ബിരിയാണി സമൂസ; ഈ നോമ്പ് കാലത്തെ പുതിയ താരമാകുമോ

റമസാൻ ആരംഭിച്ചതോടെ ബിരിയാണി പ്രേമികൾ ആവേശത്തിലാണ്. ഇഫ്താർ വിരുന്നിലെ പ്രധാനിയാണ് ബിരിയാണി. അതുപോലെ നോമ്പുതുറ പലഹാരങ്ങളിൽ അഗ്രഗണ്യ സ്ഥാനമാണ് സമൂസയ്ക്കുള്ളത്. എന്നാൽ ഇവ രണ്ടുംകൂടി ചേർന്ന് വന്നാലോ? അത്തരമൊരു സംഗതിയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്. അതായത് സമൂസയിൽ ബിരിയാണി നിറച്ച പുതിയ പലഹാരം.

സാധാരണഗതിയിൽ സമൂസയിൽ ഉരുളൻകിഴങ്ങും മറ്റ് പച്ചക്കറിയും ചിക്കനും ബീഫുമൊക്കെയാണ് നിറയ്ക്കുന്നത്. വെജ് സമൂസയ്ക്കും ചിക്കൻ സമൂസയ്ക്കും മീറ്റ് സമൂസയ്ക്കുമൊക്കെ നാട്ടിൽ ഇതിനോടകം ഹിറ്റാണ്. എന്നാൽ പുതിയ ബിരിയാണി സമൂസ ഈ നോമ്പുകാലത്ത് താരമായി മാറുമോയെന്നാണ് ഉറ്റുനോക്കുന്നത്.

ഇതിനോടകം ഇന്‍റർനെറ്റിൽ ചർച്ചയായി മാറിയ ബിരിയാണി സമൂസയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സംഗതി രുചികരമാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, മറ്റ് ചിലർ ഇത് അരോചകമാണെന്നും പറയുന്നുണ്ട്.

നൂറ് കി.മീ. റേഞ്ചുമായി ഡെക്കാത്ത്‌ലോണിന്റെ പുതിയ ഇലക്‌ട്രിക് സൈക്കിൾ !

റോക്‌റൈഡർ ഇ-എസ്‌ടി 100 എന്ന സൈക്കിൾ പുറത്തിറക്കി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പ്രമുഖ സ്‌പോർട്‌സ് ഉൽപ്പന്ന ബ്രാൻഡുകളിൽ ഒന്നായ ഡെക്കാത്ത്‌ലോൺ. ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകളുടെ 150 യൂണിറ്റുകൾ ബെംഗളൂരുവിലെ അനുഭവ, വൈറ്റ്ഫീൽഡ്, ബന്നാർഘട്ട റോഡ് എന്നീ മൂന്ന് സ്റ്റോറുകളിലായാണ് കമ്പനി അവതരിപ്പിക്കുക. 42 Nm പീക്ക് ടോർക്ക് വികസിപ്പിക്കുന്ന 250W റിയർ ഹബ് മോട്ടോറാണ് റോക്റൈഡർ E-ST100ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പെഡൽ അസിസ്റ്റഡ് ഇലക്ട്രിക് മൗണ്ടൻ സൈക്കിളിൽ ഉപഭോക്താക്കൾക്ക് 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നാണ് ഡെക്കാത്ത്‌ലോൺ അവകാശപ്പെടുന്നത്. ശേഷം ഇന്ത്യൻ നിയന്ത്രണങ്ങൾ അനുസരിച്ച് വൈദ്യുത സഹായം വിച്ഛേദിക്കപ്പെടും.

