കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ…
Month: October 2022
Güvenli Bahis Ve Casino Sites
Güvenli Bahis Ve Casino Sitesi Superbahis: Spor Bahisleri, Canlı Bahisler Ve Casino Oyunlarında 25 Yıldır Türkiye’nin…
ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 79-ാം പിറന്നാള്‍; നേരിട്ടെത്തി ആശംസ അറിയിച്ച് മമ്മൂട്ടി
മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് 79 -ാം പിറന്നാൾ ..പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് പുതുപ്പള്ളിക്കാരൂടെ കുഞ്ഞൂഞ്ഞ് ഇത്തവണയും പിറന്നാൾ ദിനത്തെ സ്വീകരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ആലുവ ഗസ്റ്റ് ഹൌസിൽ വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയ്ക്ക് ആശംസകൾ അർപ്പിക്കാൻ നടന്‍ മമ്മൂട്ടി അടക്കം പ്രമുഖരെത്തി..
രാവിലെ നേതാക്കളുടെയും പ്രവർത്തകരുടെയും നിർബന്ധത്തിന് വഴങ്ങി കേക്ക് മുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി.
പൂച്ചെണ്ട് നല്‍കി കൊണ്ട് പ്രിയതാരം മുന്‍ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.നിര്‍മാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഏറെനേരം ഉമ്മന്‍ചാണ്ടിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിൽ സ്ഥാപിതമാകുന്ന ട്രാൻസിറ്റ് ഹോമിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ/ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നവംബർ ഒമ്പത്, 10 തിയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പുരുഷന്മാരായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം.
കെയർടേക്കർ തസ്തികയിൽ നവംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദവും മുൻ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. GNM/ANM യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 18,390 രൂപ. കുക്ക് തസ്തികയിൽ നവംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഹോട്ടൽ മാനേജ്മെന്റിലുള്ള ബിരുദം. ഇന്റർ കോൺഡിനെന്റൽ ഭക്ഷണങ്ങൾ പാകം ചെയ്യാനുള്ള കഴിവാണ് യോഗ്യത. പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും അഭികാമ്യം.
പ്രായപരിധി 25-45നും ഇടയിൽ ഒരു ഒഴിവാണുള്ളത്. ദിവസ വേതനം 675 രൂപ. എം.റ്റി സ്റ്റാഫ് / കാഷ്വൽ സ്വീപ്പർ തസ്തികയിൽ നവംബർ 10ന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. എസ്.എസ്.എൽ.സി പാസ്, പ്രവൃത്തി പരിചയം, നല്ല ആരോഗ്യ ക്ഷമത ഉള്ളവരായിരിക്കണം. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. ദിവസ വേതനം 675 രൂപ. ഗേറ്റ് കീപ്പർ തസ്തികയിൽ നവംബർ 10ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്, പ്രവൃത്തി പരിചയം, നല്ല ആരോഗ്യ ക്ഷമത ഉള്ളവരായിരിക്കണം. വിമുക്ത ഭടന്മാർക്കു മുൻഗണന. പ്രായപരിധി 25-45നും ഇടയിൽ രണ്ട് ഒഴിവാണുള്ളത്. ദിവസവേതനം 675 രൂപ.
ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം എന്ന കാര്യാലയത്തിൽ നിശ്ചിത സമയത്ത് എത്തണം. കൊല്ലം ജില്ലയിലെ മയ്യനാട് ആദിച്ചനെല്ലൂർ, തൃക്കാവിൽവട്ടം എന്നീ ഗ്രാമപഞ്ചായത്തുകളിലേയും കൊല്ലം കോർപ്പറേഷനിലേയും സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.
