മെഡിസെപ് പദ്ധതിയിൽ കരാർ നിയമനം.

മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റായോഗ്യതപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം hr.medisep@gmail.com       എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.medisep.kerala.gov.in ൽ ലഭിക്കും.

ഇൻഷുറൻസ് എക്‌സ്‌പോർട്ട്മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ)മാനേജർ(ഫിനാൻസ്)മാനേജർ (ഐ.ടി)അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻഐ.ടി)അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്‌സ്)ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

ഷവർമയുണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗനിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. 

ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.

എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. ഇത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്.പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം.

മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിട്ട് വർഷങ്ങൾ ഏറെയായിട്ടില്ല. ഓട്ടോമന്‍ തുര്‍ക്കികളുടെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയെന്ന ഡോണര്‍ കബാബിന്റെ ജന്മനാട്. 1860 കളിലാണ് ഇത് പ്രചാരം നേടിയത്. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത ബന്ധത്തെ തുടർന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടില്‍ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറുന്നതും. അറേബ്യൻ നാടുകളിൽ ഒരിക്കൽപ്പോലും അപകടമുണ്ടാക്കാത്ത ഷവർമയെങ്ങനെ ഇവിടെമാത്രം വില്ലനാകുന്നു. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം.

മുണ്ടുടുത്ത് മോദി കേരളത്തിൽ: സ്വീകരിക്കാൻ പിണറായിയും ഗവർണറും

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേരളം സാംസ്കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമാണ്. ഓണത്തിൻറെ അവസരത്തിൽ കേരളത്തിൽ എത്താൻ കഴിഞ്ഞത് സൗഭാഗ്യം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻതുക്കം നല്കുന്നതെന്നും നെടുമ്പാശേരിയിൽ ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പാണ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

ആധാര്‍ – വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: വില്ലേജ് ഓഫീസുകളില്‍ പ്രത്യേക ക്യാമ്പ്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നത്തിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും. വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ വില്ലേജ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് നടത്തും. കൂടാതെ ആഴ്ചകളില്‍ നടക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ബി.എല്‍.ഒ മാര്‍ നേരിട്ടെത്തി സേവനം ഉറപ്പാക്കും. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സെപ്റ്റംബര്‍ 30ന് മുന്‍പായി ആദിവാസി ഊരുകളില്‍ സമ്പൂര്‍ണ ആധാര്‍- വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ നടപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഊരുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും.  ഊരുകൂട്ടങ്ങള്‍, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കും. കൂടാതെ പ്രൊമോട്ടര്‍മാര്‍ക്കും സാമൂഹിക പഠന കേന്ദ്രങ്ങളിലെ ഫെലിസിറ്റേറ്റര്‍മാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.

പിഎം കിസാന്‍ സമ്മാന്‍ നിധി 12-ാം ഗഡു വിതരണം ഉടൻ;

രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ( PM kisan samman nidhi) 12-ാം ഗഡു (12th installment) ഉടൻ വിതരണം ചെയ്തേക്കും. അതിനായി ഗുണഭോക്താക്കളായ കര്‍ഷകര്‍ അവരുടെ പിഎം കിസാന്‍ ഇകെവൈസി വിവരങ്ങള്‍ (eKYC) ഓഗസ്റ്റ് 31 ബുധനാഴ്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം.സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 2018 ഡിസംബറില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴിലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത്. 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തത്. പൂര്‍ണമായും സര്‍ക്കാര്‍ പിന്തുണയുള്ള ഒന്നാണ് പിഎം കിസാന്‍ പദ്ധതി. അര്‍ഹരായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതിയുടെ നേട്ടം ലഭിക്കും. പിഎം കിസാന്‍ സ്‌കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. നാല് മാസം കൂടുമ്പോള്‍ 2000 രൂപ വീതം മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പിഎം-കിസാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ 2 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്.

പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് യോഗ്യരായ കര്‍ഷകര്‍ ഇകെവൈസി വിവരങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎം-കിസാന്‍ പോര്‍ട്ടലില്‍ ലഭ്യമാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. നിശ്ചിത തീയതിക്കുള്ളില്‍ ഇകെവൈസി വിവരങ്ങള്‍ നല്‍കാത്ത കര്‍ഷകര്‍ക്ക് അവരുടെ അലവന്‍സ് ലഭിക്കില്ല. പിഎം കിസാന്‍ ഇകെവൈസിയുടെ സമയപരിധി ഓഗസ്റ്റ് 31 വരെയായിരുന്നു നീട്ടിയിരുന്നത്  

.പിഎം-കിസാന്‍ ഇകെവൈസി വിരങ്ങള്‍ നല്‍കേണ്ടത് എങ്ങനെ?

 1: പിഎം കിസാന്റെ ഔദ്യോഗിക വെബ്പേജ് https://pmkisan.gov.in/ സന്ദര്‍ശിക്കുക

 2: ഹോം പേജിന്റെ വലതുവശത്ത് കാണുന്ന eKYC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

 3: തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി Search ബട്ടണില്‍ ക്ലിക്കു ചെയ്യുക

 4: ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക

 5: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം, ‘ Get OTP’ എന്ന ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. നിങ്ങള്‍ മുമ്പ് നല്‍കിയ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. നല്‍കിയിരിക്കുന്ന ബോക്‌സില്‍ ഈ ഒടിപി നല്‍കുക.

പിഎം-കിസാന്‍ പദ്ധതി: യോഗ്യത

ഏതൊരു സര്‍ക്കാര്‍ പദ്ധതിക്കും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ഇന്ത്യന്‍ പൗരന്മാരായ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്. ഇതിനുപുറമെ, കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടോ?’; മഴ പെയ്താലുടൻ അവധിയില്ല, പ്രഖ്യാപിക്കുന്നത് ഇങ്ങനെ…

മഴയെന്നു കേട്ടാലുടൻ ഉയരുന്ന ചോദ്യമാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടോ?വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തലേദിവസം തന്നെ അവധി പ്രഖ്യാപിക്കാതിരുന്നതിനു പഴികേൾക്കാത്ത കലക്ടർമാർ ചുരുക്കം. എന്തൊക്കെ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിക്കുന്നത്?

കാലാവസ്ഥ പ്രതികൂലമാവുകയും മഴക്കെടുതി ആരംഭിക്കുകയും ചെയ്യുന്നുവെന്നു വിവരം ലഭിച്ചാൽ കലക്ടർ തഹസിൽദാർമാരോടു വിവരം ആരായും. കനത്തമഴയെന്നാണു തഹസിൽദർമാർ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ജില്ലയ്ക്കു മുഴുവൻ അവധി പ്രഖ്യാപിക്കും. അതല്ലെങ്കിൽ ഏതു താലൂക്കിലാണോ സ്ഥിതി ഗുരുതരം അവിടെ മാത്രം അവധി പ്രഖ്യാപിക്കും.

ഇതു കൂടാതെ കാലാവസ്ഥാ പ്രവചനം, റോഡുകളിൽ വെള്ളക്കെട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കലക്ടർ പരിശോധിക്കും. ചില അവസരങ്ങളിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും വിവരം തേടും. സ്ഥിതിഗതി കൂടുതൽ രൂക്ഷമെന്നു തോന്നുമ്പോഴാണ് പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിക്കുന്നത്. അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു കലക്ടർക്കു മേലധികാരികളെ ബോധിപ്പിക്കേണ്ടതില്ല.

