 നും ഇംഗ്ലീഷ് വിഭാഗത്തിൽ 11.30 നും ഗണിതശാസ്ത്രത്തിൽ 3 ന് രാവിലെ 11 നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ വൈകിട്ട് 3 നുമാണ് ഇന്റർവ്യൂ.
പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു.
കോഴിക്കോട് കിർടാഡ്‌സിൽ കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്‌നോഗ്രാഫ്രിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്‌സ്, നൊമാഡിക് ട്രൈബ്‌സ് ആൻഡ് സെമിനൊമാഡിക് ട്രൈബ്‌സ് പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് അന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജിയിൽ നേടിയ മാസ്റ്റർ ബിരുദം ആണ് യോഗ്യത. 40,000 രൂപ പ്രതിമാസ പ്രതിഫലം. ആറു മാസമാണ് കാലാവധി. അപേക്ഷകർക്ക് 01/01/2022 ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടിക പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഉദ്യോഗാർഥികൾ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ജൂൺ 14ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.
ചന്ദ്രനില്‍ വന്‍തോതില്‍ ഐസ് ശേഖരം ഉണ്ടെന്ന് പഠനം.
ഇന്ന് വെറും നിശ്ചലമായി കിടക്കുന്ന പ്രദേശങ്ങളാണ് ചന്ദ്രനിലാകെ. എന്നാല്‍, പ്രാചീന കാലങ്ങളിലെപ്പോഴോ ചന്ദ്രന്‍ അങ്ങനെ അല്ലായിരുന്നു. നിരന്തരം അഗ്നിപര്‍വത സ്‌ഫോടനങ്ങളുണ്ടാവുകയും ലാവ കുത്തിയൊഴുകുകയും ചെയ്തിരുന്ന ഇടമാണിവിടം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അഗ്നിപര്‍വതങ്ങള്‍ നിശ്ചലമാവുകയും ഒഴുകിപ്പരന്ന ലാവ തണുത്തുറയുകയും ചയ്തു. ഭൂമിയില്‍നിന്ന് നോക്കിയാല്‍ ചന്ദ്രനില്‍ ഇന്ന് കാണുന്ന പാടുകള്‍ക്കെല്ലാം കാരണം ഈ പ്രാചീന അഗ്നിപര്‍വതങ്ങളാണ്. എന്നാല്‍, നൂറ് കണക്കിന് മീറ്ററുകളോളം കനമുള്ള ഐസ് പാളികള്‍ ഈ അഗ്നിപര്‍വതങ്ങളുടെ ഫലമായുണ്ടായിട്ടുണ്ടെന്നാണ് പുതിയ ഗവേഷണ പഠനം കണ്ടെത്തിയിരിക്കുന്നത്. പ്ലാനറ്ററി സയന്‍സ് ജേണലിലാണ് ‘പോളാര്‍ അക്യുമിലേഷന്‍ ഫ്രം വോള്‍കാനികലി ഇന്‍ഡ്യൂസ്ഡ് ട്രാന്‍ഷ്യന്റ് അറ്റ്‌മോസ്ഫിയര്‍ ഓണ്‍ ദി മൂണ്‍’ എന്ന പേരില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.