ഡിറ്റാച്ചബിൾ 380 Wh സാംസങ് ലിഥിയം-അയൺ സെൽ ബാറ്ററി പായ്ക്കാണ് സൈക്കിളിന് തുടിപ്പേകുന്നത്. ഇതിലൂടെ ആറ് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനും പരന്ന ഭൂപ്രദേശത്ത് മോഡ് 1-ൽ ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ വരെ പെഡൽ അസ്സിസ്റ്റൻസ് നൽകാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇ-എസ്‌ടി 100 ഇവിക്ക് പരമാവധി പവറിനും പരമാവധി കട്ട് ഓഫ് വേഗതയ്ക്കും ARAI സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ബാറ്ററി BIS സർട്ടിഫൈ ചെയ്തിട്ടുമുണ്ട്. വ്യത്യസ്‌ത റൈഡർ ഉയരങ്ങൾക്ക്‌ ഇണങ്ങുന്ന തരത്തിൽ മീഡിയം, ലാർജ് എന്നീ രണ്ട് ഫ്രെയിം സൈസുകളിലായായാണ് ഇലക്ട്രിക്ക് സൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്.

6061 അലുമിനിയം ഹൈഡ്രോഫോംഡ് ട്യൂബുകൾ കൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിർമിച്ചിരിക്കുന്നത്. 100 mm ട്രാവൽ, ടെക്‌ട്രോ മെക്കാനിക്കൽ ഡിസ്‌ക് ബ്രേക്കുകൾ, മൈക്രോഷിഫ്റ്റ് 1 x 8 സ്പീഡ് ഡ്രൈവ്‌ട്രെയിൻ എന്നിവയ്‌ക്കൊപ്പം സൺടൂർ XCT30 ഫോർക്ക് ഫ്രണ്ട് സസ്പെൻഷനും സൈക്കിളിൽ ഇടംപിടിച്ചിട്ടുണ്ട്. ലെവൽ ഓഫ് അസിസ്റ്റൻസ്, സ്പീഡ്, ഡിസ്റ്റൻസ്, ബാറ്ററി ലെവൽ, ശേഷിക്കുന്ന ബാറ്ററി റേഞ്ച് എന്നിവ കാണിക്കുന്ന എൽസിഡി ഡിസ്പ്ലേ സ്ക്രീനും റോക്റൈഡർ ഇ-എസ്‌ടി 100 മോഡലിന്റെ മറ്റൊരു പ്രത്യേകതയാണ്. കയറ്റങ്ങൾ എളുപ്പത്തിൽ മറികടക്കാൻ റൈഡർമാരെ സഹായിക്കുന്നതിന് സൈക്കിളിൽ വാക്ക് മോഡ് ഡെക്കാത്ത്‌ലോൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇക്കോ, സ്റ്റാൻഡേർഡ്, ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പെഡൽ അസ്സിസ്റ്റൻസ് മോഡുകളാണ് സൈക്കിളിന് ഉള്ളത്. ഫ്രെയിമിന് ആജീവനാന്ത വാറന്റിയും ബാറ്ററി പാക്കിന് 2 വർഷം അല്ലെങ്കിൽ 500 ചാർജിംഗ് സൈക്കിളുകളുടെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകൾ ബെംഗളൂരുവിൽ മാത്രമാണ് അവതരിപ്പിക്കുക എങ്കിലും അധികം വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും ഇവയുടെ വിൽപ്പന വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സൈക്കിളാണിത് എന്നതും ശ്രദ്ധേയമാകും. മാർച്ച് 25 മുതലാണ് സൈക്കിൾ വിൽപ്പനയ്ക്ക് ലഭ്യമാവുക. ഡെക്കാത്‌ലോൺ റോക്‌റൈഡർ ഇ-എസ്‌ടി 100 ഇലക്ട്രിക് സൈക്കിളിനായി 84,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരിക.

