അർഹരായ മുഴുവൻ ജനങ്ങളെയും റേഷൻ സമ്പ്രദായ പരിധിയിൽ ഉൾപ്പെടുത്തണമെന്നു കേരളം

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേരളത്തിലെ അർഹരായ മുഴുവൻ ജനങ്ങവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 118 പ്രകാരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.
രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ നിരക്കിൽ ഭക്ഷ്യ ഭദ്രത പ്രദാനം ചെയ്യുന്നതിൽ സാർവത്രിക റേഷൻ സമ്പ്രദായം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാകുന്നതുവരെ കേരളത്തിൽ സാർവത്രിക റേഷൻ സമ്പ്രദായം നിലനിന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം 2016ൽ സംസ്ഥാനത്ത് നടപ്പിലാക്കിയതോടുകൂടി കേരളത്തിലെ റേഷൻ സമ്പ്രദായം മുൻഗണന വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി.

http://www.globalbrightacademy.com/about.php

കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിന് മാത്രമാണ് നിലവിൽ റേഷന് അർഹതയുള്ളത് എന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1,54,80,040 (ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എൻപതിനായിരത്തി നാല്പത്) പേർ മാത്രമാണ് നിലവിൽ റേഷൻ സമ്പ്രദായത്തിന് കീഴിൽ വരുന്നത്. ഇതോടെ ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ആനുകൂല്യത്തിന് അർഹരാകാൻ യോഗ്യതയുള്ള അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾ മുൻഗണന പട്ടിക പ്രകാരമുള്ള റേഷൻ സമ്പ്രദായത്തിൽ നിന്നും പുറത്തായിരിക്കുകയാണ്.
മാർച്ച് 2023 വരെ നിർത്തലാക്കിയ ടൈഡ് ഓവർ ഗോതമ്പ് വിഹിതം, മുൻ വർഷങ്ങളിൽ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതോടൊപ്പം മത്സ്യ ബന്ധത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വർധിപ്പിച്ച് വില കുറയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുവാനും കേന്ദ്ര സർക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടു.

മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ രോഗബാധിത രാജ്യങ്ങളിൽ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തിൽ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളർച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മങ്കിപോക്സാണെന്ന് സംശയിക്കണം.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവർത്തകരുൾപ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ് വരുന്നത്. പിസിആർ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്.

ഭക്ഷണത്തില്‍ ഉപ്പ് അമിതമായാല്‍ അത് ആയുസിനെ തന്നെ ബാധിക്കാം’

നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഉപ്പിന്‍റെ അളവ് കൂടുതലായാല്‍ അത് എന്തുമാത്രം അപകടകരമാകുമെന്നാണ് പഠനം നിരീക്ഷിച്ചത്.ഡയറ്റ് അഥവാ നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമുക്ക് എത്രത്തോളം പ്രധാനമാണെന്ന് ഏവര്‍ക്കും അറിയാം. ദൈനംദിന ജീവിതത്തില്‍ ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളില്‍ ഭക്ഷണം നിരന്തരമായി ശക്തമായ പങ്ക് വഹിക്കുന്നു. ഭക്ഷണകാര്യങ്ങളില്‍ സംഭവിക്കുന്ന ചെറിയ പിഴവുകള്‍ പോലും ( Diet Mistake )  ക്രമേണ നമ്മളെ വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കാം.

അത്തരത്തില്‍ ഭക്ഷണത്തില്‍ വരാവുന്നൊരു അശ്രദ്ധയും അത് പിന്നീടുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ( Diet Mistake ) ഇനി പങ്കുവയ്ക്കുന്നത്. ‘യൂറോപ്യൻ ഹാര്‍ട്ട് ജേണല്‍’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇതിന് ആധാരം.നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഉപ്പിന്‍റെ അളവ് ( Excess Salt ) കൂടുതലായാല്‍ അത് എന്തുമാത്രം അപകടകരമാകുമെന്നാണ് പഠനം നിരീക്ഷിച്ചത്. പതിവായി ഉപ്പ് കൂടുതല്‍ കഴിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.പ്രധാനമായും സോ‍ഡിയം ( Excess Salt ) തന്നെയാണ് ഇതിന് കാരണമാകുന്നത്. ബിപി അഥവാ രക്തസമ്മര്‍ദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. ഒപ്പം തന്നെ പക്ഷാഘാത സാധ്യതയും വര്‍ധിക്കുന്നു.ഒമ്പത് വര്‍ഷത്തോളമെടുത്താണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേര്‍ ആകെ പഠനത്തില്‍ പങ്കെടുത്തു. ഇവരില്‍ ഉപ്പ് ഉപയോഗം അനുസരിച്ച് ആരോഗ്യാവസ്ഥകള്‍ വിലയിരുത്തിയപ്പോഴാണ് ഇത് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്