പെട്രോൾ വില; സ്കൂട്ടർ കിട്ടിയ വിലയ്ക്കു വിറ്റു, തൊഴുത്തിൽ നിന്ന വെച്ചൂർ പശുവിനെ ‘ വാഹനമാക്കി
ഒല്ലൂർ • അടുത്തകാലത്തായി തെങ്ങു കയറുമ്പോൾ പ്രാഞ്ചിയേട്ടൻ കണ്ടത് തന്നെപ്പോലെ പെട്രോൾ വിലയും ചാടിച്ചാടി കയറുന്നതാണ്. പ്രാഞ്ചിയേട്ടൻ തെങ്ങിൻ മുകളിൽ നിന്നു തിരിച്ചിറങ്ങുമ്പോഴും പക്ഷേ, പെട്രോൾ വില ഇറങ്ങാതെ നൂറിനു’മുകളിൽ നിൽക്കുകയാണെന്നു കണ്ടതോടെ അദ്ദേഹം ഒന്നു തീരുമാനിച്ചു. പെട്രോൾ വാഹനത്തിനു വിട. സ്കൂട്ടർ കിട്ടിയ വിലയ്ക്ക് വിറ്റു. തൊഴുത്തിൽ നിന്ന വെച്ചൂർ പശുവിനെ ‘ വാഹന’മാക്കാൻ തീരുമാനിച്ചു. ഒരു വെൽഡിങ് യന്ത്രം വാങ്ങി. വീട്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഇരുമ്പും ചക്രങ്ങളും ഉപയോഗിച്ച് ഒരു വലിവണ്ടി നിർമിച്ചു.
ഇപ്പോൾ ഈ വണ്ടിയിലാണ് തെങ്ങുകയറ്റ തൊഴിലാളിയായ കോനിക്കര തെക്കുംപീടിക ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ ) യാത്രകൾ. വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നതും പശുവിനുള്ള പുല്ല് കൊണ്ടുവരുന്നതും എല്ലാം ഈ വെച്ചൂർ വണ്ടിയിൽ. തെങ്ങു കയറാൻ ഈ വണ്ടിയിലെത്തിയാൽ പശുവിനു പുല്ലു തിന്നാവുന്ന വിധം വണ്ടി ‘പാർക്ക്’ ചെയ്യും. 30 വർഷം മുൻപ് നാട്ടിലെ യുവാക്കളെ സൗജന്യമായി കാർ ഡവിങ് പരിശീലിപ്പിച്ചിരുന്നു ഫ്രാൻസിസ്. അവസാനം ഉപയോഗിച്ച കാറിന്റെ സീറ്റാണ് വെച്ചൂർ വണ്ടിയിലും ഇരിപ്പിടമായി വച്ചിരിക്കുന്നത്.
മുൻപ് കൂടുതൽ പശുക്കളെ വളർത്തിയിരു ന്നെങ്കിലും ഇപ്പോൾ ഈ വെച്ചൂർ പശുമാത്രമേ ഉള്ളു. തൊഴുത്തിൽ നിന്നു ബോറടിക്കാതെയുള്ള ഈ സവാരി പശുവിനും ഹരമാണെന്നു പ്രാഞ്ചിയേട്ടൻ. വണ്ടിക്കൊരു മേൽക്കൂര കൂടി ഉണ്ടാക്കിയാൽ ഹാപ്പി. ചെരിപ്പ് ധരിക്കാതെയുള്ള ജീവിതം, വീട്ടിലെ ഇരുമ്പ് ആശാരി പണികളെല്ലാം വീടിനോടു ചേർന്നുള്ള ആലയിൽ തനിയെ ചെയ്യൽ അങ്ങനെ വേറെയും പ്രത്യേകതകളുണ്ട് ഫ്രാൻസിസിന്.
വര്‍ണ്ണശലഭങ്ങള്‍ക്ക് ആകാശമൊരുക്കി ബഡ്സ് കലോത്സവം
സഹൃദയ പങ്കാളിത്തം കൊണ്ടും കലാ വിരുന്ന് കൊണ്ടും സമ്പന്നമായി ബഡ്സ് കലോത്സവ ദിനം. “വർണ്ണശലഭങ്ങൾ” എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവദിനം ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ അവതരണങ്ങൾക്ക് വേദിയൊരുക്കി.