കേരളത്തിൽ ഈ – വേലികൾ നിലവിൽ വരും

എല്ലാ സർക്കാർ സേവനങ്ങളും വിരൽ തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ജനങ്ങൾക്ക് വേണ്ടി വില്ലേജ് ഓഫീസ് നവീകരിച്ചതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തെക്കേക്കര സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയിരുന്നു മന്ത്രി.റവന്യൂ വകുപ്പ് ഒരു സേവന വകുപ്പാണ്. അതുകൊണ്ട്  മറ്റ് വകുപ്പുകൾ ആവശ്യപ്പെടുന്ന സേവനങ്ങൾ ചെയ്യാൻ നിർബന്ധിതമാണ് റവന്യൂ വകുപ്പ്.ഉദ്യോഗസ്ഥരുടെ അധിക ഭാരം കുറച്ചു കൊണ്ട്  സുതാര്യമായ പ്രവർത്തനം നടപ്പാക്കുകയാണ് സ്മാർട്ട്‌ വില്ലേജിലൂടെ .ഒരു അപേക്ഷ കൊടുത്താൽ ചുവന്ന നാടയിൽ കെട്ടി കിടക്കാതെ എത്തേണ്ട സ്ഥലത്ത് എത്രയും വേഗം എത്തിക്കാൻ കഴിയുക എന്നതാണ് സ്മാർട്ട്‌ വില്ലേജിന്റെ ലക്ഷ്യം .പരമ്പരാഗത  രീതിയിൽ അടയാളപ്പെടുത്തിയ വില്ലേജുകളടക്കം ഡിജിറ്റൽ ആയി കേരളത്തെ അളക്കാൻ 1850 വില്ലേജുകളിൽ 4 വർഷക്കാലം കൊണ്ട് സർക്കാർ   758കോടി രൂപ ചിലവഴിച്ചു. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ റീ സർവ്വേ നടത്തുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു . ഡിജിറ്റൽ റീ സർവ്വേ വരുന്നതോടെ കേരളത്തിലെ എല്ലാ വീടുകളുടെ അതിർത്തിയിലും ബെൻഡ് ചെയ്ത് കോർഡിനേറ്റ് ചെയ്യാവുന്ന ഡിജിറ്റൽ വേലി നിലവിൽ വരും – മന്ത്രി കെ. രാജൻ പറഞ്ഞു .

  രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേൾ, റവന്യൂ വകുപ്പിന്റെ പോർട്ടലായ റിലീസ്, സർവ്വേ വകുപ്പിന്റെ പോർട്ടലായ ഈ – മാപ്പ് ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ട് എന്റെ ഭൂമി എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
44 ലക്ഷം രൂപ ചിലവഴിച്ച് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തിയാണ് പുതിയ വില്ലേജ് ഓഫീസ്  കെട്ടിടം നിർമ്മിച്ചത്.

 ചടങ്ങിൽ മാവേലിക്കര എം. എൽ. എ  എം. എസ്  അരുൺകുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഹരിത വി കുമാർ, , തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ :കെ. മോഹൻകുമാർ, മാവേലിക്കര നഗരസഭ ചെയർമാൻ കെ. വി ശശികുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആർ. അജയൻ,തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ രമണി ഉണ്ണികൃഷ്ണൻ, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ ലേഖ രാജൻ,  ആലപ്പുഴ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌ കുമാർ, ചെങ്ങന്നൂർ ആർ. ഡി. ഒ എസ്. സുമ,ഉദ്യോഗസ്ഥർ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയുടെ സംസ്കാരവും പൈതൃകവും അറിഞ്ഞൊരു യാത്ര; ഭാരത് ഗൗരവ് ടൂർ പാക്കേജിനെക്കുറിച്ച് അറിയേണ്ടതെല്ലാം

‘നോർത്ത് ഈസ്റ്റ് ഡിസ്‌കവറി: ബിയോണ്ട് ഗുവാഹത്തി’ എന്ന തീമിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള ഏറ്റവും പുതിയ ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിൻ മാർച്ച് 21-ന് ഇന്ത്യൻ റെയിൽവേ ഉദ്ഘാടനം ചെയ്തിരുന്നു. അസമിലെ ഗുവാഹത്തി, ശിവസാഗർ, ജോർഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, നാഗാലാൻഡിലെ ദിമാപൂർ, കൊഹിമ, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി എന്നിവിടങ്ങളിലായി 15 ദിവസത്തെ ട്രെയിൻ യാത്രയാണ് ഈ ഭാരത് ​ഗൗരവ് ടൂർ പാക്കേജിലുള്ളത്. ഈ പാക്കേജിൽ കാസിരംഗയിലെ രാത്രി താമസവും കാസിരംഗ നാഷണൽ പാർക്കിലെ ജംഗിൾ സഫാരിയും ഉൾപ്പെടുന്നുണ്ട്.