പതിവായി ഉപ്പ് കാര്യമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളതത്രേ. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ് കാര്യമായി ചേര്‍ക്കുന്ന പാക്കറ്റ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായി ഡയറ്റിലുള്‍പ്പെടുത്തുക. ഭക്ഷണവുമായി ബന്ധപ്പെട്ട മോശം ശീലങ്ങളുപേക്ഷിക്കുക. എന്നിവയെല്ലാം ഈ പ്രശ്നത്തെ പരിഹരിക്കാൻ ചെയ്യാവുന്നതാണ്.

മെഡിസെപ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണം

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സാമാജികർക്ക് മെഡിസെപ് പദ്ധതി പരിചയപ്പെടുത്തുന്നതിനായി നിയമസഭയിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്സയുടെ ഭാരിച്ച ചെലവിനു മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്ന ധാരാളം ആളുകളും കുടുംബങ്ങളുമുണ്ട്. പട്ടിണി കിടക്കാൻ പാടില്ലെന്ന് പറയുന്നതുപോലെ രോഗമുണ്ടെങ്കിൽ ചികിത്സിക്കാതിരിക്കുന്ന നിലയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരിച്ച ചെലവ് താങ്ങാനാകാത്ത സ്ഥിതി വരുമ്പോൾ താങ്ങാവുന്നത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ്. അത്തരം ഒരു വിപുലീകരണമാണ്് ഈ പദ്ധതിക്ക് ഇനി ഉണ്ടാകേണ്ടത്. ആദ്യ ഘട്ടത്തിൽ ജീവനക്കാരും പെൻഷൻകാരുമാണ് ഇതിന്റെ ഭാഗമായി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മെഡിസെപ്പിനെക്കുറിച്ച് നല്ലതു പറയുന്നതിനൊപ്പം ഇതിനെ നല്ലതല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കാനിടയുണ്ട്. അത് ഗൗരവമായി കാണണം. ചില ആശുപത്രികളിൽ ചികിത്സ കഴിയുമ്പോൾ ഒരു തുക അടയ്ക്കണമെന്ന് പറയുന്ന സ്ഥിതിയുണ്ടായേക്കാം. ഇത് പദ്ധതിയെ തകർക്കുന്നതിനിടയാക്കും. ഇത്തരം നടപടികളെ ഗൗരവമായി കാണും. നല്ല ആശുപത്രി എന്ന് പേരു കേട്ടവരും ഇത്തരം ചില നിലപാട് സ്വീകരിച്ചെന്നു വരാം. ഇത്തരം ദൗർബല്യങ്ങൾ മെഡിസെപ്പിന്റെ ഭാഗമായി ഉണ്ടാകാൻ പാടില്ല. അരെങ്കിലും ഇങ്ങനെയുള്ള തെറ്റായ നടപടിക്ക് ഇരയായാൽ പരാതി നൽകാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ ഇടപെടാനാകൂ. ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം.

പദ്ധതി ആരംഭിച്ച് 19 ദിവസത്തിൽ 5.31 കോടി രൂപയുടെ ആനുകൂല്യം നൽകിക്കഴിഞ്ഞു. ഈ മാസം 18 വരെ 1986 ക്ളെയിമുകൾ വന്നു. ഓരോ ദിവസവും ഏതാണ്ട് 29.5 ലക്ഷം രൂപയുടെ ആനുകൂല്യം ഇൻഷ്വർ ചെയ്തവർക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു മേഖലയിലേതു പോലെ ഈ രംഗത്തും സംസ്ഥാനം മാതൃകയായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി കെ. രാജൻ ആശംസ അറിയിച്ചു. മന്ത്രിമാർ, എം. എൽ. എമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും.