ജോലിയും വരുമാനവുമില്ല; ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യ

ന്യൂഡൽഹി: ഇന്ത്യയിൽ യുവാക്കൾ കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യവും അന്വേഷിച്ച് ചെന്നെത്തുന്ന നഗരങ്ങളാണ് മുംബൈ, ഡൽഹി, ബെംഗളുരു തുടങ്ങിയവ. എന്നാൽ പുറമേ നിന്ന് കാണുന്നത് പോലെയല്ല, നഗരങ്ങളിലെ യുവാക്കളുടെ ജീവിതം എന്ന് സൂചിപ്പിക്കുന്നതാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.നിരവധി യുവാക്കളാണ് ഇവിടങ്ങളിൽ നഗരജീവിതത്തിന്റെ സമ്മർദ്ദവും തൊഴിലില്ലായ്മയും കാരണം ജീവിതം അവസാനിപ്പിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എൻസിആർബിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 1,012 യുവാക്കളാണ് തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇതിൽ 40 ശതമാനവും റിപ്പോർട്ട് ചെയ്തത് ഡൽഹിയിലും മുംബൈയിലുമാണ് എന്നതാണ് ശ്രദ്ധേയം

തൊഴിലില്ലായ്മ, കരീയർ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവ മൂലം മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്.ഡൽഹിയിൽ കഴിഞ്ഞ വർഷം തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ചെയ്തത് 283 പേരാണ്. മുംബൈയിൽ 156 പേർ ആത്മഹത്യ ചെയ്തു. ചെന്നൈയിൽ 111 പേരും ബെംഗളുരുവിൽ 96 പേരും ആത്മഹത്യ ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ഔദ്യോഗിക കണക്കുകൾ മാത്രമാണ്ആത്മഹത്യ ചെയ്തവരിൽ കൂടുതൽ പേരും 18 നും 30 ഇടയിൽ പ്രായമുള്ളവരാണെന്നതാണ് ദാരണുമായ മറ്റൊരു വസ്തുത. 2021 ൽ തൊഴിൽ സംബന്ധമായ അനിശ്ചിതത്വം മൂലം ബെംഗളുരുവിൽ 74 പേരും പൂനെയിൽ 79 പേരുമാണ് ജീവിതം അവസാനിപ്പിച്ചത്.ഇന്ത്യയിൽ ഒരോ വർഷവും 1,00,000 ൽ കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് എൻസിആർബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

koottan villa

ഇന്ത്യയുടെ GDP വളർച്ച 2022 ഏപ്രിൽ-ജൂൺ പാദത്തിൽ 13.5%; ഒരു വർഷത്തെ ഏറ്റവും വേഗതയേറിയത്.

2022 ജൂൺ പാദത്തിൽ (Q1FY23) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2021-22 പാദത്തിലെ 20.1 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 13.5 ശതമാനം ഉയർന്നതായി ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ പാദത്തിൽ (Q4FY22) രാജ്യത്തിന്റെ ജിഡിപി 4.1 ശതമാനവും 2022 സാമ്പത്തികവർഷത്തെ 2021 ഡിസംബർ പാദത്തിൽ 5.4 ശതമാനവും 2021 സെപ്തംബർ പാദത്തിൽ 8.4 ശതമാനവുമായി വളർന്നു. അതിനാൽ ഇത് ഒരു വർഷത്തിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ്.“യഥാർത്ഥ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) സ്ഥിരമായ (2011-12) വിലയിൽ 2022-23 ക്യു 1 ലെ 36.85 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, 2021-22 ലെ ഒന്നാം പാദത്തിൽ ഇത് 32.46 ലക്ഷം കോടി രൂപയായിരുന്നു, ഇത് വളർച്ച കാണിക്കുന്നു. 2021-22 ലെ ഒന്നാം പാദത്തിലെ 20.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 13.5 ശതമാനം,” ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താകുറിപ്പ് പറയുന്നു.നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2022 ഏപ്രിൽ-ജൂൺ കാലയളവിൽ, രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധന (GVA) ജിഡിപി മൈനസ് അറ്റ ഉൽപ്പന്ന നികുതിയും വിതരണത്തിലെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതുമായ 12.7 ശതമാനം വളർച്ച നേടി.

Verified by MonsterInsights