രണ്ട് ഫൈൻ ഡൈനിംഗ് റെസ്‌റ്റോറന്റുകൾ, ഒരു മിനി ലൈബ്രറി, കോച്ചുകളിലെ ഷവർ ക്യുബിക്കിളുകൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന പാക്കേജിന് എസി സെക്കന്റ് ക്ലാസിന് ഒരാൾക്ക് 1.06 ലക്ഷം രൂപയാണ് ചെലവ്. ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച തീം അടിസ്ഥാനമാക്കിയുള്ള ഭാരത് ഗൗരവ് ട്രെയിനുകൾക്ക് കീഴിലുള്ള ഏറ്റവും പുതിയ പാക്കേജാണിത്.

എന്താണ് ഭാരത് ഗൗരവ് പദ്ധതി?

‘ദേഖോ അപ്നാ ദേശ്’ പ്രോഗ്രാമിന് കീഴിൽ 2021 നവംബർ മാസമാണ് കേന്ദ്രസർക്കാർ ഭാരത് ഗൗരവ് ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്ര പ്രധാന്യവും വിളിച്ചോതുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് ഈ ടൂർ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി ആഭ്യന്തര ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഭാരത് ഗൗരവ് ട്രെയിനുകളിലെ ടൂർ പാക്കേജിൽ ഓഫ് ബോർഡ് യാത്രകൾ, ബസുകളിലെ ഉല്ലാസയാത്രകൾ, ഹോട്ടൽ സ്റ്റേകൾ, ടൂർ ഗൈഡുകൾ, ഭക്ഷണം, യാത്രാ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും ഡോക്ടർ ഓൺ-ബോർഡ് പോലെയുള്ള അനുബന്ധ ഓൺബോർഡ് സേവനങ്ങളും ഉൾപ്പെടുന്നു. യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിൽ തന്നെയാണ് അവസാനിക്കുന്നതും. ഇതിനിടെ, വിവിധ ഓൺബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകളും ഉണ്ടാകും.

ഭാരത് ഗൗരവ് ടൂർ പ​ദ്ധതിക്കു കീഴിൽ ടൂർ ഓപ്പറേറ്റർമാർക്കും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും ഇന്ത്യൻ റെയിൽവേയിൽ നിന്ന് ട്രെയിനുകൾ വാടകക്ക് വാങ്ങാനും ഏത് സർക്യൂട്ടിലും പ്രവർത്തിപ്പിക്കാനും കഴിയും. യാത്ര, റൂട്ട്, താരിഫ് എന്നിവ തീരുമാനിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികൾക്ക് ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടെ കർണാടക സർക്കാർ കാശി, പുരി, ദ്വാരക എന്നിവ ഉൾപ്പെടുന്ന ‘കർണാടക ഭാരത് ഗൗരവ് കാശി ദർശൻ’ എന്ന ടൂർ പാക്കേജ് ആരംഭിച്ചിരുന്നു. എട്ട് ദിവസത്തെ റൗണ്ട് ട്രിപ്പിന് 15,000 മുതലാണ് പാക്കേജ്. ‘കർണാടക ഭാരത് ഗൗരവ് കാശി ദർശൻ’ പദ്ധതിക്കു കീഴിലുള്ള അടുത്ത ടൂർ പാക്കേജ് ഏപ്രിൽ 14 മുതൽ ഏപ്രിൽ 28 വരെയാണ്.

