തപാൽ പാക്കിംഗ് ജോലിയിൽ ഇനി കുടുംബശ്രീയും;

പോസ്റ്റൽ വകുപ്പിലെ പായ്ക്കിംഗ് ജോലിയിൽ കുടുംബശ്രീ അംങ്ങൾ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്  തദ്ദേശസ്വയംഭരണ, എക്‌സൈസ്  വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പോസ്റ്റ് ഓഫീസുകളിൽ തപാൽ ഉരുപ്പടികളുടെ പായ്ക്കിങ് ജോലി നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാൽ വകുപ്പുമായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ  അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഉൽപന്നമായി ദാരിദ്ര ലഘൂകരണത്തിലൂടെ സ്ത്രീശാക്തീകരണം നടത്താൻ  കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാസമ്പന്നരായ യുവതികളേറെയുള്ള കേരളത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം ഗവൺമെന്റ് നടത്തിവരികയാണ്. വാർഡ് അടിസ്ഥാനത്തിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവതികളുടെ 19,555 യൂണിറ്റുകളാണ് നിലവിൽ രൂപീകരിച്ചിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിൽ ഇത്തരത്തിൽ 20 സംരംഭങ്ങൾ കണ്ടെത്തി പുതിയ തൊഴിലിടങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റൽ വകുപ്പ് സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾ പാക്കിംഗ് ജോലിയിൽ പങ്കാളികളാകുന്നത്.  കേരളത്തിലെ ഏതു കോണിലും പാഴ്‌സൽ എത്തിക്കുവാൻ കൂടി കഴിയുന്ന രീതിയിൽ   കുടുബശ്രീക്ക് തുടർന്നും തപാൽ വകുപ്പുമായി സഹകരിക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പദ്ധതിക്കാണ് കുടുംബശ്രീയും തപാൽ വകുപ്പും തമ്മിൽ  ധാരണയാകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പു മന്ത്രി അബ്ദു റഹ്‌മാൻ അഭിപ്രായപ്പെട്ടു. സമത്വം എന്ന വാക്ക് അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നുവരുന്നത് കാർഷിക ഉൽപ്പന്നങ്ങളുൾപ്പെടെ കൊറിയർ ആക്കി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.  ബാങ്കിങ് മേഖലയിലേക്കു കൂടി  തപാൽ വകുപ്പ് കടക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് ഇനിയും കൂടുതൽ പങ്കുവഹിക്കാനുണ്ടെന്നും ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കും പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ.കെ. ഡേവിസും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഹർ ഘർ  തരംഗയുടെ ഭാഗമായി തപാൽ വകുപ്പ് തയ്യാറാക്കിയ ദേശീയ പതാക ചടങ്ങിൽ പ്രകാശിപ്പിച്ചു. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ഷ്യുലി ബർമൻ, കേരള പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ കെ വി വിജയകുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് എ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോം താൽക്കാലികം, ക്ലാസ് സ്ഥിരം; കോലിക്ക് പിന്തുണയുമായി മഹേല ജയവർധനെയും ശിഖർ ധവാനും

 ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഏറ്റവുമധികം ആശങ്ക മുന്‍ നായകന്‍ വിരാട് കോലിയുടെ ഫോമിലാണ്. എന്നാൽ കോലിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ശ്രീലങ്കൻ മുൻ താരം മഹേല ജയവർധനെയും ഇന്ത്യൻ താരം ശിഖർ ധവാനും. കോലിയെ പോലൊരു താരത്തിന് അനായാസം ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ജയവര്‍ധനെ വാദിക്കുന്നു.രണ്ട് വ‌ർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് വിരാട് കോലി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി 20യിലുമെല്ലാം മോശം ഫോമിലുള്ള കോലി വിൻഡീസിനും സിംബാബ്‍വെക്കുമെതിരായ പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യ കപ്പിൽ മടങ്ങിവരാനൊരുങ്ങുന്നത്. ട്വന്‍റി 20 ലോകകപ്പ് പടിവാതിലിൽ നിൽക്കെ കോലിയുടെ ടീമിലെ സ്ഥാനം പലരും ചോദ്യം ചെയ്യുമ്പോഴാണ് താരത്തിന് പിന്തുണയുമായി മഹേല ജയവർധനെ രംഗത്ത് വരുന്നത്.

