ചക്രവാത ചുഴിയും ന്യൂനമർദ്ദവും: കേരളത്തിൽ സെപ്റ്റംബർ ഒന്നു വരെ കനത്ത മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ അതീവ ജാഗ്രതാ നിർദേശം.

സംസ്ഥാനത്ത് സെപ്തംബർ 1 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്‌ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. : തെക്കുപടിഞ്ഞാറൻ ബീഹാറിലും സമീപ പ്രദേശങ്ങളിലും ഒരു ചക്രവാതച്ചുഴിയും മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുന്നു. തെക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തെക്കൻ തമിഴ്നാട് വരെ ന്യൂനമർദത്തിന്റെ സാന്നിധ്യവും വ്യാപകമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. 31-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, എറണാകുളം, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ .

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട കനത്ത ഇടിമിന്നലിനുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. . കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ സെപ്തംബർ 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ സെപ്റ്റംബർ 1 വരെ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്

റിലയന്‍സ് വാര്‍ഷിക പൊതുയോഗം ഇന്ന്; ആകാംക്ഷയോടെ നിക്ഷേപകര്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) വാര്‍ഷിക ജനറല്‍ മീറ്റിംങ് (AGM) ഇന്ന് നടക്കും (ആഗസ്റ്റ് 29). കമ്പനിയുടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ പതിവായി നടക്കാറുള്ളതിനാല്‍ നിക്ഷേപകരും (investors) അനലിസ്റ്റുകളും (analysts) പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. 

കഴിഞ്ഞ വര്‍ഷം നടന്ന മീറ്റിംങില്‍ കമ്പനി ഹരിത ഊര്‍ജ്ജ മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു

ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംങ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി യോഗത്തെ അഭിസംബോധന ചെയ്യും. കമ്പനിയുടെ ബോര്‍ഡിലെ മറ്റ് അംഗങ്ങളും അനുബന്ധ സ്ഥാപനങ്ങളും സംസാരിക്കുകയും പ്രസന്റേഷന്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

റിലയന്‍സിന്റെ 45-ാമത്തെ വാര്‍ഷിക മീറ്റിംങാണ് ഇന്ന് നടക്കുക. ഇത്തവണ 5ജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും മക്കള്‍ക്ക് അധികാരം കൈമാറുന്നത് സംബന്ധിച്ചും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ റിലയന്‍സ് ജിയോയില്‍ നിന്ന് മുകേഷ് അംബാനി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചിരുന്നു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. 2014 മുതല്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി. കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചിരുന്നു അഞ്ച് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം.

ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കാനും ധാരണയായി. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് മുകേഷ് അംബാനി ആലോചിക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ് അംബാനി..

http://www.globalbrightacademy.com/about.php

കുവൈറ്റ് ഷേക്ക് ജാബർ പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം.

കുവൈറ്റിലെ ഷേക്ക് ജാബർ പാലം വിനോദ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സർക്കാർ. വരാനിരിക്കുന്ന ശൈത്യകാലത്തും വസന്തകാലത്തും ജാബർ പാലം പദ്ധതിക്കുള്ളിലെ ദ്വീപുകളും ലഭ്യമായ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു പുതിയ വിനോദ കേന്ദ്രം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുള്ള താത്ക്കാലിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.

പദ്ധതി നടത്തിപ്പിന്റെ തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതി സംരംഭം ചർച്ച ചെയ്തു. ദീർഘകാല നിക്ഷേപ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പദ്ധതി നിക്ഷേപകന് കൈമാറുന്നതുവരെ രണ്ട് കൃത്രിമ ദ്വീപുകളുടെ പ്രയോജനമാണ് ലക്ഷ്യമിടുന്നത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ആണ് ശ്രമം നടത്തുന്നത്..

ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിൽ 2 മലയാളികൾ

ജപ്പാനിലെ ഷിമാന്റോയിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങളും. സെപ്റ്റംബർ മൂന്ന് മുതൽ ആറു വരെ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സ്വദേശി പി.പി അജ്മലും(29) 1, 2 തീയതികളിൽ അരങ്ങേറുന്ന അണ്ടർ 23 യിൽ പത്തനംതിട്ട സ്വദേശി റിജു വി റെജിയുമാണ്(22) ഇന്ത്യൻ ജഴ്സി അണിയുന്നത്.