1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk

1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apkİstədiyiniz nəticənin əmsalına vuraraq rahatlıqla mərc edə…

സര്‍ക്കാര്‍ അധ്യാപകര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം

തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്‍ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്‍റെ നയപരമായ വേണ്ടിവരും.

അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്‍കുന്ന രീതി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയിൽ കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം നടക്കുന്നത്.

എൽ.പി., യു.പി., ഹൈസ്കൂൾ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയിൽ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുക.

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്‍കണം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ. ഒരു സ്ഥലത്ത് തന്നെ അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും.

അധ്യാപകർ ഒരേ സ്കൂളിൽ തുടരുന്നത് സ്കൂളിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.

1xbet원엑스벳 안전한 경우 우회주소, 가입방법, 보너스 및 본사 지원 정

1xbet원엑스벳 안전한 경우 우회주소, 가입방법, 보너스 및 본사 지원 정보 1xbet 우회주소 원엑스벳 우회주소 안전하고 확실한…

ഹ്യുണ്ടായുടെ എട്ടാം തലമുറ സൊണാറ്റ ഇതാ

ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന ഓട്ടോ ഷോയിൽ മാർച്ച് 30 ന് ഹ്യുണ്ടായ് പുതിയ സൊണാറ്റ മോഡൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഹ്യുണ്ടായ് തങ്ങളുടെ സൊണാറ്റ സെഡാന്റെ എട്ടാം തലമുറ അനാവരണം ചെയ്തു.

എട്ടാം തലമുറ സൊണാറ്റയുടെ മുഖം മിനുക്കിയ രൂപം ഇന്ത്യയിൽ പുറത്തിറക്കിയ കോന ഇലക്ട്രിക് എസ്‌യുവിയുമായും വെർണ സെഡാൻ പോലുള്ള കമ്പനി മോഡലുകളിൽ ഇതിനകം കണ്ടിട്ടുള്ള ഹ്യുണ്ടായിയുടെ പുതിയ ഡിസൈനോടും സാമ്യമുള്ളതാണ്.

പുതിയ സൊണാറ്റ ഹുഡിന് കുറുകെ നീളുന്ന സിഗ്നേച്ചർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് ബാറോടെയാണ് വരുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബമ്പറുകൾ, ഫെൻഡറുകൾ എന്നിവയെല്ലാം അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു.

ഗ്രില്ലിന് പാരാമെട്രിക് ജൂവൽ തീം നൽകിയിട്ടുണ്ട്. ഈ അപ്‌ഡേറ്റുകളെല്ലാം വാഹനത്തെ കൂടുതൽ എയറോഡൈനാമിക് ആക്കുന്നു

ക്യാബിനിനുള്ളിൽ, ഒരു പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ അവതരിപ്പിക്കുന്നു. 12.3 ഇഞ്ച് ഇരട്ട ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. 

ഡ്രൈവർക്കുള്ള മെച്ചപ്പെട്ട വ്യൂവിംഗ് ആംഗിളിനായി, ഒരു വളഞ്ഞ സ്‌ക്രീൻ ഉണ്ട്. പൂർണ്ണമായി വിപുലീകരിച്ച എയർ വെന്റുകൾ, പുതിയ സെൻട്രൽ ക്ലൈമറ്റ് കൺട്രോൾ പാനൽ, പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. 

കൊറിയൻ നിർമാതാക്കൾ സൊണാറ്റയെ അതിന്റെ സ്റ്റാൻഡേർഡ് പതിപ്പിലും ഹൈബ്രിഡ് വേരിയന്റുകളിലും അവതരിപ്പിക്കും.

ഹൈബ്രിഡ് പതിപ്പിൽ, 2.0 ലിറ്റർ Smartstrem GDi HEV എഞ്ചിൻ പരമാവധി 152 PS കരുത്തും 188 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.

ഹൈബ്രിഡ് പതിപ്പിന് പുറമെ, 1.6 ലിറ്റർ ടർബോ എഞ്ചിനും ഡയറക്ട് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റവും (T-GDI) 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും കാറിൽ ലഭ്യമാണ്. 

