Month: June 2022
ഇലക്ട്രീഷ്യൻ ഒഴിവ്.
ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്.ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.
മെഡിക്കൽ ഓഫീസർ ഒഴിവ്.
ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നാച്യൂറോപതി തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ജൂലൈ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആയുർവേദ കോളേജിന് സമീപത്തെ ആരോഗ്യഭവൻ കെട്ടിടത്തിലെ പ്രോഗ്രാം മാനേജറുടെ ഓഫീസിലെത്തണം. പ്രായം 50 വയസിൽ താഴെയായിരിക്കണം. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ/ റ്റി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
ജോലി ഒഴിവ്.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ (പുരുഷൻ) തസ്തികയിലും ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 25നും 45നും ഇടയ്ക്ക്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വെള്ളനാട്, വെള്ളനാട് പി.ഒ., 695543 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289849293 എന്ന നമ്പരിൽ ബന്ധപ്പെടാം.
താത്കാലിക നിയമനം.
സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.
6.15 കിലോമീറ്റര്‍ നീളം, ബംഗ്ലാദേശിലെ ഏറ്റവുംവലിയ പാലം; പദ്മപാലം തുറന്നു.
ധാക്ക: ബംഗ്ലാദേശിലെ ഏറ്റവുംവലിയ പാലം പ്രധാനമന്ത്രി ശൈഖ് ഹസീന ശനിയാഴ്ച ഉദ്ഘാടനംചെയ്തു. തെക്കുപടിഞ്ഞാറൻമേഖലയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റെയിൽ-റോഡ് പാലം പദ്മ നദിക്ക് കുറുകെ 6.15 കിലോമീറ്റർ നീളത്തിലാണ് നിർമിച്ചിട്ടുള്ളത്.മൊത്തമായും ആഭ്യന്തര മുതൽമുടക്കോടെ നിർമിച്ചുവെന്നതും ഇതിന്റെ സവിശേഷതയാണ്. വിദേശസഹായമില്ലാതെ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്ന അഭിപ്രായം ശക്തമായിരുന്നു. ‘‘ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും പദ്മപാലം യാഥാർഥ്യമാകില്ലെന്ന് പറഞ്ഞവർ ആത്മവിശ്വാസക്കുറവുള്ളവരാണ്. ഈപാലം അവരുടെ കാഴ്ചപ്പാടുകൾ തിരുത്തട്ടെ’’ -ഉദ്ഘാടനവേളയിൽ ശൈഖ് ഹസീന പറഞ്ഞു. പദ്ധതിക്ക് 30,000 കോടിയോളം രൂപ ചെലവായി. ലോകബാങ്ക് കൺസോർഷ്യത്തിന്റെ സഹായത്തോടെ നിർമാണം പൂർത്തിയാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, 2012-ൽ അഴിമതിയാരോപിച്ച് ലോകബാങ്ക് പിന്മാറി. ഇതോടെ പദ്ധതി സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
ഇസിജി ടെക്‌നീഷ്യൻ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ.
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ഒഴിവിൽ ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വി.എച്ച്. എസ്.ഇ.ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയാണ് യോഗ്യത. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യത വേണം. സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 40 വയസാണ് പ്രായപരിധി. താത്പര്യമുള്ളവർ 28ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം.
ജി.എസ്.ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ചുവരെ നീട്ടി.
ചരക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാര്‍ച്ചുവരെ നീട്ടി. ജൂണില്‍ അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നാലു വര്‍ഷംകൂടി സെസ് പിരിവ് തുടരും. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഢംബര വാഹനങ്ങള്‍ എന്നിവയ്ക്കുമേലുള്ള അധിക ബാധ്യത ഇതോടെ തുടരും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായതിനെതുടര്‍ന്ന് എടുക്കേണ്ടിവന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാര്‍ച്ചുവരെ പിരിവ് തുടരാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യതക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.
മെഡിസെപ് പ്രീമിയം ജൂണ്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് പിടിക്കും.
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 4,800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുക ഒരു കൊല്ലത്തേക്ക് ഇന്‍ഷുറന്‍സിനായി അടയ്‌ക്കേണ്ടതുണ്ട്. പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ജൂണ്‍ മാസം മുതലും പെന്‍ഷന്‍കാരില്‍ നിന്ന് ജൂലായ് മാസം മുതലും ഈടാക്കിത്തുടങ്ങും.