ഒറ്റത്തുണിയിൽ ദേശീയ പതാക; ചെലവ് 6.5 ലക്ഷം; വീട് വിറ്റ് സ്വപ്‌നം സാക്ഷാല്‍ക്കരിച്ച് നെയ്ത്തുകാരന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ( Narendra Modi) ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ (Har Ghar Tiranga campaign) ഭാഗമായി ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ( Andhra Pradesh, )ഒരു നെയ്ത്തുകാരന്‍. 6.5 ലക്ഷം രൂപ ചിലവ് വരുന്ന പതാക നെയ്തിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ നിന്നുള്ള ചെറുകിട നെയ്ത്തുകാരനായ ആര്‍ സത്യനാരായണ ( Satyanarayana). ചെങ്കോട്ടയില്‍ തന്റെ പതാക ഉയര്‍ത്തണം എന്ന ആഗ്രഹത്തോടെ സ്വന്തം വീട് വിറ്റാണ് സത്യനാരായണന്‍ ലോകത്തിലെ ആദ്യത്തെ തുന്നലുകളില്ലാത്ത ദേശീയ പതാക നെയ്തത്..

നാല് വര്‍ഷം കൊണ്ട് തുന്നലുകളില്ലാതെ ഒരൊറ്റ തുണിയായിലാണ് സത്യനാരായണ ഈ ഇന്ത്യന്‍ ദേശീയ പതാക നെയ്തത്.

“ദേശീയ പതാക നെയ്യാന്‍ ഞാന്‍ 6.5 ലക്ഷം രൂപ ചെലവഴിച്ചു. തുണികൊണ്ട് പതാക ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടായതിനാല്‍ പലതവണ പരാജയപ്പെട്ടിരുന്നു. പ്രത്യേകിച്ച് അശോകചക്രം നെയ്യുന്ന സമയത്ത്. അശോകചക്രത്തിന്റെ ഭാഗം നെയ്തെടുക്കുമ്പോൾ പലപ്പോഴും ചരിഞ്ഞ് പോകുന്നതിനാല്‍ പലതവണ എന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും ആദ്യം മുതലേ ആരംഭിക്കേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് പതാക നിർമ്മാണം പൂര്‍ത്തികരിക്കാന്‍ നാല് വര്‍ഷം വേണ്ടി വന്നത്” ഫസ്റ്റ്‌പോസ്റ്റിനോട് സംസാരിക്കവെ സത്യനാരായണ പറഞ്ഞു. ഇത് വളരെ നിസാരമാണെന്നും വലിയ തുകയുടെ ആവശ്യമില്ലെന്നുമാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട്, ചെങ്കോട്ടയില്‍ ഉയര്‍ത്തിയ പതാകയുടെ യഥാര്‍ത്ഥ അളവ് അറിഞ്ഞതോടെ, ഇത് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കുകയായിരുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.ലിറ്റില്‍ ഇന്ത്യന്‍സ്’ എന്ന സിനിമയില്‍ നിന്നാണ് ദേശീയ പതാക നിര്‍മ്മിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് സത്യനാരായണ ഫസ്റ്റ്‌പോസ്റ്റിനോട് പറഞ്ഞു. 2016 ലാണ് സത്യനാരായണ ഈ സിനിമ കണ്ടത്. അന്നുമുതല്‍ ഒറ്റ തുണിയില്‍ മാത്രമായി ദേശീയ പതാക നെയ്യാന്‍ സത്യനാരായണ ആഗ്രഹിച്ചിരുന്നു.  പതാക നിര്‍മ്മിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു സാരി കടയില്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം 80ഓളം സാരികളുമായി ബൈക്കില്‍ പോകുന്നുതിനിടെ സത്യനാരായണ ഒരു അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഈ സാരികള്‍ ഓടയില്‍ വീഴുകയും എല്ലാം നശിക്കുകയും ചെയ്തു. ഓരോ സാരിക്കും 15,000 രൂപയായിരുന്നു വില. ഈ സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് 20 ലക്ഷത്തിന്റെ കടമുണ്ടായി. ഇതിന് ഇടയിലാണ് 6. 5 ലക്ഷം ചെലവ് വരുന്ന ദേശയിയ പതാക നിര്‍മ്മിക്കാന്‍ സത്യനാരായണ തീരുമാനിച്ചത്. ഇതിനായി സത്യനാരായണ തന്റെ വീട് വില്‍ക്കുകയും സുഹൃത്തുക്കളില്‍ നിന്നും പണം ശേഖരിക്കുകയായിരുന്നു.

പതാക നിർമ്മാണം വിജയകരമായി പൂർത്തിയായെങ്കിലും ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇതിനിടെയാണ് 2019ല്‍ പ്രധാനമന്ത്രി മോദി വിശാഖപട്ടണം സന്ദര്‍ശിച്ചത്. ഇതോടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് സത്യനാരായണക്ക് ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ആവശ്യം അറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ചെങ്കോട്ടയില്‍ തന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സത്യനാരായണ.

കേന്ദ്ര സർക്കാരിന്റെ ഹര്‍ ഘര്‍ തിരംഗ കാമ്പെയ്ൻ എന്ന ആശയം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും സത്യനാരായണ പറഞ്ഞു. തുണികൊണ്ടുള്ള പതാകകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Verified by MonsterInsights