കോഴിക്കോട് ആമം കുനിവയൽ എ.എച്ച് ഹൗസിൽ അഷറഫ്-മെഹ്ജാബി ദമ്പതികളുടെ മകനാണ് അജ്മൽ. കഴിഞ്ഞ വർഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അജ്മൽ, നിലവിൽ തമിഴ്നാട് ഈറോഡ് ആർ.എം.എസി ജീവനക്കാരനാണ്. പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട്ട് വീട്ടിൽ റെജി ജോർജിന്റേയും, ഏലിയാമ്മ റെജിയുടേയും മകനാണ് അണ്ടർ 23 ടീമിലേക്ക് തെരഞ്ഞെടുത്ത റിജു. കാതലിറ്റിക് കോളജിലെ പിജി വിദ്യാർത്ഥിയാണ്.

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ മെഗാ മൂണ്‍ റോക്കറ്റ് ഇന്ന് കുതിച്ചുയരും.

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. എട്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷമാണ് പസഫിക് സമുദ്രത്തില്‍ വന്ന് പതിക്കുക. നാസ ദൗത്യങ്ങളുടെ വന്‍ പ്രതീക്ഷകള്‍ക്കിടയില്‍ വലിയ ശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് ആര്‍ട്ടെമിസ് 1. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. അപ്പോളോ ദൗത്യം പൂര്‍ത്തിയാക്കിയതിന് 50 വര്‍ഷങ്ങള്‍ക്കുശേഷമാണ് മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം.

പരീക്ഷണാര്‍ത്ഥം എന്ന നിലയില്‍ മനുഷ്യനില്ലാതെയാണ് ആര്‍ട്ടെമിസ് 1 ഇന്ന് പറന്നുയരുക. മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെയും അതിനുള്ള റോക്കറ്റിന്റെ പ്രവര്‍ത്തന ക്ഷമത ആര്‍ട്ടെമിസ് 1 പരിശോധിക്കും. മനുഷ്യന് പകരം സ്‌പേസ് സ്യൂട്ടണിഞ്ഞ പാവകളെ ഉപയോഗിച്ചാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിനനുകൂലമായ സാഹചര്യങ്ങള്‍ കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തി. ഇന്ത്യന്‍ സമയം വൈകിട്ട് 6.3നാണ് ആര്‍ട്ടെമിസിന്റെ വിക്ഷേപണം. നാസയുടെയും ബഹിരാകാശ വ്യവസായത്തിന്റെയും ചരിത്രത്തില്‍ ആര്‍ട്ടെമിസ് ദൗത്യം ഏറെ നിര്‍ണായകമാണ്. ബഹിരാകാശ പര്യവേക്ഷണത്തിന്റെ കൂടുതല്‍ സമ്പന്നമായ ഭാവിയിലേക്കുള്ള ആദ്യപടി മാത്രമാണ് ആര്‍ട്ടെമിസ് 1 ദൗത്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുകയാണ് ഇതോടെ നാസ.

1960 കളിലും 1970 കളിലും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോയുടെ സാറ്റേണ്‍ വി-യെക്കാള്‍ കൂടുതല്‍ ശക്തിയുള്ള റോക്കറ്റായിരിക്കും ആര്‍ട്ടെമിസ് 1 . ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്കുള്ള ആദ്യത്തെ മനുഷ്യ ദൗത്യത്തിനും 1972 ന് ശേഷമുള്ള ആദ്യത്തെ മനുഷ്യ ദൗത്യത്തിനുമുള്ള ആര്‍ട്ടെമിസ് 3ലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ആര്‍ട്ടെമിസ് 1. ഈ ദൗത്യത്തിലൂടെ തന്നെ 2025ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ വനിതയെ ഇറക്കാന്‍ കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ.

http://www.globalbrightacademy.com/about.php

ഓണപ്പൂക്കളമൊരുക്കാൻ മറവൻതുരുത്തിലെ പൂക്കൾ.