നിത്യവും ഉയരുന്ന ദേശീയപതാക: ദേശസ്നേഹത്തിന്റെ മാതൃകയായി തമിഴ് ഗ്രാമം

ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും മാതൃകയായി തമിഴ്‌നാട്ടിലെ (Tamil Nadu) ചെങ്കൽപേട്ട് ജില്ലയിലെ ഒരു ​ഗ്രാമം. മുന്നൂറിലധികം കുടുംബങ്ങളുള്ള സിരുതമൂർ (Siruthamur) എന്ന ഈ ചെറിയ ഗ്രാമത്തിൽ, ദേശീയ പതാക (national flag) ഉയർത്താത്ത ഒരു ദിവസം പോലുമില്ല. കഴിഞ്ഞ നാല് വർഷമായി ഗ്രാമവാസികൾ എല്ലാ ദിവസവും ത്രിവർണ പതാക ഉയർത്തുകയും അവരുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് പതാകയെ വന്ദിക്കുകയും ചെയ്യുന്നു.സിരുതമൂർ ഗ്രാമവാസികളുടെ പ്രാഥമിക വരുമാന മാർഗം കൃഷിയാണ്. കനത്ത മഴയുള്ള ദിവസങ്ങളായാൽ പോലും അതിനെയെല്ലാം അവഗണിച്ച് ഈ ഗ്രാമത്തിലെ ജനങ്ങൾ എല്ലാ ദിവസവും രാവിലെ എട്ടരക്ക് പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും പതാകയെ വന്ദിക്കുകയും ചെയ്യും. ദേശീയഗാനം ആലപിക്കുമ്പോൾ, കർഷകത്തൊഴിലാളികളും കുട്ടികളും റോ‍‍‍ഡിൽ ആടിനെ മേയ്ക്കുന്നവരും, അങ്ങനെ എല്ലാവരും ത്രിവർണ പതാകയ്ക്ക് അർഹമായ എല്ലാ ആദരവും നൽകുന്നതിനായി അവരുടെ ജോലി താൽകാലികമായി നിർത്തിവെയ്ക്കുകയാണ് പതിവ്.

 

2017 മുതൽ തങ്ങൾ ഈ ശീലം തുടങ്ങിയതാണെന്ന് ഗ്രാമവാസികളിൽ ഒരാൾ ന്യൂസ് 18 നോട് പറഞ്ഞു. അതിനുമുൻപ്, എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മാത്രമാണ് ​ഗ്രാമത്തിൽ പതാക ഉയർത്തിയിരുന്നത്. പിന്നീട് തങ്ങളുടെ ദേശീയ ഐക്യവും ദേശഭക്തിയും പ്രകടിപ്പിക്കുന്നതിനായി, എല്ലാ ദിവസവും ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും ​ഗ്രാമവാസികൾ പറയുന്നു. രാവിലെ എട്ടരക്ക് ​ഗ്രാമത്തിലെ ആർക്കും പതാക ഉയർത്താം. ഖാദി തുണികൊണ്ടാണ് ഈ പതാക നിർമിച്ചിരിക്കുന്നതെന്നും ഗ്രാമവാസികൾ പറയുന്നു.

139.15 അടി ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു

മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തി.മഴ മാറിയതോടെ മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറയുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവിലെ 2387.38 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്നുവിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്. ഇപ്പോൾ പുറത്തേക്കൊഴുക്കി വിടുന്നത് സെക്കൻഡിൽ 350000 ലിറ്ററാണ്. 

