ഇന്ത്യ G20 അദ്ധ്യക്ഷ പദവിയിൽ; നൂറ് സംരക്ഷിത സ്മാരകങ്ങളിൽ G20 ലോ​ഗോ പ്രദർശിപ്പിക്കും

ജി 20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. സാമ്പത്തിക മാന്ദ്യം, രാജ്യങ്ങളുടെ കടബാധ്യത, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക എന്ന കാര്യത്തിലാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.

യുനെസ്‌കോ അം​ഗീകരിച്ച ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സംരക്ഷിത സ്മാരകങ്ങളിൽ ഡിസംബർ 1 മുതൽ ജി20 ലോഗോ പ്രദർശിപ്പിക്കും. ഹുമയൂണിന്റെ ശവകുടീരം, ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ബീഹാറിലെ ഷേർഷാ സൂരിയുടെ ശവകുടീരം, കൊൽക്കത്തയിലെ മെറ്റ്കാൾഫ് ഹാൾ, കറൻസി ബിൽഡിംഗ്, ​ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയും, ലേഡി ഓഫ് റോസറി ചർച്ചും, ടിപ്പു സുൽത്താൻ കൊട്ടാരം, കർണാടകയിലെ ഗോൾഗുംബസ്, സാഞ്ചി ബുദ്ധ സ്മാരകങ്ങൾ. മധ്യപ്രദേശിലെ ഗാവ്ലിയോർ കോട്ട എന്നിവയെല്ലാം ഈ നൂറ് സ്മാകരങ്ങളിൽ പെടുന്നു. ഇതിൽ ഭൂരിഭാ​ഗം പൈതൃക സ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലാണ്.

ജില്ലാ മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ അഷ്‌റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിങ്സ് ഗിരീഷ് , ജില്ലാ പ്രൊബേഷൻ ഓഫീസർ ജാബിർ, ജില്ലാ കോർഡിനേറ്റർ നാഷണൽ ട്രസ്റ്റ് എൽഎൽസി വി.ഫസ്ന, റീജിയണൽ ഡയറക്ടർ പ്രോഗ്രാം കെ.എസ്.എസ്.എം ഡോ. സൗമ്യ, കെ.എസ്.എസ്.എം പോഗ്രാം കോർഡിനേറ്റർ റിയാസ്, ജില്ലാ മെഡിക്കൽ  ഓഫീസ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. വൊക്കേഷണൽ ട്രെയിനിങ് സെന്റർ സൂപ്പർവൈസർ രാധിക സ്വാഗതവും മഹത്മാ ഗാന്ധി നാഷണൽ ഫെല്ലോ അതുൽ മുരളീധരൻ നന്ദിയും പറഞ്ഞു.

എച്ച്‌ഐവി പരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത് വിപുലമായ സൗകര്യങ്ങള്‍

ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം’ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം’ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എച്ച്‌ഐവി പോസിറ്റീവായാലും ഫലപ്രദമായ ചികിത്സ സൗജന്യമായി എആര്‍ടി (ഉഷസ്സ്) കേന്ദ്രങ്ങളില്‍ ലഭ്യമാണ്. എച്ച്.ഐ.വി പകരാന്‍ സാധ്യതയുള്ള ഏതെങ്കിലും സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും നിര്‍ബന്ധമായും എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി പറഞ്ഞു. 

എച്ച്‌ഐവി കേവലമൊരു ആരോഗ്യപ്രശ്‌നം മാത്രമായി കാണാന്‍ സാധിക്കില്ലെന്നും രോഗം മൂലം അനാഥരാകുന്ന കുട്ടികള്‍, വര്‍ധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വികസനപരവും സാമൂഹികവുമായ പ്രശ്‌നമാണ്. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ എച്ച്‌ഐവി നിര്‍മാര്‍ജനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി ഡി സി എം.എസ് മാധവികുട്ടി മുഖ്യ പ്രഭാഷണം നടത്തി. സിനിമാ താരം അഞ്ജലി അമീര്‍ മുഖ്യാതിഥിയായിരുന്നു. നവകേരളം കര്‍മ്മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ ഷാജി സി കെ എയ്ഡ്‌സ് ദിനാചരണ സന്ദേശം നല്‍കി. ഐ.എം.എ പ്രസിഡന്റ് ഡോ. വേണുഗോപാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

 

