‘സൈക്കിൾ തിരിച്ചു തരണേ ചേട്ടന്മാരെ’; കൊച്ചി മെട്രോ സ്റ്റേഷനിൽ കാണാതെപോയ സൈക്കിളിനായി വിദ്യാര്‍ത്ഥിയുടെ നോട്ടീസ്

കൊച്ചി: ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ തന്റെ സൈക്കിൾ മോഷണം പോയ സങ്കടത്തിലാണ് തേവര എസ് എച്ച് സ്‌കൂളിൽ പഠിക്കുന്ന പവേൽ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകെയാണ് എന്നും പവേൽ സമിത് സൈക്കിൾ വെച്ചിട്ടു സ്‌കൂളിലേക്ക് പോകുന്നത്. എന്നാൽ ഇക്കഴിഞ്ഞ 22ന് വൈകിട്ട് അഞ്ചരയോടെ സ്‌കൂൾ വിട്ട് തിരിച്ചു വന്നപ്പോൾ സൈക്കിൾ കാണാനില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേൽ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിൾ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിൾ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു.

നോട്ടീസ് ഇങ്ങനെയാണ് ” ഞാൻ പവേൽ സമിത് തേവര SH സ്കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോൾക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു- പവേൽ സമിത് 9037060798”.

കലൂരിൽ താമസിക്കുന്ന പവേൽ സമിത് തേവര എസ് എച്ച് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. പ്ലസ് വണിന് ചേർന്ന ശേഷമാണ് സൈക്കിൾ വാങ്ങിയത്. 25,000 രൂപ വില വരുന്ന ഗിയർ സൈക്കിളാണ് ഇപ്പോൾ കാണാതെ പോയിരിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും സൈക്കിൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് പവേൽ സമിത്തിന്റെ മാതാവ് സിനി  പറഞ്ഞു.

ഇന്ന്‌ കാലത്ത് നടക്കാൻ ഇറങ്ങിയപ്പോൾ കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകെ ഒരു മരത്തിൽ കണ്ട നോട്ടീസ്’ എന്ന കുറിപ്പോടെ സ്ട്രീം വെർട്ടിക്കലിന്റെ സിഇഒ രാജഗോപാൽ കൃഷ്ണൻ ഇട്ട നോട്ടീസിന്റഎ ചിത്രം കോളമിസ്റ്റായ രാംമോഹൻ പാലിയത്ത് അടക്കമുള്ളവർ പങ്കുവെച്ചിട്ടുണ്ട്. ഈ നോട്ടീസ് കണ്ടു കള്ളൻ സൈക്കിൾ തിരികെ വെക്കുമെന്ന പ്രതീക്ഷയിലാണ് പവേല്‍ സമിത്.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗം ഹൈക്കോടതി നിരോധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനാണ് നിർദ്ദേശം നൽകിയത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്രങ്ങളുടെ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സ്വദേശി എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്.

മൊബൈൽ ഫോൺ ഉപയോ​ഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂർ ക്ഷേത്രം അധികൃതർ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലിരുത്തി. തിരുച്ചെന്തൂർ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു.

ക്ഷേത്രങ്ങൾ മഹത്തായ സ്ഥാപനങ്ങളാണ്, അവ പരമ്പരാഗതമായി എല്ലാവരുടെയും ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത് ഒരു ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ക്ഷേത്രം വാഗ്ദാനം ചെയ്യുന്ന ദൈവികതയും ആത്മീയതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഭക്തരെ ഇപ്പോഴും ആകർഷിക്കുന്ന ഒരു സജീവ പാരമ്പര്യമാണിത്. ഈ അനുഭവത്തെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും ഘടനകളും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അർഹതയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. എന്നിരുന്നാലും, ക്ഷേത്രപരിസരത്തിനകത്ത് പ്രവർത്തിക്കാനുള്ള അത്തരം സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ക്ഷേത്രത്തിന്റെ ആരാധനാ മര്യാദയും പവിത്രതയും നിലനിർത്തുന്നുവെന്ന് ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണം. അതിനാൽ, ക്ഷേത്ര ദർശനത്തിൽ നിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിൽ പരിസരത്തിനകത്ത് മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം ബന്ധപ്പെട്ട അധികാരികൾക്ക് നിയന്ത്രിക്കാവുന്നതാണ്.

1947 ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമവും ക്ഷേത്രത്തിന്റെ ചുമതലയുള്ള ട്രസ്റ്റികൾക്കോ ​​ഏതെങ്കിലും അധികാരികൾക്കോ പരിസരത്ത് പവിത്രതയും വിശുദ്ധിയും നിലനിർത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നുവെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. അതേസമയം, ഭക്തർക്ക് പൊതുവെയുള്ള അവകാശങ്ങൾക്കും സൗകര്യങ്ങൾക്കും എതിരായ വിധത്തിലുള്ള നിയന്ത്രണങ്ങൾ പാടില്ലെന്നും ചട്ടങ്ങൾ അനുശാസിക്കുന്നു.

പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കും പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം

ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തിലാണു തീരുമാനം.  

കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗം നിര്‍ദേശിച്ചു.  ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. വീടുകളിലെ അലങ്കാരച്ചെടികളും പാഴ്വസ്തുക്കളും മറ്റ് സാഹചര്യങ്ങളുമൊന്നും കൊതുകുകളുടെ ഉറവിടമാകുന്നില്ലെന്ന് ഉറപ്പാക്കണം. അതിനു ജനങ്ങളുടെ ജാഗ്രത ആവശ്യമാണ്. 

ഉറവിട നശീകരണവുമായി ബന്ധപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കും. ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. അതിഥി തൊഴിലാളി ക്യാംപുകളിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള പരിശോധനയും ശക്തമാക്കും.

ഊര്‍ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം, നോ സ്‌കാല്‍പ്പല്‍വാ സക്റ്റമി പക്ഷാചരണം (കുടുംബാസൂത്രണത്തില്‍ പുരുഷന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത്തിനായുള്ള ബോധവല്‍ക്കരണപരിപാടി), ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാം എന്നീ പരിപാടികളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.  

ആരോഗ്യജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ശ്രീദേവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പത്തനംതിട്ടയിൽ നിന്ന് ഗവിയും പാഞ്ചാലിമേടും പോയി വരാം; 1300 രൂപയുടെ പാക്കേജുമായി KSRTC

ഓർഡിനറി എന്ന സിനിമയിലൂടെ പ്രശസ്തയിലേക്കുയർന്ന വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജ് ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചയൂണ് ഉൾപ്പെടുന്ന യാത്രാനിരക്ക് 1300 രൂപയാണ്.

ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് തുടങ്ങുന്ന യാത്ര രാത്രി എട്ടരയോടെ മടങ്ങിയെത്തും. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം.

തുടര്‍ന്ന് ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്.

ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നു. പലർക്കും ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അവസരമാണ് ഇത്. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുളള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡിടിഒ തോമസ് മാത്യു അറിയിച്ചു.

വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം

ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ജോലിക്കാര്‍ മുഖാന്തിരം ചില തടസ്സങ്ങള്‍ ഉണ്ടാകാം. എന്നാൽനിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ കോപവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കണം. ജോലിയിലെ അശ്രദ്ധ ഉന്നത ഉദ്യോഗസ്ഥരെ കോപിതരാക്കും. പരിഹാരം: ആല്‍മരത്തിന് ചുവട്ടില്‍ വിളക്ക് കത്തിക്കുക.

 

ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ജീവനക്കാരുമായുള്ള ഏകോപനം നിലനിര്‍ത്തണം. ശമ്പളക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ സഹകരണത്തിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പരിഹാരം: ഗണപതിക്ക് മോദകം സമര്‍പ്പിക്കുക.

വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സില്‍ ലാഭമുണ്ടാകും. പെട്ടെന്ന് തന്നെ ഒരു വലിയ ഓര്‍ഡര്‍ ലഭിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകും. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് മികച്ച സ്ഥാനം നേടാനാകും. ഓഫീസില്‍ നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. പരിഹാരം: ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുക.

ലിബ്ര (Libra – തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തിരക്ക് കാരണം നിങ്ങള്‍ക്ക് ബിസിനസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ക്രിയേറ്റീവ് ആയതും മാധ്യമ മേഖലയുമായി ബന്ധപ്പെട്ടതുമായ ബിസിനസ്സ് നേട്ടങ്ങള്‍ കൈവരിക്കും. സഹപ്രവര്‍ത്തകരിലും ജോലിക്കാരിലുമുള്ള വിശ്വാസം ബിസിനസ്സിലെ ലാഭം വര്‍ദ്ധിപ്പിക്കും. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.

സ്‌കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഗുണകരമായ വിവരങ്ങള്‍ ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിര്‍ദ്ദേശം ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ അധികാരം നിലനിര്‍ത്തും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.

koottan villa

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യാന്‍ അനുകൂലമായ സമയമാണിത്. ഇന്‍ഷുറന്‍സ്, പോളിസി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പങ്കാളിത്ത ജോലിയില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ ഗുണം ചെയ്യും. പരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക.

കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വെല്ലുവിളികള്‍ ഉണ്ടാകാം. നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.

അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ക്രമീകരണങ്ങള്‍ മികച്ചതായിരിക്കും. സഹപ്രവര്‍ത്തകര്‍ ജോലികള്‍ പൂര്‍ത്തിയാക്കും. ഒരു പ്രധാനപ്പെട്ട കരാറിൽ ഒപ്പിടും. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.

പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഓഹരി വിപണിയില്‍ ലാഭം ഉണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ധിച്ചേക്കാം. കമ്മീഷന്‍, നികുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ ലാഭം ഉണ്ടാകും. പരിഹാരം: പ്രാണായാമം പരിശീലിക്കുക. 

https://koottanvilla.com/

ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും

അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥാന നായകരുയർത്തിയ സാർവത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരുട്ടമ്പലം ഗവ. യുപി സ്‌കൂൾഅയ്യങ്കാളി – പഞ്ചമി സ്മാരക സ്‌കൂളായി പുനർ നാമകരണ പ്രഖ്യാപനവുംഎൽ പിയുപി സ്‌കൂളുകളുടെ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്‌കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വലമായ ഏടാണ് 1914 ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം.പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാത്തവർ വിദ്യാലയം തന്നെ കത്തിക്കുകയുണ്ടായി. എന്നാൽ കത്തിച്ചവർ ചരിത്രത്തിൽ നിന്ന് മായ്ക്കപ്പെടുകയും പഞ്ചമിയെ ഇന്നും സ്മരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനർനാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തിൽ ശ്രീമൂലം പ്രജ സഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിൻതുടർച്ചയാണ് സംസ്ഥാന സർക്കാർ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷ യഞ്ജം. അന്ന് ശ്രീമൂലം പ്രജ സഭ ചേർന്ന വി ജെ ടി ഹാൾ ഈ സർക്കാർ അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തു. യഥാർത്ഥ സംഭവങ്ങളേക്കാൾ കെട്ടുകഥകൾക്ക് പ്രാധാന്യം നൽകുന്ന സവിശേഷ സാഹചര്യം രാജ്യത്ത് നിലവിലുണ്ട്. ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമാക്കി ചരിത്രത്തെ മാറ്റാൻ ശ്രമിച്ചു കൊണ്ട് ചരിത്ര സ്മാരകങ്ങളടക്കം ഈ രീതിയിൽ പുനർനാമകരണം ചെയ്യുന്നു. ഈ സാഹചര്യത്തിൽ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമുള്ള നമ്മുടെ നാട്ടിൽ ജാതിവിവേചനത്തിനെതിരായി പോരാടിയ അയ്യങ്കാളിയുടെ സ്മരണ കെടാതെ സൂക്ഷിക്കണം. യാത്ര നിഷേധിച്ച വഴികളിലൂടെ വില്ലു വണ്ടി യാത്ര നടത്തിയ അവർണർക്കു വേണ്ടി വാദിച്ച അയ്യങ്കാളിയുടെ ജീവിതം അസമത്വത്തിനെതിരായ പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും സമാന്തരധാരകളായി അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരായി പോരാടി. എന്നാൽ നവോത്ഥാന പ്രസ്ഥാനം ശക്തമായിരുന്ന രാജ്യത്തെ പലയിടങ്ങളിലും പിന്നീട് തുടർച്ചയുണ്ടായില്ല. എന്നാൽ കേരളത്തിൽ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയങ്ങൾക്ക് സാമ്പത്തിക ഉള്ളടക്കം നൽകി അസമത്വങ്ങൾക്കെതിരായ സമീപനം സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് 1957 ലെ ഒന്നാം ഇ എം എസ് ഗവൺമെന്റും തുടർന്ന് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഗവൺമെന്റും അധികാരത്തിലെത്തിയത്. സാക്ഷരത യജ്ഞവും പൊതുവിദ്യാഭ്യാസ യജ്ഞവുമടക്കമുള്ള ജനകീയമായ ഇടപെടലോടെ വെജ്ഞാനിക സമൂഹമാക്കി നാടിനെ മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളോടൊപ്പം സമൂഹം അണിനിരന്നു. രാജ്യത്ത് പലയിടങ്ങളിലും വിദ്യാഭ്യാസം കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തെ കേരളത്തിന്റെ പൊതു സമൂഹം ഏറ്റെടുത്തു. രാജ്യത്ത് പല പരീക്ഷകളും മുടങ്ങിയപ്പോൾ എസ് എസ് എൽ സി പരീക്ഷയടക്കം സമയബന്ധിതമായി വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. 2016-ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും സ്‌കൂൾ അടച്ചുപൂട്ടലും പ്രതിസന്ധി സൃഷ്ടിച്ചു. സ്മാർട്ട് ക്ലാസ് റൂംമികച്ച കെട്ടിടങ്ങൾലൈബ്രറികൾകംപ്യൂട്ടറുകൾലാബുകൾ എന്നീ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ പത്ത് ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേതാണെന്നതിൽ നമുക്ക് അഭിമാനിക്കാം.