 

ദീർഘദൂര വനിതാ യാത്രക്കാർക്ക് പ്രത്യേക ബുക്കിങ് സംവിധാനം; സീറ്റുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം

 സൂപ്പർ ക്ലാസ് ബസ്സുകളിൽ ദീർഘദൂര വനിതാ യാത്രക്കാർക്ക് പ്രത്യേക ബുക്കിങ് സംവിധാനവുമായി കെഎസ്ആർടിസി (KSRTC). ‘സിംഗിൾ ലേഡി ബുക്കിങ്’  (‘SINGLE LADY BOOKING’) സംവിധാനത്തിൽ സ്ത്രീകൾ ഇഷ്ടാനുസരണം സീറ്റുകൾ തിരഞ്ഞെടുക്കാം.വെബ്സൈറ്റിൽ ‘ലേഡീസ് ക്വോട്ട ബുക്കിങ്’ ക്ലിക്ക് ചെയ്താൽ വനിതാ യാത്രക്കാർ ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ അടുത്തു തന്നെ ഇരിപ്പിടം ലഭിക്കും. ഇനി ആരും തന്നെ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് അലോട്ട് ചെയ്യുന്ന തരത്തിലാണ് സിംഗിൾ ലേഡി ബുക്കിങ് സംവിധാനം. സ്ത്രീകൾ ബുക്ക് ചെയ്ത സീറ്റിനടുത്ത് പുരുഷന്മാർക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല.

ഒന്നിലധികം സ്ത്രീകൾക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ പ്രത്യേകം സീറ്റ് തന്നെ ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ലേഡീസ് ക്വോട്ട ബുക്കിങ് ഇല്ലാതെ റിസർവ് ചെയ്യാം. ഇവർക്ക് സിംഗിൾ ലേഡി ബുക്കിങ് ഇല്ലാത്ത ഏത് സീറ്റും ബുക്ക് ചെയ്യാം. ജനറൽ സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകളുടെ അടുത്ത സീറ്റ് പുരുഷന്മാർക്ക് ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല.നിലവിൽ ഓൺലൈൻ റിസർവേഷനുള്ള ബസുകളിൽ മുന്നിലെ ഒന്നു മുതൽ ആറ് വരെ സീറ്റുകൾ സ്ത്രീകൾക്ക് സ്ഥിരമായി അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വനിതാ യാത്രക്കാർ ഈ സീറ്റുകൾക്ക് പകരം സൗകര്യപ്രദമായ മറ്റ് സീറ്റുകളാണ് തിരഞ്ഞെടുക്കാറ്. ഇതോടെ വനിതാ റിസർവേഷൻ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും പതിവാണ്.

 

ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികൾക്ക് കൈയിൽ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയിൽ മാറ്റം വരും

2019 ൽ പാർലമെന്റിൽ പാസായ ലേബർ കോഡ് 29 കേന്ദ്ര ലേബർ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്.

ജൂലൈ 1 മുതൽ പുതിയ ലേബർ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരമെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തിൽ വരാൻ വൈകുന്നതിന് കാരണം. സാമൂഹിക സുരക്ഷ, ലേബർ റിലേഷൻസ്, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ ലേബർ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ തൊഴിൽ നിയമം വരുന്നതോടെ തൊഴിൽ ദാതാവിന് തൊഴിൽ സമയം നിശ്ചയിക്കാം. എട്ട് മണിക്കൂർ ജോലിയെന്ന മാനദണ്ഡം ബാധകമാകില്ല. 9-12 മണിക്കൂർ വരെ ജോലി സമയം നീട്ടാം. പക്ഷേ എത്ര മണിക്കൂർ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നൽകേണ്ടി വരും.

തൊഴിലാളിയുടെ ശമ്പളത്തിലും വ്യത്യാസം വരും. പുതിയ തൊഴിൽ നിയമം വരുന്നതോടെ ഗ്രോസ് സാലറിയുടെ 50 ശതമാനം ബേസിക്ക് സാലറിയായിരിക്കും. ഇതോടെ പിഎഫിലേക്കുള്ള സംഭാവന വർധിക്കും.

കൈയിൽ ലഭിക്കുന്ന ശമ്പളം കുറയുമെന്ന് ചുരുക്കം.

