കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; 2,062 കോടി രൂപ കർഷകർക്കു നൽകി

ഈ സാമ്പത്തിക വർഷം മുതൽ സംഭരണ വിലയിൽ 20 പൈസയുടെ വർധന

സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കർഷകർക്കു വിതരണം ചെയ്തു.
ജൂലൈ 22 വരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിട്ടുള്ളത് പാലക്കാട് ജില്ലയിൽ ആണ്. 122454 കർഷകരിൽ നിന്നായി ജില്ലയിൽ 980 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലമടക്കമുള്ള താലൂക്കുകളിൽ നിന്ന് 3,50,008 (മൂന്നരലക്ഷം) ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 405 കോടി രൂപയുടെ 1,44,997.358 ടൺ  നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.40650 കർഷകരിൽ നിന്നായി 1,02,939.927 ടൺ നെല്ല് 288 കോടി രൂപയ്ക്ക് സംഭരിച്ച തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
നെല്ലിന് അയൽ സംസ്ഥാനങ്ങളെക്കാൾ ഏറ്റവുമധികം വിലയും പ്രോത്സാഹന ബോണസും നൽകിയാണ് കേരളത്തിൽ സംഭരിക്കുന്നത്.വിള സീസൺ ആരംഭിക്കുന്ന സമയത്ത് കർഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്താണു നെല്ല് സംഭരണ പദ്ധതിയിൽ ചേരുന്നത്. 2022-23 വിള സീസൺ രജിസ്‌ട്രേഷൻ നടപടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. സംസ്ഥാനത്ത് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം എ-യും പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം സിയും വഴിയാണ് നെല്ല് സംഭരണത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷയും വിശദാംശവും www.supplycopaddy.in ൽ ലഭിക്കും.
പൊതുവിപണിയിലെ വിലയേക്കാൾ കൂടുതൽ നൽകിയാണ് സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. 2020-21 സീസണിൽ കേന്ദ്ര താങ്ങുവില(എംഎസ്പി) 18.68 രൂപയും സംസ്ഥാന ബോണസ് 8.80 രൂപയും ഉൾപ്പെടെ 27.48 രൂപയായിരുന്നു സംസ്ഥാനത്ത് നെല്ലിന്റെ വില. 2021-22 സീസൺ മുതൽ കേന്ദ്ര താങ്ങുവില 19.40 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 8.60 രൂപയും ഉൾപ്പെടെ നെല്ലിന്റെ വില 28 രൂപയായിരുന്നു. 2022-23 സീസൺ മുതൽ നെല്ലിന്റെ സംഭരണ വില 20 പൈസ കൂടി വർദ്ധിപ്പിച്ച് കിലോഗ്രാമിന് 28.20 രൂപയായി. ഈ തുക പുതിയ സീസണിൽ പ്രാബല്യത്തിൽ വരും. സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നു.

മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന തുകയാണു കേരളത്തിലെ കർഷകർക്കു നെല്ല് സംഭരണത്തിലൂടെ ലഭിക്കുന്നത്. തമിഴ്നാട്ടിൽ ഗ്രേഡ് എ (വടി) വിഭാഗം നെല്ലിന് സംഭരണ വിലയ്ക്കു പുറമേ ഒരു രൂപയും കോമൺ (ഉണ്ട) വിഭാഗത്തിന് 75 പൈസയുമാണ് പ്രോത്സാഹന ബോണസ് ഇനത്തിൽ നൽകുന്നത്. കർണ്ണാടകയും, ആന്ധ്രാപ്രദേശും പ്രോത്സാഹന ബോണസ് നൽകുന്നില്ല. നെല്ലിന്റെ സംഭരണവില പരമാവധി ഉയർത്തി നിശ്ചയിക്കുന്നതിലും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിലും കർഷകർക്ക് സഹായമാകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