തൃശൂര്‍ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ജില്ലയിലെ 5 ബഡ്സ് സ്‌കൂളില്‍ നിന്നും 12 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത നൂറില്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഭാഗമായത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ഒപ്പന, നാടൻപാട്ട്, തിരുവാതിര, ചിത്രരചന തുടങ്ങി നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ കലോത്സവവേദി പരിമിതികളെ മറന്ന് ആവേശത്തിന്റെയും വിജയ പ്രതീക്ഷകളുടെയും ദിനം കുരുന്നുകൾക്ക് സമ്മാനിച്ചു. വിജയിച്ചവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു.
കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ് എം എ, നിപ്മർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു, ജില്ലയിലെ നഗരസഭ അധ്യക്ഷന്‍മാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ഉദ്യോഗസ്ഥര്‍, ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എസ്ഐ ഹൗസിൽ റിട്ടയർമെന്റ് ‘ജോയ്’
തൃശൂർ: വാണിയമ്പാറയിലെ തറവാട്ടിൽ വന്ന നേരം എസ്ഐ ഏബ്രഹാമിനു പെട്ടെന്നു ഡ്യൂട്ടിക്കു പോകാനുള്ള വിളി വന്നു. യൂണിഫോം താമസസ്ഥലത്തു പോയി എടുത്തു വരാൻ വൈകും. എന്തു ചെയ്യും. ? നോക്കുമ്പോൾ അനിയൻ പൗലോസ് കിടന്നു നല്ല ഉറക്കം. പുള്ളിയുടെ യൂണിഫോമെടുത്തിട്ട് ഏബ്രഹാം ഒറ്റപ്പാച്ചിൽ
ഇങ്ങനെ പല കൗതുകങ്ങളും സംഭവിക്കാറുണ്ട് വാണിയമ്പാറയിലെ ‘എസ്ഐ വീട്ടിൽ’, കൊമ്പഴം വാണിയമ്പാറയ്ക്കുമിടയിലുള്ള മുടിനാട്ട് വീട്ടിലെ 3 ആൺ മക്കൾ എസ്ഐമാരാണ്. പരേതനായ വർഗീസിന്റെയും അച്ചാമ്മയുടെയും മക്കൾ. ജോയി, ഏബ്രഹാം, പൗലോസ്. അതും ഒരേ റാങ്ക് പട്ടികയിൽ ഇടം നേടി ഒരേ വർഷം ജോലിക്കു കയറിയവർ.
മൂത്തയാൾ ജോയി ഇന്നു വിരമിക്കുന്നു. രണ്ടാമൻ ഏബ്രഹാമാണു മൂന്നുപേരുടെയും അപേക്ഷ 1991ൽ വാണിയമ്പാറ തപാൽ ഓഫിസ് വഴി അയച്ചത്. 1992ൽ മൂന്നുപേരും കോൺസ്റ്റബിൾമാരായി. പിന്നീട് പ്രമോഷൻ ലഭിച്ച് എസ്ഐ പദവിയിലെത്തി.
വിരമിക്കുമ്പോൾ ജോയി പാലക്കാട് ജില്ലയിലെ നെന്മാറ സ്റ്റേഷനിൽ എസ്ഐയാണ്. ഏബ്രഹാം തൃശൂരിലെ വിയ്യൂർ സ്റ്റേഷനിലും പൗലോസ് നെടുപുഴയിലും. മൂന്നുപേരും പൊലീസ് യൂണിഫോമിൽ ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങുന്നത് അഭിമാനമുഹൂർത്തമാണെന്ന് അച്ചാമ്മ പറയുന്നു. മൂത്തയാൾ വിരമിക്കുമ്പോൾ ഒരാഗ്രഹം മാത്രം ബാക്കി. മൂന്നുപേരും ഒരുമിച്ച് ഒരു സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന മോഹം.