രണ്ട് എഞ്ചിനുകളും 8-സ്പീഡ് കൺവെൻഷണൽ മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ; പുതിയ പദ്ധതിയുമായി ദേശീയപാതാ അതോറിറ്റി.

ടോള്‍ പാതകളില്‍ നിശ്ചിത ദൂരം യാത്ര ചെയ്യുന്നതിനാണ് നമ്മള്‍ പണം കൊടുക്കുന്നത്. ഈ ദൂരം മുഴുവനായി യാത്ര ചെയ്താലും വളരെ കുറച്ചു ദൂരം മാത്രം പോയാലും കൊടുക്കുന്നത് ഒരേ തുകയാണ്. യാത്ര ചെയ്ത ദൂരത്തിന്റെ പണം മാത്രം നല്‍കാനായിരുന്നെങ്കിലെന്ന് നമ്മളില്‍ ചിലരെങ്കിലും ചിന്തിച്ചിരിക്കും. അങ്ങനെയൊന്നാണേ ഡല്‍ഹി- ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ സംഭവിക്കാന്‍ പോവുന്നത്. 29 കിലോമീറ്റര്‍ നീളമുള്ള ഈ എക്‌സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി.

പല വിദേശ രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുള്ള ഈ സംവിധാനം ഇന്ത്യക്ക് അധികം പരിചയമുള്ളതല്ല. സാധാരണ ടോള്‍ പാതകളില്‍ ടോള്‍ ബൂത്തുകള്‍ വഴിയാണ് ടോളു പിരിക്കുന്നതെങ്കില്‍ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം ടോള്‍ പിരിക്കുന്ന പാതകളില്‍ ഓട്ടോമാറ്റിക് ക്യാമറകളാണ് താരങ്ങള്‍. ടോള്‍ പാതകളിലെ വാഹനങ്ങളെ ക്യാമറകള്‍ തിരിച്ചറിയുകയും എത്ര ദൂരം പോയെന്ന് കണക്കുകൂട്ടി ഫാസ്റ്റ്ടാഗ് സംവിധാനം വഴി പണം ഈടാക്കുകയുമാണ് ചെയ്യുന്നത്.

ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് വേ ഇനി ഭരിക്കാന്‍ പോകുന്നത് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ്(ANPR) ക്യാമറകളായിരിക്കും. എക്‌സ്പ്രസ് വേയുടെ ഉള്ളിലേക്കും പുറത്തേക്കുമുള്ള എല്ലാ വഴികളിലും എഎന്‍പിആര്‍ ക്യാമറകള്‍ സ്ഥാപിക്കും. ആറുമാസത്തിനുള്ളില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ ശ്രമം. ഓടുന്ന ദൂരത്തിനനുസരിച്ച് ടോള്‍ ഈടാക്കുന്ന സംവിധാനം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഖേര്‍കി ദൗള ടോള്‍ പ്ലാസ എടുത്തു കളയുമെന്നും എന്‍എച്ച്എഐ സീനിയര്‍ മാനേജര്‍ ധ്രുവ് ഗുപ്ത പറഞ്ഞു.

ഇലക്ട്രോണിക് സംവിധാനം വഴി ടോള്‍ പിരിച്ചു തുടങ്ങിയാല്‍ എക്‌സ്പ്രസ് വേയിലെ ടോള്‍ പ്ലാസകളിലുണ്ടാവുന്ന ഗതാഗത തടസം ഒഴിവാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നേരത്തെയും എഎന്‍പിആര്‍ ക്യാമറകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ദ്വാരക എക്‌സ്പ്രസ് വേയില്‍ എഎന്‍പിആര്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ദേശീയപാതാ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ മുതല്‍ ടോള്‍ നിരക്കില്‍ വര്‍ധനവ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ദേശീയപാതാ അതോറിറ്റി. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് വര്‍ധനവുണ്ടാവുക. റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ടോള്‍ വര്‍ധനവ് നിലവില്‍ വരും. ഇതോടെ കാറുകള്‍ അടക്കമുള്ള ചെറുകിട വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം കൂടുതല്‍ ടോളും വലിയ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം കൂടുതല്‍ ടോളും നല്‍കേണ്ടി വരും.