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ , ജില്ലാ ടി ബി ആന്റ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ അനുരാധ ടി സി, നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ദീപ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ സനൂപ് സി, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ കെ ശ്രീ ബിജു, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ മുഹമ്മദ് മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഷാലിമ ടി, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാര്‍ ചേളന്നൂര്‍, സി.എസ്.സി-കെ.എന്‍.പി പ്ലസ് പ്രസിഡന്റ് ടി.ഷൈനി തുടങ്ങിയവര്‍ പങ്കെുത്തു. എച്ച്.ഐ.വി എയ്ഡ്‌സും സമൂഹവും എന്ന വിഷയത്തില്‍ ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. അനുരാധ ടി സി സെമിനാര്‍ അവതരിപ്പിച്ചു. 

എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ലാഗ് ഓഫ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, എന്‍.വൈ.കെ വളണ്ടിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, അതിഥിത്തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവ് മേമുണ്ടയുടെ മാജിക് ഷോയോടെ ജില്ലയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന എച്ച് ഐ വി ബോധവല്‍ക്കരണ ഫോക് ക്യാംപയിനും തുടക്കം കുറിച്ചു.

 

വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം.

ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും അർപ്പണബോധത്തോടെ ചെയ്യാൻ ശ്രമിക്കുക. അതിന്റെ മികച്ച ലാഭം നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ നഷ്ടത്തിന് സാധ്യതയുണ്ട്. കൂടാതെ ഓഹരി വിപണിയിൽ നിങ്ങൾ നിക്ഷേപത്തിന് ഒരുങ്ങുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. ദോഷ പരിഹാരം- ഭഗവാൻ കൃഷ്ണന് മധുരം സമർപ്പിക്കുക.

വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ : ഈ രാശിയിൽ ജനിച്ചവർ കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിവസമാണ് ഇന്ന്. കൂടാതെ ബിസിനസ്സിൽ വലിയ റിസ്ക് എടുക്കരുത്. കാരണം നഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ ആശങ്കകൾ രൂപപ്പെടാനും സാധ്യതയുണ്ട് .ദോഷ പരിഹാരം – കൂട്ടിലടച്ച പക്ഷികളെ മോചിപ്പിക്കുക.
 
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സ് നിങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കും. ഇന്ന് നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് നിങ്ങൾക്ക് ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടി വന്നേക്കാം. ദോഷ പരിഹാരം – ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക.
 
സ്‌കോർപിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാർ ഇന്ന് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യത ഉണ്ട്. അത് നിങ്ങളുടെ കച്ചവടത്തെയും ബാധിച്ചേക്കാം. കൂടാതെ അമിത ആവേശം ഒഴിവാക്കുക. ദോഷ പരിഹാരം – പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം നൽകുക
 

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുന്നതിലൂടെ ലാഭം കണ്ടെത്താനാകും. ക്ഷമയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ദുരിതത്തിലായ ഒരാളെ സഹായിക്കാൻ നിങ്ങൾക്ക് ഇന്ന് അവസരം ലഭിക്കും. ദോഷ പരിഹാരം – അമ്മയ്ക്ക് മധുരം സമർപ്പിക്കുക.

കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇന്ന് എടുക്കരുത്. എങ്കിലും സാമ്പത്തിക രംഗം മികച്ചതായിരിക്കും. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അപ്രതീക്ഷിത ലാഭം നിങ്ങളെ തേടി എത്തും. നിങ്ങളുടെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ കാര്യങ്ങൾക്കായി പണം അധികം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദോഷ പരിഹാരം – ഗണപതിക്ക് കറുക നിവേദിക്കുക.

പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിക്കുന്നത് ജോലിസ്ഥലത്ത് നിങ്ങൾക്ക് മികച്ച സ്ഥാനം നേടി തരും. ഇടപാടുകളിൽ ജാഗ്രത പാലിക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇന്ന് ബിസിനസ്സിൽ നല്ല ലാഭം കൈവരും. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് നാളികേരം സമർപ്പിക്കുക.
koottan villa

റോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ സജ്ജമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.  ആദ്യഘട്ടത്തിൽ മൂന്ന് വാഹനങ്ങളിലാണ് ലാബ് ഒരുക്കി പരിശോധനകൾക്കായി പുറത്തിറക്കുക. മിന്നൽ പരിശോധനകൾ നടത്തി നിർമാണപ്രവൃത്തികളിലെ പ്രശ്നങ്ങൾ അതത് സമയത്ത് കണ്ടെത്താനും നടപടി സ്വീകരിക്കാനും ഈ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം സഹായകമാകും. പൊതുമരാമത്ത് പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഗുണനിലവാര പരിശോധനാ വിഭാഗത്തിന്റെ പ്രവർത്തനം ഇതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് മന്ത്രി പറഞ്ഞു. ക്രമേണ കൂടുതൽ ലാബുകൾ സജ്ജമാക്കാൻ സാധിക്കും.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പദ്ധതികൾക്കായി വകയിരുത്തുന്ന തുക മുഴുവൻ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും മൊബൈൽ ലാബുകൾ വഴി സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാനും ഇത് ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ഗുണനിലവാരവും ഈടും ഉറപ്പുവരുത്തുന്നതിനുള്ള റണ്ണിംഗ് കോൺട്രാക്ട് രീതി ഫലപ്രദമായി നടപ്പക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്

സൗരോർജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിർമിച്ച വീടുകളിൽ അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യഘട്ടമെന്ന നിലയിൽ നിലവിൽ 500 വീടുകളിലാണ് സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 400 വീടുകൾ ലൈഫ് മിഷനും 100 വീടുകൾ പട്ടികജാതി വകുപ്പും നിർമിച്ചവയാണ്. വീടിനാവശ്യമുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകി സാമ്പത്തികലാഭവും നേടാവുന്നതാണ്. ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി പുനഃരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദമാർന്നതുമായ ഊർജ സ്രോതസ്സുകളെ പരമാവധി ഉപയോഗിക്കുക എന്നതാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പരിസ്ഥിതി സൗഹൃദ നയം. ഈജിപ്തിൽ നടന്ന കാലവസ്ഥ ഉച്ചകോടിയിലും സമാനമായ ചർച്ചകൾ നടന്നെങ്കിലും ചില സ്ഥാപിത താൽപര്യങ്ങളാൽ ലോക രാജ്യങ്ങൾക്കിടയിൽ തീരുമാനത്തിലെത്താൻ കഴിയാതെ പോയ സാഹചര്യവും ചൂണ്ടിക്കാട്ടുകയാണ്. ഈ സാഹചര്യത്തിലും സംസ്ഥാന സർക്കാർ വരും തലമുറയോടു കൂടിയുള്ള പ്രതിബദ്ധതയുടെ ഭാഗമായി പ്രകൃതി സൗഹൃദ നയമാണ് തുടരുന്നത്.

നമ്മുടെ ഊർജ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ സാധ്യത ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം ജലാശയങ്ങളിൽ ഫ്‌ലോട്ടിംഗ് സോളാറുംകൃഷിയിടങ്ങളിൽ സോളാർ പമ്പുകളും വ്യാപകമാക്കും. ഉപയോഗ ശേഷമുള്ള അധിക വൈദ്യുതിയിലൂടെയുള്ള വരുമാനം കർഷകർക്ക് ആശ്വാസമാകും. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നൽകി പുരപ്പുറ സൗരോർജ പദ്ധതി വ്യാപകമാക്കുന്നതിനോടൊപ്പം നഗരങ്ങളിലെ മുഴുവൻ ഗവൺമെന്റ് ഓഫീസുകളിലും സൗരോർജ പ്ലാന്റുകളും സോളാർ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. 2025 ഓടെ 3000 മെഗാവാട്ട് സൗരവൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തും. കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ 100 മെഗാവാട്ട് ശേഷിയുള്ള സോളാർ പാർക്കിനായി 475 ഏക്കർ ഭൂമിയേറ്റെടുത്തു കഴിഞ്ഞു. തോറിയത്തിലൂടെയുള്ള വൈദ്യുതോൽപ്പാദനം വിജയകരമാകുന്ന ഘട്ടത്തിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ സുലഭമായ ധാതുവെന്ന നിലയിയിൽ ആ സാധ്യത ഉപയോഗിക്കാവുന്നതാണ്. ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഉപയോഗപ്പെടുത്തുന്നതിന് കൊച്ചിയിൽ ഗ്രീൻ ഹ്രൈഡ്രജൻ ഹബ്ബ് സർക്കാർ സ്ഥാപിച്ചു. ഉൽപ്പാദനം പോലെ പ്രസരണ നഷ്ടം കുറക്കാനും സർക്കാർ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് ഇടമൺ -കൊച്ചി പവർ ഗ്രിഡ്- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയെ കരുതി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരുകയും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഗെയ്ൽ പാചക വാതക ലൈൻദേശീയ പാത വികസനംഇടമൺ -കൊച്ചി പവർ ഗ്രിഡ് എന്നതു പോലെ സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാകുക. നിലവിൽ നടന്ന അക്രമ സംഭവങ്ങളെ മുഴുവൻ രാഷ്ട്രീയ കക്ഷികളും അപലപിച്ചത് അക്രമസമരങ്ങൾക്കു പൊതു സമൂഹത്തിന്റെ പിൻതുണ ഇല്ലയെന്നതു കൊണ്ടാണ്. ബഹുദൂരം മുന്നിലേക്ക് പോയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാകും ഇല്ലാതാകുക. ഇത് നിക്ഷേപ സാധ്യതയില്ലാതാക്കുകയും തൊഴിലവസരങ്ങൾ കുറക്കുകയും ചെയ്യും.