മുൻപരിചയം ഇല്ലെങ്കിലും ഇപ്പോൾ തന്നെ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ കമ്പനിയായ Balmer Lawrie യിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

📘 മാസ ശമ്പളം: 40,000 മുതൽ 1,40,000 രൂപ വരെ

📘അപേക്ഷാ ഫീസ് വേണ്ട


📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇

https://bit.ly/3ziWpDN

തൊഴിൽദാതാക്കളായ ഏഴ് കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു

കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഏഴ് തൊഴിൽദാതാക്കളുമായി കെ-ഡിസ്‌ക് ധാരണാപത്രം ഒപ്പിട്ടു. മോൺസ്റ്റർ ഡോട് കോം, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ്, ലിങ്ക്ഡ്ഇൻ, ബ്രിട്ടീഷ് കൗൺസിൽ, റ്റിസീക്, അവൈൻ, വേൾഡ് മലയാളി കൗൺസിൽ എന്നിവയുമായാണ്  ചടങ്ങിൽ ധാരണാപത്രം കൈമാറിയത്. knowledgemission.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൈപുണി പരിശീലനത്തിലും തൊഴിൽ ലഭ്യമാക്കാനും  ഈ കമ്പനികൾ സഹായിക്കും. ഉദാഹരണത്തിന് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള നൈപുണി സ്വായത്തമാക്കാനും അതുവഴി തൊഴിൽലഭ്യത വർധിപ്പിക്കാനും ബ്രിട്ടീഷ് കൗൺസില്ലുമായുള്ള ധാരണ പ്രയോജനപ്പെടും.

ചൊവ്വാഴ്ച നടന്ന വിവിധ സെഷനുകളിലായി കെ-ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ. പി. വി. ഉണ്ണിക്കൃഷ്ണൻ, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, ഐസിടി അക്കാദമി കേരള സിഇഒ സന്തോഷ് കുറുപ്പ് എന്നിവർ നോളജ് എക്കണോമി മിഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി വിശദീകരിച്ചു. ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി, അനുയോജ്യമായ തൊഴിലവസരങ്ങൾ കേരളത്തിലെ അഭ്യസ്തവിദ്യർക്ക് ലഭ്യമാക്കുകയാണ് നോളജ് എക്കണോമി മിഷന്റെ ലക്ഷ്യം. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ knowledgemission.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കും. ഇൻഡസ്ട്രി 4.0ൽ അവസരമൊരുങ്ങുന്ന തൊഴിൽ മേഖലകളെപ്പറ്റിയും നൈപുണ്യവർധനവിന്റെ ആവശ്യകതകളെപ്പറ്റിയും വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനൊപ്പം പഠനത്തോടൊപ്പവും അല്ലാതെയും അവരവരുടെ അഭിരുചിക്കും കഴിവിനും അനുസൃതമായ ആഗോളതലത്തിൽ ജോലി കണ്ടെത്താൻ പ്രാപ്തരാക്കുകകൂടിയാണ് ‘ശരിയായ സമയത്ത് ശരിയായ തൊഴിൽ (Right job @ Right Time)’ എന്ന ആശയത്തെ മുൻനിർത്തി നടത്തുന്ന പ്രചാരണപരിപാടിയുടെ ഉദ്ദേശം.

ഇന്റേൺഷിപ്പ് പോർട്ടലിന്റെയും കരിയർ സപ്പോർട്ട് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന്റെയും ഉദ്ഘാടനവും അസാപ് കേരളയ്ക്ക് ലഭിച്ച എൻ.സി.വി.ഇ.ടിയുടെ ദേശീയതലത്തിലുള്ള ഇരട്ട അംഗീകാരത്തിന്റെ പ്രഖ്യാപനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി, വെള്ള കടല എന്നിവ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി മന്ത്രി അനിൽ പറഞ്ഞു.

പാചകവാതക സിലിണ്ടറിന് ഇന്ന് മുതൽ വിലക്കുറവ്.

Verified by MonsterInsights