ജീവനക്കാരൻ അവസാനമായി ജോലി ചെയ്ത ദിവസത്തിന് രണ്ട് ദിവസത്തിനകം മുഴുവൻ ശമ്പളവും നൽകണമെന്ന് പുതുക്കിയ നിയമത്തിൽ പറയുന്നു. നിലവിൽ 45-60 ദിവസം വരെയാണ് മുഴുവൻ പണവും നൽകാൻ സ്ഥാപനങ്ങൾ എടുക്കുന്ന സമയം. തൊഴിലാളിയെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടേണ്ടി വന്നാൽ രണ്ട് പ്രവർത്തി ദിവസത്തിനുള്ളിൽ കൊടുക്കാനുള്ള മുഴുവൻ തുകയും നൽകേണ്ടി വരും

ഒറ്റത്തുണിയിൽ ദേശീയ പതാക; ചെലവ് 6.5 ലക്ഷം; വീട് വിറ്റ് സ്വപ്‌നം സാക്ഷാല്‍ക്കരിച്ച് നെയ്ത്തുകാരന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ( Narendra Modi) ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ (Har Ghar Tiranga campaign) ഭാഗമായി ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ( Andhra Pradesh, )ഒരു നെയ്ത്തുകാരന്‍. 6.5 ലക്ഷം രൂപ ചിലവ് വരുന്ന പതാക നെയ്തിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ നിന്നുള്ള ചെറുകിട നെയ്ത്തുകാരനായ ആര്‍ സത്യനാരായണ ( Satyanarayana). ചെങ്കോട്ടയില്‍ തന്റെ പതാക ഉയര്‍ത്തണം എന്ന ആഗ്രഹത്തോടെ സ്വന്തം വീട് വിറ്റാണ് സത്യനാരായണന്‍ ലോകത്തിലെ ആദ്യത്തെ തുന്നലുകളില്ലാത്ത ദേശീയ പതാക നെയ്തത്..

നാല് വര്‍ഷം കൊണ്ട് തുന്നലുകളില്ലാതെ ഒരൊറ്റ തുണിയായിലാണ് സത്യനാരായണ ഈ ഇന്ത്യന്‍ ദേശീയ പതാക നെയ്തത്.

“ദേശീയ പതാക നെയ്യാന്‍ ഞാന്‍ 6.5 ലക്ഷം രൂപ ചെലവഴിച്ചു. തുണികൊണ്ട് പതാക ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടായതിനാല്‍ പലതവണ പരാജയപ്പെട്ടിരുന്നു. പ്രത്യേകിച്ച് അശോകചക്രം നെയ്യുന്ന സമയത്ത്. അശോകചക്രത്തിന്റെ ഭാഗം നെയ്തെടുക്കുമ്പോൾ പലപ്പോഴും ചരിഞ്ഞ് പോകുന്നതിനാല്‍ പലതവണ എന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും ആദ്യം മുതലേ ആരംഭിക്കേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് പതാക നിർമ്മാണം പൂര്‍ത്തികരിക്കാന്‍ നാല് വര്‍ഷം വേണ്ടി വന്നത്” ഫസ്റ്റ്‌പോസ്റ്റിനോട് സംസാരിക്കവെ സത്യനാരായണ പറഞ്ഞു. ഇത് വളരെ നിസാരമാണെന്നും വലിയ തുകയുടെ ആവശ്യമില്ലെന്നുമാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട്, ചെങ്കോട്ടയില്‍ ഉയര്‍ത്തിയ പതാകയുടെ യഥാര്‍ത്ഥ അളവ് അറിഞ്ഞതോടെ, ഇത് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കുകയായിരുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.ലിറ്റില്‍ ഇന്ത്യന്‍സ്’ എന്ന സിനിമയില്‍ നിന്നാണ് ദേശീയ പതാക നിര്‍മ്മിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് സത്യനാരായണ ഫസ്റ്റ്‌പോസ്റ്റിനോട് പറഞ്ഞു. 2016 ലാണ് സത്യനാരായണ ഈ സിനിമ കണ്ടത്. അന്നുമുതല്‍ ഒറ്റ തുണിയില്‍ മാത്രമായി ദേശീയ പതാക നെയ്യാന്‍ സത്യനാരായണ ആഗ്രഹിച്ചിരുന്നു.  പതാക നിര്‍മ്മിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു സാരി കടയില്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം 80ഓളം സാരികളുമായി ബൈക്കില്‍ പോകുന്നുതിനിടെ സത്യനാരായണ ഒരു അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഈ സാരികള്‍ ഓടയില്‍ വീഴുകയും എല്ലാം നശിക്കുകയും ചെയ്തു. ഓരോ സാരിക്കും 15,000 രൂപയായിരുന്നു വില. ഈ സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് 20 ലക്ഷത്തിന്റെ കടമുണ്ടായി. ഇതിന് ഇടയിലാണ് 6. 5 ലക്ഷം ചെലവ് വരുന്ന ദേശയിയ പതാക നിര്‍മ്മിക്കാന്‍ സത്യനാരായണ തീരുമാനിച്ചത്. ഇതിനായി സത്യനാരായണ തന്റെ വീട് വില്‍ക്കുകയും സുഹൃത്തുക്കളില്‍ നിന്നും പണം ശേഖരിക്കുകയായിരുന്നു.