ഹൊസൂരിൽ 500 ഏക്കറിൽ ടെക് സിറ്റിയുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: ഹൊസൂരിൽ 500 ഏക്കർ ഭൂമിയിൽ ടെക് സിറ്റി നിർമിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ഇവിടെ ഐടി/ഐടിഇഎസ് സ്ഥാപനങ്ങളും ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളും (ജിസിസി) വികസിപ്പിക്കാനാണ് തീരുമാനം. ബെംഗളൂരുവിന് പുറത്ത് സ്ഥിതിചെയ്യുന്ന വ്യവസായ നഗരമായ ഹൊസൂരിനെ നവീകരിക്കാനുള്ള പുതിയ പദ്ധതിക്ക് ഒരു വർഷത്തിനുള്ളിൽ തറക്കല്ലിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി. പാർക്കുകൾ സ്ഥാപിക്കുക, ഐ.ടി. വിദഗ്ധർക്ക് വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തമിഴ്‌നാട്ടിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷനോട് (SIPCOT) ഇതിനായുള്ള സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൊസൂരിനെ കൂടുതൽ വികസിപ്പിക്കുന്നതിനോടൊപ്പം ഒരു ഐടി കേന്ദ്രമായി വളർത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി രം​ഗത്ത് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും കൂടിയാണ് സർക്കാർ നീക്കം. തമിഴ്‌നാട് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷന് (ELCOT) ആയിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ഐടി കമ്പനികൾ സ്ഥാപിക്കാൻ കുറച്ച് കെട്ടിടങ്ങൾ നിർമിക്കുക എന്നതു മാത്രമല്ല, ഒരു പുതിയ നഗരനിർമിതി കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവരുന്ന ഐടി, ഐടിഇഎസ് സ്ഥാപനങ്ങൾക്കും ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾക്കും ‘എ’ ഗ്രേഡ് ഓഫീസ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നതാകും ടെക് സിറ്റി. അവിടെ ജോലി ചെയ്യുന്ന ആളുകൾക്ക് ആവശ്യമുള്ളതെല്ലാം 20 മിനിറ്റിനുള്ളിൽ ആക്‌സസ് ചെയ്യാവുന്ന വിധത്തിലാണ് ഈ ടെക് സിറ്റ് നിർമിക്കുന്നത്”, സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ടലുകൾ, കൺവെൻഷൻ ഹാളുകൾ, വിനോദ സൗകര്യങ്ങൾ, പ്ലാസകൾ, സ്‌കൂളുകൾ, ഹെലിപാഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാകും ഹൊസൂരിലെ ടെക് സിറ്റ് നിർമിക്കുക. റിസർച്ച് & ഡവലപ്‌മെന്റ്, പ്ലഗ് ആൻഡ് പ്ലേ മോഡ്, വാം ഷെൽ പ്രോപ്പർട്ടികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇവിടെ തങ്ങൾക്ക് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം. ബെംഗളൂരുവിൽ ബൊമ്മസാന്ദ്രയിൽ നിന്ന് ഹൊസൂരിലേക്ക് മെട്രോ ​സർവീസ് നീട്ടാൻ ആലോചിക്കുന്നതായും സർക്കാർ വ‍ൃത്തങ്ങൾ പറഞ്ഞു.

”ഞങ്ങൾ ഉടൻ തന്നെ ഭൂമി ഏറ്റെടുത്ത് പുതിയ ടെക് സിറ്റിക്കുള്ള മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതിക്ക് തറക്കല്ലിടാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന”, സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Verified by MonsterInsights