18 വയസിന് മുകളിലുള്ളവര്‍ ആധാര്‍ കാര്‍ഡ് പുതുക്കണം:

 18 വയസിന് മുകളിലുള്ളവര്‍ എത്രയും പെട്ടെന്ന് ആധാര്‍ പുതുക്കാന്‍ നിര്‍ദേശം. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാര്‍ പുതുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെരുമ്ബാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി തൊഴിലിടങ്ങളില്‍ ആധാര്‍ പുതുക്കല്‍ സേവനം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന്‍ മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ്/ പെന്‍ഷന്‍ ഫോട്ടോ ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും പേര് തെളിയിക്കുന്ന രേഖയും പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐഡി കാര്‍ഡ്, സര്‍വീസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ്, ഇലക്‌ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍/ വാട്ടര്‍/ ടെലിഫോണ്‍/ കെട്ടിട നികുതി ബില്ലുകള്‍, രജിസ്‌ട്രേഡ് സെയില്‍ എഗ്രിമെന്റ് തുടങ്ങിയ വിലാസം തെളിയിക്കുന്ന രേഖയും സഹിതം ആധാര്‍ സേവന കേന്ദ്രത്തിലെത്തി ആധാര്‍ പുതുക്കാവുന്നതാണ്.

പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്.

അതിന്റെ രുചിയോളം മറ്റൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന് തോന്നിപ്പോകും.
കാണുന്നപോലെയല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പഴങ്കഞ്ഞി.

പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു. അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.

കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും. ഇതിന്റെ ഉപയോഗം ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച്‌ പഴങ്കഞ്ഞിയില്‍ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി സഹായകമാകുന്നു. ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളില്‍ നിന്നും സംരക്ഷണം ഉറപ്പ് നല്‍കുന്നതോടൊപ്പം ദഹനശേഷി വര്‍ദ്ധിപ്പിക്കാനും അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

ഇതിന്റെ ഉപയോഗം ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കുന്നു. പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കുന്നു. അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് സഹായിക്കുന്നു. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു.

സ്വർണവില എന്തായി? പുത്തൻ സാമ്പത്തിക വർഷത്തിന്റെ തുടക്കം ഇങ്ങനെ

മാർച്ച് മാസത്തെ സ്വർണവില (പവന്)

മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42,840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 21: 44,000
മാര്‍ച്ച് 22: 43,360
മാര്‍ച്ച് 23: 43,840
മാര്‍ച്ച് 24: 44,000
മാര്‍ച്ച് 25: 43,880
മാർച്ച് 26: 43, 880
മാർച്ച് 27: 43,800
മാർച്ച് 28: 43,600
മാർച്ച് 29: 43,760
മാർച്ച് 30: 43,760
മാർച്ച് 31: 44,000

ഏപ്രിൽ മാസത്തെ സ്വർണവില (പവന്)

ഏപ്രിൽ 1: 44,000

എവിടെപ്പോയി 2000 രൂപയുടെ നോട്ടുകൾ? നിരോധിച്ചാൽ എന്തു ചെയ്യും

 രണ്ടായിരം രൂപയുടെ നോട്ടിനും നിരോധനം ഏര്‍പ്പെടുത്തുമോ? ഈ നോട്ടുകള്‍ സൂക്ഷിച്ചു വെച്ചാല്‍ പണി കിട്ടുമോയെന്നാണ് ഇപ്പോൾ പലരുടെയും പേടി. രണ്ടായിരത്തിന്റെ നോട്ട് കൊടുക്കുന്നവരെ ഒന്നിരുത്തി നോക്കുന്ന കച്ചവടക്കാരും വിരളമല്ല. പറഞ്ഞു വരുന്നത്, നാം അറിഞ്ഞോ അറിയാതെയോ രണ്ടായിരത്തിന്റെ നോട്ട് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. കുറച്ചു കാലമായി എടിഎമ്മുകളിൽ പൊതുവില്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നുമില്ല. എടിഎമ്മില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മഷിയിട്ട് നോക്കിയിട്ട് പോലും ഈ നോട്ടുകള്‍ കാണാനില്ലെന്ന് പറയുന്നവരുമുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ പ്രചാരം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടായിരത്തിന്റെ നോട്ടുകളില്‍ ഒന്ന് പോലും 2020, 2021, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ അച്ചടിച്ചിട്ടില്ല. 2022 മാര്‍ച്ച് 31 വരെയുള്ള ഇവയുടെ മൂല്യം, പ്രചാരത്തിലുള്ള എല്ലാ കറന്‍സി നോട്ടുകളുടെയും 13.8 ശതമാനം മാത്രമാണ്. ഈ നോട്ടുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിനാല്‍ ആര്‍.ബി.ഐയും ഈ നോട്ടുകള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

: 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 274 കോടിയായിരുന്ന 2000 രൂപയുടെ നോട്ടുകളുടെ എണ്ണം, 2022 അവസാനത്തോടെ 214 കോടിയായി കുറഞ്ഞിട്ടുണ്ട്. ഈ നോട്ടുകളുടെ വിഹിതം കുറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും 2019 സാമ്പത്തിക വര്‍ഷം മുതല്‍ ഇത്  പ്രതിഫലിക്കുന്നുണ്ടെന്നും ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നു. മാത്രമല്ല വിപണിയില്‍ 2000 രൂപ നോട്ടുകളുടെ ആവശ്യം വളരെ കുറവാണെന്ന് പല ബാങ്കുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുമുണ്ട്.

: അച്ചടി നിര്‍ത്തിയോ

2020 മുതല്‍ ആര്‍ബിഐ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നില്ല. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ വ്യാജ നോട്ടുകളില്‍ 55 ശതമാനം വര്‍ദ്ധനവ് ആര്‍.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണത്തിനു വേണ്ടി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ കണ്ടെത്തിയത് രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. ഈ നോട്ടുകളുടെ ഉപയോഗം പൊതുവില്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമായിട്ടില്ലെങ്കിലും, എണ്ണം ഇനിയും കുറയാന്‍ തന്നെയാണ് സാധ്യത. സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും 2000 രൂപയുടെ നോട്ടുകള്‍ തിരികേ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019 – 20 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും പറയുന്നു.

നിരോധിച്ചാല്‍ എന്തു ചെയ്യും

500, 1000 രൂപയുടെ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതു പോലെ 2000 രൂപയുടെ നോട്ടിനും നിരോധനം നേരിടേണ്ടി വന്നാല്‍ ബാങ്കുകളെ ആശ്രയിക്കുക മാത്രമാണ് വഴി. നിശ്ചിത തുകയ്ക്കു മുകളില്‍ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കൃത്യമായ കണക്കുകളും സൂക്ഷിക്കേണ്ടി വരും. അല്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ പിടി വീഴാം.

Verified by MonsterInsights