http://www.globalbrightacademy.com/about.php

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ടതും ശക്തമായതുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിയോടു കൂടിയ മഴയായിരിക്കും വ്യാഴാഴ്ച വരെ പെയ്യാൻ സാധ്യതയെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിന് മുകളിലെ ന്യൂന മര്‍ദ്ദം ചക്രവാതച്ചുഴിയായി ദുര്‍ബലമായിട്ടുണ്ട്. മണ്‍സൂണ്‍ പാത്തി ചെറുതായി വടക്കോട്ട് നീങ്ങിത്തുടങ്ങി. അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. ഇതാണ് കേരളത്തിൽ മഴ തുടരാൻ കാരണമായി പറയുന്നത്.

മങ്കിപോക്സിന്റെ ലക്ഷണങ്ങളുമായി വിദേശത്തു നിന്നുവന്ന കണ്ണൂർ സ്വദേശി.

മങ്കിപോക്സ് ലക്ഷണങ്ങൾ (Monkey Pox symptoms) കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്. ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസ്സുള്ള പുരുഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്. യുഎഇയിൽ താനുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് കുരങ്ങുപനി ബാധിച്ചതായി സ്ഥിരീകരിച്ച കാര്യം ഇദ്ദേഹം തന്നെ സ്വമേധയാ അറിയിക്കുകയായിരുന്നു. രോഗി പറഞ്ഞതനുസരിച്ച് ഫേസ് മാസ്ക് ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നും ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്ത സമ്പർക്കത്തിലൂടെ മാത്രമാണ് രോഗം വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതെന്നും ഈ സമയത്ത് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

അതിക്രമം നേരിട്ടാല്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി പെണ്‍കുട്ടികള്‍ മാറണം.

അതിക്രമം നേരിടേണ്ടി വന്നാല്‍  പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിരാലംബരായ പെണ്‍കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന്‍ വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്‍പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന 10 മുതല്‍ 15 വരെ വയസുള്ള കുട്ടികളെയാണ് ഈ പദ്ധതിയില്‍ ഭാഗമാക്കുന്നത്. ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികളെ ധീരകളാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.  അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ധീര പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പള്ളിക്കല്‍, കടമ്പനാട്, ആറന്‍മുള പഞ്ചായത്തുകളിലാണ് ധീരപദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. 10 മുതല്‍ 15 വയസുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും.  അതത് തദ്ദേശ സ്ഥാപനങ്ങളിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബുകള്‍ വഴി പ്രാഥമികാന്വേഷണം നടത്തി തയാറാക്കിയ പട്ടികയില്‍നിന്ന് ജില്ലാ വനിത ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ നാലു മണിക്കൂര്‍ ക്ലാസ് നല്‍കും. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. നെല്‍സണ്‍ ജോയ്‌സ്, ഷീനാ റെജി, എസ് രാധാകൃഷ്ണന്‍, സിന്ധു ദിലീപ്, വനിതാ ശിശു ക്ഷേമ ഓഫീസര്‍ പി എസ് തസ്‌നീം, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ്, എ. നിസ, നിഷ ആര്‍ നായര്‍, ഹന്‍ഷി ആര്‍ ഗോപകുമാര്‍, ജെ. ഷിബില തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം19 വരെയാണ് നിയന്ത്രണം.


ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 17-07-2022 രാത്രി 11.30 വരെ 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.


1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. 

മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി.

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 135.40 അടിയിലെത്തി. തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടിയിലേക്കെത്താന്‍ സാധ്യത. 136.30 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടവും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപ്പര്‍ റൂള്‍ ലെവലിനോട് അടുത്താല്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1,867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.

ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്. അട്ടപ്പാടി ചുരം റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം19 വരെയാണ് നിയന്ത്രണം.

 

 

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾ തകർന്നു.

http://www.globalbrightacademy.com/about.php

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ പത്തരയോടെയാണ് സംഭവം. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ചുഴലി വീശിയത്. ബോട്ടില്‍ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകള്‍ഭാഗം പൂര്‍ണമായും കാറ്റില്‍ പറന്നുപോയി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.

Verified by MonsterInsights