ഓണത്തിനു പൂക്കളം ഒരുക്കാൻ മറവൻതുരുത്തിൽ പൂക്കൾ വിരിഞ്ഞു. ഓണവിപണി ലക്ഷ്യമാക്കി ‘നിറവ്’ പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ഓണത്തിന് ഒരു കുട്ട പൂ പദ്ധതിപ്രകാരം നടത്തിയ കൃഷിയിടങ്ങളിലാണ് പൂക്കൾ വിരിഞ്ഞത്. മറവൻതുരുത്ത് കൂടാതെ ചെമ്പ്, ടിവിപുരം, ഉദയനാപുരം, വെച്ചൂർ, തലയാഴം എന്നീ പഞ്ചായത്തുകളിലായി 15ഏക്കറോളം സ്ഥലത്താണ് പൂ കൃഷി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങൾ തുടങ്ങി അൻപതോളം വർക്കിങ് ഗ്രൂപ്പാണ് കൃഷി നടത്തുന്നത്.

8ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ ബന്ദി, ജമന്തി പൂക്കളാണ് പ്രധാന കൃഷി. വിവിധയിനം പച്ചക്കറികളും കൃഷി നടത്തുന്നുണ്ട്. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. അത്തം മുതൽ പൂക്കൾ വിപണിയിൽ എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നു പൂക്കൾ ഇറക്കുമതി ചെയ്യാതെ മിതമായ നിരക്കിൽ പൂക്കൾ ലഭ്യമാക്കാൻ ആകുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ശോഭ, കൃഷി ഓഫിസർ ലിറ്റി മാത്യു എന്നിവർ പറഞ്ഞു.

കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്തണം.

കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണം..

കേരള PSC ഒഴിവുകളുടെ വിജ്ഞാപനം.

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ CAT.NO : 249/2022 TO CAT.NO : 305/2022 വരെയുള്ള തസ്തികയുടെ വിജ്ഞാപനം പുറത്തിറക്കി. ആകെ 74 തസ്തികയിലേക്കുള്ള വിജ്ഞാപനം ആണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം കേരള PSC ഉദ്യോഗാർകൾക്കായി അവസരം ഒരുക്കിയിരിക്കുന്നു . ചീഫ്(ഇൻഡസ്ട്രിആൻഡ്ഇൻഫ്രാസ്ട്രക്ചർഡിവിഷൻ), അസിസ്റ്റന്റ്എഞ്ചിനീയർ (ഇലക്ട്രിക്കൽ), കെമിക്കൽഇൻസ്പെക്ടർ/ടെക്നിക്കൽഅസിസ്റ്റന്റ് (കെമിക്കൽ), സീനിയർഡ്രില്ലർ, സ്റ്റാറ്റിസ്റ്റിഷ്യൻ, ജൂനിയർമാനേജർ (അക്കൗണ്ട്സ്), ജൂനിയർമാനേജർ (എക്ക്കോമാനേജർ), കെയർടേക്കർ (ആൺ), ഇ.സി.ജിടെക്നീഷ്യൻ, ബ്ലൂപ്രിന്റർ, ആംബുലൻസ്അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽഅസിസ്റ്റന്റ്ഗ്ര.II, ഫിനാൻസ്മാനേജർ, ഫുൾടൈംജൂനിയർലാംഗ്വേജ്ടീച്ചർ(അറബിക്)-എൽപിഎസ്(ട്രാൻസ്ഫർവഴി), മുഴുവൻ സമയ ജൂനിയർലാംഗ്വേജ്ടീച്ചർ – സംസ്കൃതം, ആയുർവേദതെറാപ്പിസ്റ്റ് (CAT.No: 249/2022 TO CAT.NO:266/2022തുടങ്ങി CAT.NO: 305/2022 വരെ നിരവധി തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്).

ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user IDയും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്.  ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ തെരഞ്ഞെടുക്കുന്ന കാറ്റഗറി നമ്പർ ന് നേരെ കാണുന്ന “APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

സ്വർണവില താഴേക്ക് ; രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 360 രൂപ.

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു . ഇതോടെ രണ്ടു ദിവസം കൊണ്ട് 360 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,840 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Verified by MonsterInsights