ഇന്നത്തെ സാമ്പത്തിക ഫലം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും;അപ്രതീക്ഷിത നഷ്ടങ്ങള്‍ക്ക് സാധ്യത
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇത് വീട്ടിലെ അന്തരീക്ഷം പിരിമുറുക്കം നിറഞ്ഞതാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് ആശങ്കയുണ്ടാകും, എന്നാല്‍ കാലക്രമേണ അത് തുടങ്ങാന്‍ സാധിക്കും.
ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ സമയം കളയരുത്. നിങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം സംബന്ധിച്ച തര്‍ക്കം രൂക്ഷമാകാം. ചിന്തിച്ച് പണം ചെലവാക്കുക. അല്ലാത്ത പക്ഷം ഭാവിയില്‍ ദുഃഖിക്കേണ്ടി വന്നേക്കാം.
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകും.
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ധാരാളം കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ ഭാവിയില്‍ അതിന്റെ ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം സംബന്ധിച്ച തര്‍ക്കം രൂക്ഷമാകാം.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ വിജയിക്കുന്നത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വില പേശല്‍ മെച്ചപ്പെട്ടേക്കാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഉന്മേഷം ഉണ്ടാകും.
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര ഇടപാടുകളില്‍ ലാഭം ലഭിക്കും. മുടങ്ങിപ്പോയ പണം തിരികെ ലഭിക്കും. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ സമയം കളയരുത്. ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. കുടുംബത്തില്‍ ഉത്സവാന്തരീക്ഷം ഉണ്ടാകും.
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരുടെ വാക്കുകള്‍ വേദനിപ്പിച്ചേക്കാം. ശാരീരിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളെക്കുറിച്ച് വിഷമിക്കും. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാകാം, അതിനാല്‍ ജാഗ്രത പാലിക്കുക.
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കാം. സാമ്പത്തിക സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബുദ്ധിപൂര്‍വ്വം ചെലവഴിക്കുക. അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന് പിന്തുണ ലഭിക്കും.
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുക. മാറ്റത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം. ചില കാര്യങ്ങളെ സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ മാനസിക പിരിമുറുക്കം വര്‍ധിച്ചേക്കാം. ഏറെ നാളായി മുടങ്ങിക്കിടന്ന പണം എളുപ്പത്തില്‍ തിരിച്ചുപിടിക്കും.
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കരിയറിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക ദിവസമായിരിക്കും. ലാഭ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങളുടെ പ്രത്യേക ഇടപാടിന് അന്തിമരൂപമാകും. പ്രിയപ്പെട്ടവരുമായി സംസാരിക്കുമ്പോള്‍ സംസാരത്തില്‍ സംയമനം പാലിക്കുക.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ദീര്‍ഘകാലമായി സ്ഥലം മാറ്റത്തിന് പദ്ധതിയിടുന്നവര്‍ക്ക് വിജയം കൈവരും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനസ്സില്‍ ചില പുതിയ പ്ലാനുകള്‍ തോന്നും, അത് പണം സമ്പാദിക്കുന്നതിന് ഗുണം ചെയ്യും. ജോലിയില്‍ നിങ്ങളേക്കാള്‍ മുതിര്‍ന്ന ഒരാളുടെ പിന്തുണ നേടാന്‍ ശ്രമിക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കുക, അവരുമായി കുടുംബ പ്രശ്നങ്ങള്‍ സംസാരിക്കേണ്ടി വരും.
Букмекерская Контора 1хбет Ставки На Спорт Онлайн, Официальный Сайт Бк, Вхо
Букмекерская Контора 1хбет Ставки На Спорт Онлайн, Официальный Сайт Бк, Вход “1xbet ᐉ Ставки и Спорт…
Играть в Казино Pin Up На Официальном Сайте С Выводом реальных Деньг
Играть в Казино Pin Up На Официальном Сайте С Выводом реальных Деньги Онлайн Казино Pin Up…