കെട്ടിട നിർമാണത്തിനും സ്മാർട്ട് ക്ലാസ്‌റുമുൾപ്പെടെ ആധുനിക സൗകര്യങ്ങൾ പ്പെടെ ഒരുക്കുന്നതിന് 1.87 കോടി രൂപ ഗവ.എൽ പി സ്‌കൂൾ വികസനത്തിനും  പഞ്ചമി മ്യൂസിയ നിർമാണമുൾപ്പെടെ 2.5 കോടി രൂപ ഗവ യു പി സ്‌കൂൾ വികസനത്തിനും സർക്കാർ ചെലവഴിച്ചു. പുനർനാമകരണത്തിലൂടെ  സമൂഹത്തിന്റെ ആകെ നവീകരണത്തിന് അയ്യങ്കാളിയുടെയും പഞ്ചമിയുടെയും സ്മരണകൾ കരുത്ത് പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ബി സതീഷ് എം എൽ എ സ്വാഗതം ആശംസിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർനേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജമാറനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.

Казино Bonus Играть Онлайн Бесплатно, Официальный Сайт, Скачать Клиен

Казино Bonus Играть Онлайн Бесплатно, Официальный Сайт, Скачать Клиент “азарт И Выигрыши в Лучшем Казино Content…

വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ്

നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശപ്രകാരം, വിദേശ മെഡിക്കൽ ബിരുദധാരികൾ, ഇനി മുതൽ അവരുടെ ഇന്റേൺഷിപ്പ് കമ്മീഷൻ അംഗീകരിച്ച മെഡിക്കൽ കോളജുകളിൽ നടത്തണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതാണ്. അതു പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും 2020 ജനുവരി ഒന്നു മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ താല്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടി ഇതുവരെ ഇന്റേൺഷിപ്പ് തുടങ്ങാത്തവരുടെയും, ഇപ്പോൾ ഇന്റേൺഷിപ്പ് ചെയ്തു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളുടെയും, സമാന സ്വഭാവമുള്ളവരുടേയും വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക കൗൺസിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പട്ടികയിൽ ഉൾപ്പെട്ട ഇന്റേൺഷിപ്പ് തുടങ്ങാത്തവരും, ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് തുടർന്നു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളും അവരുടെ ഇന്റേൺഷിപ്പിന്റെ തൽസ്ഥിതി അടിയന്തിരമായി ഡിസംബർ 07 നകം കൗൺസിൽ നൽകിയിട്ടുള്ള ഗൂഗിൽ ഫോമിൽ വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. താത്കാലിക രജിസ്ട്രേഷന് അപേക്ഷ നൽകി, നാളിതുവരെ താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും ഗൂഗിൾ ഫോമിലൂടെ തൽസ്ഥിതി രേഖപ്പെടുത്തണം.

വെബ്സെറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയിൽ എന്തെങ്കിലും പരാതികൾ ഉള്ള പക്ഷം, മേൽ തീയതിയ്ക്ക് മുൻപ് തന്നെ കൗൺസിലുമായി ബന്ധപ്പെടേണ്ടതും, ആയത് പരിഹരിച്ച് ഗൂഗിൾ ഫോം പൂർത്തീകരിച്ച് വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. ഇതിനായി കൗൺസിലിന്റെ ഇ-മെയിൽ (fmgcrmiallotment@gmail.com) സംവിധാനം ഉപയോഗപ്പെടുത്താവുന്നതും, സംശയ നിവാരണം നേടാം. ഡിസംബർ 7ന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ വെബ് സൈറ്റ് സന്ദർശിക്കുക (www.medicalcouncil.kerala.gov.in).

‘ റോഡ് സുരക്ഷ കുട്ടികളിലൂടെ ‘; പദ്ധതിക്ക് തുടക്കം

കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി സംസ്ഥാനത്തെ അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലന ബോധവൽക്കരണ പരിപാടികൾക്കായി 50,000/- രൂപ വീതം നൽകുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ, റോഡ് സുരക്ഷ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ടി. ഇളങ്കോവൻ നിർവഹിച്ചു.

കബ് – ഡിൽ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, റോഡ് സൈൻ ബോർഡുകൾ സംബന്ധിച്ച് അവബോധം, റോഡ് സുരക്ഷാ സംബന്ധിക്കുന്ന ഷോർട്ട്ഫിലിം പ്രദർശനം, വീഡിയോ പ്രദർശനങ്ങൾ, റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ക്ലാസ് റും ചാർട്ടുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ തുക നൽകുന്നത്. വിദ്യാർത്ഥികളുടെ മനസ്സിൽ റോഡ് സുരക്ഷാ അവബോധം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Verified by MonsterInsights