സമരസമിതി ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും അംഗീകരിച്ച സർക്കാരാണിത്. അതിനു ശേഷം ഗൂഢാലോചന നടത്തിയും മുൻകൂട്ടി ആഹ്വാനം ചെയ്തതും പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയതും അബ്ദുറഹ്‌മാൻ എന്ന പേരുള്ളതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയെ രാജ്യദ്രോഹി എന്ന് വിളിക്കാനും കഴിയുന്നുവെങ്കിൽ പ്രതിഷേധത്തിന്റെ ദിശ മനസ്സിലാക്കാവുന്നതാണ്. ഇച്ഛാശക്തിയോടെ സംസ്ഥാന ഗവൺമെന്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയും പ്രാവർത്തികമാക്കുകയും ചെയ്യും. 2025 ഓടെ ഊർജ ഉപഭോഗത്തിന്റെ 40% പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിൽ നിന്നായിരിക്കുമെന്നും ഈ മേഖലയിൽ വൈദ്യുത വകുപ്പ് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെലുരി സ്വാഗതമാശംസിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുമേയർ ആര്യ രാജേന്ദ്രൻജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർലൈഫ് മിഷൻ സി.ഇ.ഒ പി ബി നൂഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അനീഷ് എസ്. പ്രസാദ് നന്ദി പറഞ്ഞു.

1xbet: полная Обзор Букмекерской Конторы Одна Из наиболее Известных Букмекерских Контор В Мире, Предлагающая Широкий Спектр Спортивных Событий, Казино, Игры В Режиме Live И Многое такое

1xbet: полная Обзор Букмекерской Конторы Одна Из наиболее Известных Букмекерских Контор В Мире, Предлагающая Широкий Спектр…

ശരീരഭാരം നിയന്ത്രിക്കാൻ ആപ്പിൾ

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍.പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍.

ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരത്തെ കുറയ്ക്കാനും ഈ ബാക്ടീരിയകള്‍ സഹായിക്കുന്നു. ധാരാളം നാരുകളും പോളിഫിനോളുകളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാനും സഹായിക്കുന്നു.അതുപോലെതന്നെ ആപ്പിളിലെ ചില സംയുക്തങ്ങള്‍ വയറ് നിറഞ്ഞ അനുഭൂതി ഉണ്ടാക്കുന്നു. അതിനാല്‍ ഒരു ആപ്പിള്‍ കഴിച്ചാല്‍ അമിതമായി ആഹാരം കഴിക്കേണ്ടി വരില്ല. ഇതും അമിത വണ്ണത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരു ആപ്പിള്‍ വീതം കഴിയ്ക്കുന്നത് ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ആപ്പിളില്‍ നിന്നും ലഭിയ്ക്കും.

ശരീരഭാരം നിയന്ത്രിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കൂടാതെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും ആപ്പിള്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ആപ്പിള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആപ്പിള്‍ ശീലമാക്കുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കുന്നു.

1xbet: полная Обзор Букмекерской Конторы Одна Из наиболее Известных Букмекерских Контор В Мире, Предлагающая Широкий Спектр Спортивных Событий, Казино, Игры В Режиме Live И Многое такое

1xbet: полная Обзор Букмекерской Конторы Одна Из наиболее Известных Букмекерских Контор В Мире, Предлагающая Широкий Спектр…

Verified by MonsterInsights