ഫോണിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം,എങ്ങനെ?

കോവിഡിന്റെ സമയത്താണ് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിന് വലിയ തോതിൽ പ്രചാരം ലഭിച്ചത്. ശ്വാസംമുട്ട് മുതൽ കോവിഡ് വരെയുള്ള പല രോഗങ്ങൾക്കും രക്തത്തിലെ ഓക്സിജന്റെ നില പരിശോധിക്കുന്നത് നിർണായകമാണ്. പൾസ് ഓക്സിമീറ്ററൊന്നുമില്ലാതെ സ്മാർട് ഫോണിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ കണക്കുകൂട്ടാനാകുമെന്നാണ് ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ കണ്ടെത്തൽ. വാഷിങ്ടൺ സർവകലാശാലയിലേയും കലിഫോർണിയ സർവകലാശാലയിലേയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.

പരമാവധി 70 ശതമാനം കുറവിൽ വരെ ഓക്സിജന്റെ രക്തത്തിലെ അളവ് പരിശോധിക്കാൻ ഈ ആപ്ലിക്കേഷന് സാധിക്കും. പൾസ് ഓക്സിമീറ്ററിനും പരമാവധി കുറവിൽ രേഖപ്പെടുത്താവുന്ന അളവാണിത്. സ്മാർട് ഫോണിന്റെ ഫ്ളാഷ് ഓണാക്കിയ ശേഷം ക്യാമറയിൽ വിഡിയോ എടുത്താണ് രക്തത്തിലെ ഓക്സിജന്റെ അളവ് തിട്ടപ്പെടുത്തുന്നത്.

ഡീപ് ലേണിങ് അൽഗരിതമാണ് ഇങ്ങനെയൊരു കണക്കുകൂട്ടലിന് സ്മാർട് ഫോൺ ആപ്ലിക്കേഷനെ സഹായിക്കുന്നത്. 20 മുതൽ 34 വയസു വരെ പ്രായമുള്ള ആറ് പേരിൽ ഗവേഷകർ ഇതിന്റെ പരീക്ഷണം നടത്തുകയും ചെയ്തു. ഒരു വിരലിൽ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചും മറ്റൊരു വിരലിൽ സ്മാർട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചുമായിരുന്നു പരീക്ഷണം. 80 ശതമാനം കൃത്യതയിൽ സ്മാർട് ഫോൺ ആപ്ലിക്കേഷൻ രക്തത്തിലെ ഓക്സിജന്റെ വിവരങ്ങൾ നൽകുകയും ചെയ്തു. കൂടുതൽ പേരിലേക്ക് പരീക്ഷണം നടത്തുന്നതോടെ ഡീപ് ലേണിങ് അൽഗരിതത്തിന്റെ കൃത്യത കൂടുകയും ചെയ്യും.

ഏതാണ്ടെല്ലാവർക്കും സ്മാർട് ഫോൺ ഉള്ളതുകൊണ്ടുതന്നെ പൾസ് ഓക്സി മീറ്ററിന്റെ ആവശ്യമില്ലാതെ തന്നെ ആർക്കും എളുപ്പം രക്തത്തിലെ ഓക്സിൻ പരിശോധിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ വിവരം ആവശ്യമെങ്കിൽ ഡോക്ടർക്ക് കൈമാറാനുള്ള സംവിധാനവും ആപ്ലിക്കേഷനിൽ സജ്ജമാണ്.

അടുത്തിടെ വാവെയ് ബ്ലഡ് പ്രഷർ അളക്കാൻ സാധിക്കുന്ന ഒരു സ്മാർട് വാച്ച് പുറത്തിറക്കിയിരുന്നു. ഇതിന്റെ ബാൻഡിൽ വായു നിറഞ്ഞാണ് രക്തസമ്മർദം അളക്കുന്നത്. ഡോക്ടർക്കരികിൽ പോയി രക്തസമ്മർദം നോക്കുമ്പോൾ പലർക്കും അനാവശ്യസമ്മർദം കാരണം രക്തസമ്മർദം കൂടാറുണ്ട്. ഇത് ഒഴിവാക്കാൻ ഇത്തരം കണ്ടെത്തലുകളും ഉപകരണങ്ങളും സഹായിക്കുകയും

Verified by MonsterInsights