പതാക നിർമ്മാണം വിജയകരമായി പൂർത്തിയായെങ്കിലും ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇതിനിടെയാണ് 2019ല്‍ പ്രധാനമന്ത്രി മോദി വിശാഖപട്ടണം സന്ദര്‍ശിച്ചത്. ഇതോടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് സത്യനാരായണക്ക് ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ആവശ്യം അറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ചെങ്കോട്ടയില്‍ തന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സത്യനാരായണ.

കേന്ദ്ര സർക്കാരിന്റെ ഹര്‍ ഘര്‍ തിരംഗ കാമ്പെയ്ൻ എന്ന ആശയം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും സത്യനാരായണ പറഞ്ഞു. തുണികൊണ്ടുള്ള പതാകകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Google പണിമുടക്കി;

ലോകത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ പണിമുടക്കി. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ ലഭിക്കാതെയായെന്ന് ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ആയ Downdetector.com പറയുന്നു

ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ച് നിരവധി ഉപയോക്താക്കൾക്ക് ലഭിക്കാതെയായത്. ഇതോടെ ആളുകൾ #GoogleDown എന്ന ഹാഷ് ടാഗുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു. ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന 40,000-ലധികം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതിന്റെ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾ സമർപ്പിച്ച പിശകുകൾ ഉൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമാഹരിച്ച് തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector പറയുന്നു. അതേസമയം ഈ പ്രശ്നത്തെക്കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

കോമണ്‍വെല്‍ത്തില്‍ സിന്ധുഗാഥ; പി വി സിന്ധുവിന് സ്വര്‍ണം

ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്.കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ(Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. 

 

നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്ന വില …

ദുബായ്∙വാർഷിക അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ മടക്കയാത്രയ്ക്കു ബുക്കിങ് തുടങ്ങിയതോടെ ഗൾഫ് സെക്ടറിലേ നിരക്കിൽ വൻവർധന.ദുബായിലേക്ക് 14 മുതൽ ഒരാൾക്കു 1500 ദിർഹം (32,250 രൂപ)20ാം തീയതിക്കു ശേഷം 2000 ദിർഹത്തിലെത്തുന്ന വിമാനക്കൂലി 30,31 തീയതികളിൽ 2000 ദിർഹത്തിനും (43,000 രൂപ)മുകളിലാണ്. സെപ്റ്റംബർ 30 വരെ ഇതാണ് സ്ഥിതി.ഓണത്തിനു നാട്ടിൽ പോകുന്നവരുടെ തിരക്കുമൂലം സെപ്റ്റംബർ ആദ്യവാരം ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിച്ചു.



 

 

Verified by MonsterInsights